മോളെക്കണ്ടാല്‍ എന്‍റെ ഫോട്ടോ കോപ്പിയാണോയെന്ന് ചോദിക്കും! മകള്‍ക്കൊപ്പമുള്ള ചിത്രവുമായി റഹ്മാന്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. കൂടെവിടെ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. മമ്മൂട്ടിയും സുഹാസിനിയും നായികനായകന്‍മാരായെത്തിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ചോക്ലേറ്റ് നായകനെന്ന വിശേഷണവും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ഇടക്കകാലത്ത് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ റഹ്മാന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ചും മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളുമൊക്കെയാണ് റഹ്മാന്‍ പോസ്റ്റ് ചെയ്യാറുള്ളത്. നാളിത്രയായിട്ടും ഗ്ലാമര്‍ കൂടുന്നതല്ലാതെ വേറൊരു മാറ്റവും അദ്ദേഹത്തിനില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മകള്‍ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

മകളാണ് തന്റെ ചിത്രങ്ങളെല്ലാം എടുത്ത് തരാറുള്ളത്. ഇത് റഹ്മാന്റെ ഫോട്ടോ കോപ്പിയാണോയെന്നായിരുന്നു മകളുടെ ചിത്രം കണ്ട ആരാധകര്‍ ചോദിച്ചത്. അച്ഛനും മകളും തമ്മില്‍ അത്രയധികം സാദൃശ്യങ്ങളുണ്ട്. കുടുബത്തിനൊപ്പമുള്ള ചിത്രങ്ങളുമായ ഇടയ്ക്കിടയ്ക്ക് റഹ്മാന്‍ എത്താറുണ്ട്. രണ്ടുപേര്‍ക്കും സിനിമയില്‍ താല്‍പര്യമുണ്ടെന്നും മികച്ച അവസരം ലഭിച്ചാല്‍ അവര്‍ സിനിമയിലേക്കെത്തുമെന്നും മുന്‍പ് റഹ്മാന്‍ പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധികയാണ് റുഷ്ദയെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications