നിന്റെ പിറന്നാള്‍ എന്നും വിഷമിപ്പിക്കും! മകള്‍ക്ക് ആശംസ നേര്‍ന്ന് റഹ്മാന്റെ കുറിപ്പ്! ചിത്രം വൈറല്‍!

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് റഹ്മാന്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം. ശോഭനയും രോഹിണിയുമൊക്കെ റഹ്മാനൊപ്പം തിളങ്ങി നിന്നവരാണ്. വ്യത്യസ്തമാര്‍ന്ന നിരവധി സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്ന അദ്ദേഹം ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. സമീപകാലത്ത് റിലീസ് ചെയ്ത വൈറസിലും ശക്തമായ കഥാപാത്രത്തെയായിരുന്നു താരത്തിന് ലഭിച്ചത്. സിനിമയിലെ തിരക്കിനിടയിലും കുടുംബത്തെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയാണ് അദ്ദേഹം മുന്നേറുന്നത്.

റഹ്മാന്റെ ഭാര്യയും മക്കളുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം മക്കളുടെ ചിത്രങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു മക്കളിലൊരാളായ അലീഷയുടെ പിറന്നാള്‍. മകളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ഫോട്ടോയും ഹൃദയസ്പര്‍ശിയായ കുറിപ്പും പോസ്റ്റ് ചെയ്തായിരുന്നു റഹ്മാന്‍ എത്തിയത്. നിരവധി പേരാണ് പ്രിയതാരത്തിനും കുടുംബത്തിനും സ്‌നേഹാശംസ നേര്‍ന്ന് എത്തിയത്. മകളുടെ ഓരോ പിറന്നാള്‍ എത്തുമ്പോഴും സങ്കടമാണ് തനിക്ക് ആദ്യം വരുന്നതെന്ന് അദ്ദേഹം കുറിച്ചിരുന്നു.

Rahman

മക്കള്‍ എന്നും കുട്ടികളായിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്ത മാതാപിതാക്കള്‍ വിരളമാണ്. താനും അത് തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് റഹ്മാന്‍ പറയുന്നു. എല്ലാവര്‍ഷത്തേയും ഇത്തവണയും നിന്റെ പിറന്നാള്‍ തന്നെ വിഷമിപ്പിക്കുമെന്നും നീ വലിയ കുട്ടിയായി, എനിക്കരികില്‍ നിന്നും കുറച്ച് ദൂരെയായെന്നും റഹ്മാന്‍ പറയുന്നു. നിനക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ടാവും. അതൊന്നും സാരമില്ല, എന്തായാലും ഞാന്‍ നിന്റെ ഹൃദയത്തില്‍ ജീവിക്കുന്നുവെന്നും പ്രിയപ്പെട്ട മകള്‍ക്ക് പിറന്നാളാശംസ നേരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X