'പബ്ബിലിടേണ്ടത് പബ്ബിലും പളളിക്കൂടത്തില്‍ ഇടേണ്ടത് പളളിക്കൂടത്തിലും ഇടണം, ചില മാന്യതകളും മര്യാദകളും പാലിക്കണം'

ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട നടി ഹണി റോസിന്റെ വിവാദത്തിൽ നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് പ്രതികരിച്ചവരിൽ ഒരാളാണ് രാഹുൽ ഈശ്വർ. അതിന്റെ പേരിൽ ഹണി പ്രതികരിക്കുകയും രാ​ഹുലിന് എതിരെ നിയമപരമായി നീങ്ങുകയും ചെയ്തിരുന്നു. നടിമാർ പൊതുവേദികളിൽ എത്തുമ്പോൾ വസ്ത്രത്തിൽ മാന്യത പാലിക്കണമെന്നായിരുന്നു രാഹുൽ ഈശ്വർ പറഞ്ഞത്. രാഹുൽ പ്രതിയുടെ പക്ഷം ചേർന്ന് തന്നെ അധിക്ഷേപിച്ചുവെന്നാണ് ഹണി പരാതിയിൽ പറഞ്ഞിരിക്കുന്നത്.

നടിക്ക് എതിരെ നിമയയുദ്ധം നടത്തി തന്റെ ന്യായം തെളിയിക്കാൻ തന്നെയാണ് രാഹുൽ ഈശ്വറിന്റെയും തീരുമാനം. അതേസമയം സ്ത്രീകളുടെ വസ്ത്രധാരണത്തിൽ പുലർത്തേണ്ട ബാലൻസിനെ കുറിച്ച് ഫൺ വിത്ത് സ്റ്റാർസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുൽ‌ ഈശ്വർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പബ്ബിലിടേണ്ട വസ്ത്രം പബ്ബിലും പളളിക്കൂടത്തില്‍ ഇടേണ്ടത് പളളിക്കൂടത്തിലും ഇടണമെന്ന് രാ​ഹുൽ പറയുന്നു.

Rahul Easwar amala paul

ആൺ ലൈം​ഗീകതയും പെൺ ലൈം​ഗീകതയും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്. മെയിൽ സെക്ഷ്വാലിറ്റി കൂടുതലും വിഷ്വലാണ്. ഫീമെയിൽ സെക്ഷ്വാലിറ്റി കൂടുതലും മെന്റലിയാണ്. പേഴ്സണലൈസ്ഡും വ്യക്തിനിഷ്ഠവുമാണ്. അതുകൊണ്ടാണ് ഭ​ഗവത് ​ഗീത അടക്കമുള്ള വിശുദ്ധ ​ഗ്രന്ഥങ്ങൾ ആണിന്റെ കണ്ണിന് മിതത്വം വേണമെന്നും പെണ്ണിന്റെ വസ്ത്രത്തിന് മിതത്വം വേണമെന്നും പറഞ്ഞിരിക്കുന്നത്.

എനിക്ക് വളരെ അധികം ഇഷ്ടമുള്ള നടിയാണ് അമല പോൾ. അവർ റൺ ബേബി റണ്ണിലൊക്കെ മികച്ച പ്രകടനമായിരുന്നു. അവർ അടുത്തിടെ ഒരു കോളജിൽ പ്രമോഷന് വന്നിരുന്നു. വളരെ ഡീപ്പ് നെക്കുള്ള ക്ലീവേജ് കാണിക്കുന്ന വസ്ത്രം ധരിച്ചാണ് അവർ വന്നത്. മൈക്രോ മിനിസ്കേർട്ട് പോലെയെ ഉള്ളു. അത് നൈറ്റ് പബ്ബിൽ പോകാൻ പറ്റിയ ഡ്രസ്സാണ്. പക്ഷെ അതുമിട്ട് കോളജിലേക്ക് വരുമ്പോൾ കോളജിന്റെ സാഹചര്യം മുഴുവൻ മോശമാകുകയല്ലേ.

അവിടെയുള്ള പയ്യന്മാർ അത് മൊബൈൽ ഫോണിൽ പകർത്തുകയും അവിടെയുള്ള പെൺപിള്ളാരോട് സെക്ഷ്വൽ രീതിയിൽ പറയുകയും ചെയ്യുന്ന രീതിക്ക് രം​ഗം മോശമാകുകയല്ലേ?. എല്ലാവർക്കും വസ്ത്ര സ്വാതന്ത്രമുണ്ടെന്നതിനോട് ഞാൻ നൂറ് ശതമാനവും യോജിക്കുന്നു. പക്ഷെ പബ്ബിലിടേണ്ടത് പബ്ബിലും പളളിക്കൂടത്തില്‍ ഇടേണ്ടത് പളളിക്കൂടത്തിലും ഇടണം. അല്ലാതെ പള്ളികൂടത്തിൽ ഇടേണ്ടത് പബ്ബിലും പബ്ബിൽ ഇടേണ്ടത് പള്ളിക്കൂടത്തിലും ഇടരുത്.

നടിമാരൊക്കെ പൊതുവേദിയിൽ വരുമ്പോൾ വസ്ത്രം താഴ്ത്തിയിടുന്നത് പത്ത് ലൈക്ക് അധികം കിട്ടാനാണെന്നത് എല്ലാവ​ർക്കും അറിയാം. നടന്മാർ ഷർട്ട്ലെസ് ഫോട്ടോ സോഷ്യൽമീഡിയയിൽ ഇട്ടാൽ കമ്യൂണിറ്റി സ്റ്റാന്റേർഡിന് പ്രശ്നം ഒന്നുമില്ല. പക്ഷെ ഇതുപോലെ ഒരു പെൺകുട്ടിയോ നടിയോ ടോപ്പ് ലെസ് ഫോട്ടോയിട്ടാണ് അത് സോഷ്യൽമീഡിയ ടേക്ക് ‍ഡൗൺ ചെയ്യും.

Rahul Easwar amala paul

അത് സ്ത്രീ-പുരുഷ ശരീരങ്ങൾ വ്യത്യസ്തമായതുകൊണ്ടാണ്. ഇത് കണ്ടില്ലെന്ന് നടിച്ചിട്ട് എന്താണ് കാര്യം. മാറ് മറയ്ക്കൽ സമരം മഹത്തരമാണ്. മാറ് തുറക്കൽ സമരം ആഭാസമാണ്. സ്ത്രീകളുടെ ടോപ്പ്ലെസ് ഫോട്ടോകൾ സുക്കർബർ​ഗ് ഫേസ്ബുക്കിൽ നിന്നും ടേക്ക് ഡൗൺ ചെയ്യുന്നത് അദ്ദേഹം മലയാളി ആയതുകൊണ്ടല്ലല്ലോ?. കാരണം യാന്ത്രികമായി എല്ലാം ശരിയാണെന്ന് പറയാൻ പറ്റില്ല എന്നതാണ്.

സദാചാര ആങ്ങളയായിട്ട് പറയുകയല്ല. ചില മാന്യതകളും മര്യാദകളും നമ്മൾ പാലിക്കണം. എന്നുവെച്ച് ചാക്കിൽ കെട്ടി പോണമെന്നല്ല. നമുക്ക് ഒരു ബാലൻസ് പിടിക്കണം. എക്സ്ട്രീം ആവേണ്ടതില്ലെന്നും രാഹുൽ ഈശ്വർ പറയുന്നു.

More from Filmibeat

Read more about: honey rose amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X