For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയെ കണ്ടപ്പോൾ എല്ലാം മറന്നു പോയി, രസകരമായ സംഭവം വെളിപ്പെടുത്തി രാഹുൽ ഈശ്വർ

  |

  പകരക്കാരനില്ലാത്താ നടനാണ് സുരേഷ് ഗോപി. സിനിമയുടെ ജനറേഷൻ എത്രമാറിയാലും സുരേഷ് ഗോപിക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ സ്ഥാനം എന്നും സിനിമയിൽ ഒഴിഞ്ഞു തന്നെ കിടക്കും. മാസ്, റൊമാൻസ്,സെന്റിമെൻസ് എന്നിങ്ങനെ എല്ലാ ഇമോഷൻസും ഒരു കഥാപാത്രത്തിൽ കൊണ്ട് വരുക എന്നത് ഏറെ പ്രയാസപ്പെട്ട സംഗതിയാണ്. എന്നാൽ ഇവിടെ സുരേഷ് ഗോപിയുടെ കൈകളിൽ ഇത് ഭഭ്രമാണ്. മാസ് കാണിക്കുന്നതിനോടൊപ്പം തന്നെ റൊമാൻസും സെന്റിമെൻസ് അതിന്റേതായ തന്മയത്തോടെ അഭിനയിച്ച് ഫലിപ്പിക്കും. മലയാള സിനിമയിൽ പോലീസ് കഥപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തോളം പോന്ന മറ്റൊരാളില്ല.

  തിയേറ്ററുകൾ ആഘോഷമാക്കിയ ഒരു ചിത്രമായിരുന്നു കമ്മീഷണർ. 1994 പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. ചിത്രത്തിലെ ഭരത് ചന്ദ്രൻ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റ വെടിക്കെട്ട് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്.

  ഇന്ന് പ്രിയപ്പെട്ട സുരേഷ് ഗോപിയുടെ 61ാം പിറന്നാളാണ്. ഇപ്പോഴിത സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് രാഹുൽ ഈശ്വർ, 25 വർഷം മുൻപ് നടന്ന ഒരു സംഭവമാണ് രാഹുൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കുന്നത്

  Suresh gopi reveals about The differences he had with mammootty | FIlmiBeat Malayalam

  പിറന്നാൾ ആശംസയ്ക്കൊപ്പമാണ് രാഹുൽ ഈശ്വർ 25 വർഷം പഴക്കമുള്ള കഥ പറഞ്ഞത്. ''Happy Birthday സുരേഷേട്ടാ സുരേഷ് ഗോപി - 25 വർഷം മുൻപ് 1995 - കമ്മീഷണർ ഭരത്ചന്ദ്രൻ ഐപിഎസ് മായി ഇന്റർവ്യൂ. ശ്രീ സുരേഷ് ഗോപിയുമായുള്ള അഭിമുഖം 1994-95 എന്ന് ആമുഖമായി കുറിച്ചു കൊണ്ടായിരുന്നു ആദ്യമായി സുരേഷ് ഗോപിയെ നേരിട്ട് കണ്ട അനുഭവം വെളിപ്പെടുത്തിയത്.തിരുവനന്തപുരം ടെക്നോപാർക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഞാൻ സ്കൂളിൽ പഠിക്കുന്നു. റൈസിങ് സൂപ്പർ സ്റ്റാർ എന്ന മെഗാ നടനുമായി അഭിമുഖം നടത്താൻ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. 1994 കമ്മീഷണർ ലെ ഭരത്ചന്ദ്രൻ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോൾ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങൾ മറന്നു പോയി. '

  സുരേഷ് ഗോപി സർ എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാൻ മോനെ സ്കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സർ വിളി ഒന്നും വേണ്ട, എന്ന ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തിൽ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തിൽ ജയിലിൽ കിടന്നപ്പോഴും ആദ്യം കാണാൻ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്.

  ഒരു പക്ഷെ നമുക്ക് ജീവിതത്തിൽ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന കേരളീയൻ ശ്രീ സുരേഷ് ഗോപി. താരജാഡകൾ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാർദവും ഉള്ള നല്ല മലയാളി.

  സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. പിറന്നാൾ ആശംസ നേർന്ന് മലയാള സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ പിറന്നാൾ പ്രമാണിച്ച് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ കാവലിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. രഞ്ജി പണിക്കരുടെ മകൻ നിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കസബയ്ക്ക് ശേഷം നിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അ‍ഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയിൽ വീണ്ടും സജീവമാകുകയാണ്. 2020 ൽ പുറത്തു വന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മടങ്ങി വരവ്. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

  English summary
  Rahul Easwar Share Old Memory of Suresh Gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X