'ദിലീപ് കാരണം കരിയറും ജീവിതവും നശിച്ചെന്ന് കരുതുന്നയാളാണ് പിന്നിൽ, കാവ്യക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം'

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിന് വേണ്ടി വീണ്ടും സംസാരിച്ച് രാഹുൽ ഈശ്വർ. ദിലീപിനെ ചിലർ കുരുക്കിയതാണെന്ന് രാഹുൽ ഈശ്വർ പറയുന്നു. ​ഗാലറി വിഷൻ മലയാളം മീഡിയത്തോടാണ് പ്രതികരണം. ദിലീപിനോട് ഏറ്റവും ദേഷ്യമുള്ളത് ആർക്കായിരിക്കും. ​ദിലീപ് കാരണം സ്വന്തം ജീവിതവും കരിയറും കുടുംബവും നശിച്ചെന്നും പ്രിയപ്പെട്ടവർ വിട്ട് പോയെന്നും കരുതുന്നവർ ആരായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇതിന് പിന്നിൽ ​ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞു. അപ്പോൾ പോലും ​ഗൂഡാലോചന സിദ്ധാന്തം കൊണ്ട് വന്നത് ആരായിരിക്കും. അവർക്കങ്ങനെ ​​ദേഷ്യം തോന്നുന്നിതിൽ എനിക്കൊരു വിരോധവുമില്ല.

ആണോ പെണ്ണോ ആകട്ടെ ആ വ്യക്തിക്ക് അങ്ങനെ തോന്നാനുള്ള എല്ലാ വിധ അവകാശങ്ങളുമുണ്ട്. പക്ഷെ അതിന്റെ പേരിൽ കോടതിയിലും മറ്റു വേട്ടയാടുന്നത് ഭയങ്കര അനീതിയാണ്. ഇതിന്റെ പിന്നിൽ ഇത്രമാത്രം കള്ളത്തരം ചെയ്ത ആൾക്കാരെ കണ്ടുപിടിക്കണം. ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെങ്കിൽ എവിടെയെങ്കിലും വെച്ച് അവർ കണ്ടുമുട്ടിയത് പൊലീസിന് തെളിയിക്കാൻ പറ്റേണ്ടേ.

Dileep  Kavya

തന്റെ ആദ്യ വിവാ​ഹബന്ധം പിരിഞ്ഞ ശേഷം രണ്ടാമത് കാവ്യയെ കല്യാണം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് പോകുന്ന ദിലീപ് എന്തിനാണ് ആദ്യ കല്യാണത്തിന്റെ ബ്രേക്കപ്പിന് കാരണക്കാരിയാണ് എന്ന് അവകാശപ്പെടുന്ന അതിജീവിതയ്ക്കെതിരെ ക്വട്ടേഷൻ കൊടുക്കുന്നത്. കാവ്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ നന്മ ദിലീപേട്ടനെ കല്യാണം കഴിച്ചതാണ്. അതിന് കാരണക്കാരിയായ അതിജീവിതയ്ക്കെതിരെ കാവ്യ മാധവൻ ക്വട്ടേഷൻ കൊടുക്കുമോയെന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു.

പ്രോസിക്യൂഷന്റെ ആരോപണം 2013 ലോ 2014 ഓ ആണ് ​ഗൂഢാലോചന തുടങ്ങുന്നത് എന്നാണ്. ​ഗൂഢാലോചനയ്ക്ക് നാല് വർഷമെടുക്കുമോയെന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു. ജയിലിൽ നിന്ന് ഞാൻ വെളിയിൽ ഇറങ്ങിയപ്പോൾ എന്റെ വിധിയേക്കാൾ താൽപര്യത്തോടെ ഞാൻ പറഞ്ഞത് ദിലീപേട്ടന്റെ വിധി എനിക്കയച്ച് തരണം എന്നാണ്. നമ്മുടെ സിസ്റ്റം മാറണം. ഹാഷ് വാല്യു മാറി എന്നാണ് നടിയെ ആക്രമിച്ച കേസിൽ പറയുന്നത്. അതുകൊണ്ടാണ് പ്രശ്നം.

ദിലീപ് നാല് പൊലീസുകാരെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തെന്ന് കള്ളക്കേസെടുത്ത പൊലീസിന് ദിലീപിനെ ഈ കേസിൽ കുടുക്കാൻ എന്തെളുപ്പമായിരിക്കുമെന്നും രാ​ഹുൽ ഈശ്വർ പറയുന്നു. പൾസർ സുനിയും കൂട്ടാളികളും ശിക്ഷിക്കപ്പെടണമെന്നതിൽ ഉറച്ച് നിൽക്കുന്നയാളാണ് രാഹുൽ ഈശ്വർ. എഅന്യായമായി ഈ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ദിലീപിന് നീതിയുണ്ടാകണം. പാവം കാവ്യ മാധവനെ വരെ ഈ കേസിലേക്ക് വലിച്ചിടാൻ നോക്കി. കാവ്യയുടെ അമ്മയെ വരെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചില്ലേ. എത്ര ​ഗൂഢാലോചന ദിലീപിനെതിരെ നടന്നെന്ന് അടുത്തിടെ രാഹുൽ ഈശ്വർ ചോദിച്ചിരുന്നു. ഡിസംബർ എട്ടിനാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കി കോടതി വിധി വന്നത്.

More from Filmibeat

Read more about: dileep actress abduction case
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X