twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഡിക്കും വൈഎസ്ആറിനും പിന്നാലെ രാഹുല്‍ ഗാന്ധിക്കും ബയോപിക്ക്! സിനിമ അവസാന ഘട്ടത്തില്‍!

    By Prashant V R
    |

    സിനിമാ പ്രേമികള്‍ക്കിടയില്‍ ബയോപിക്ക് ചിത്രങ്ങള്‍ക്ക് എന്നും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. സിനിമാ താരങ്ങളുടെയും രാഷ്ട്രീയ വ്യക്തിത്വങ്ങളുടെയും മറ്റു മേഖലകളില്‍പ്പെട്ട ആളുകളുടെയും ജീവ ചരിത്ര സിനിമകള്‍ ഇവിടെ പുറത്തിറങ്ങിയിരുന്നു. ഇതില്‍ ചിലത് വിജയിക്കുകയും മറ്റു ചിലത് പരാജയപ്പെടുകയുമാണ് ഉണ്ടായത്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമടക്കം നിരവധി ചിത്രങ്ങള്‍ ഇങ്ങനെ പുറത്തിറങ്ങിയിരുന്നു. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ബയോപിക്ക് ചിത്രങ്ങള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുകയാണ്.

    യഷിന്റെ കെജിഎഫ് 2വില്‍ സഞ്ജയ് ദത്തും? ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുയഷിന്റെ കെജിഎഫ് 2വില്‍ സഞ്ജയ് ദത്തും? ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

    രാഷ്ട്രീയ വ്യക്തിത്വങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന നിരവധി ചിത്രങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ചിലത് കൃത്യമായ രാഷ്ട്രീയ താല്‍പര്യത്തോടെ പടച്ചിറക്കുന്ന നിലവാരം കുറഞ്ഞ സിനിമകളാണെന്ന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. താക്കറെ, ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍,യാത്ര,എന്‍ടിആര്‍ തുടങ്ങിയവ അടുത്തിടെ പുറത്തിറങ്ങിയ ബയോപിക്ക് ചിത്രങ്ങളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലും ബയോപിക്ക് ചിത്രം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മോഡിക്കു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ബയോപിക്ക് ചിത്രവും വരുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    നരേന്ദ്ര മോഡിയുടെ ബയോപിക്ക്

    നരേന്ദ്ര മോഡിയുടെ ബയോപിക്ക്

    പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബയോപിക്ക് ചിത്രം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ മോദി ആയി വേഷമിടുന്നത്. മേരി കോം, സരബ്ജിത്ത്,ഭൂമി എന്ന സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള ഒമുങ്ക് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുതിര്‍ന്ന താരം പരേഷ് റാവല്‍ മോദിയെ അവതരിപ്പിക്കുമെന്ന നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയപ്പോള്‍ വിവേക് ഒബ്‌റോയി ആണെന്ന തരത്തില്‍ സ്ഥിരീകരണം വരുകയായിരുന്നു.

    മോദിക്ക് പിന്നാലെ രാഹുല്‍

    മോദിക്ക് പിന്നാലെ രാഹുല്‍

    മലയാളിയായ രൂപേഷ് പോള്‍ ഒരുക്കുന്ന മൈ നെയിം ഈസ് രാ ഗാ എന്ന ബയോപിക്ക് ചിത്രമാണ് രാഹുല്‍ ഗാന്ധിയുടെതായി വരുന്നത്. സിനിമയുടെ വര്‍ക്കുകള്‍ അവസാന ഘട്ടത്തിലാണെന്നാണ് അറിയുന്നത്. ഇന്ദിര ഗാന്ധിയുടെ മരണം മുതല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതുവരെയുളള ജീവിതമാണ് സിനിമയില്‍ പറയുന്നത് അറിയുന്നു. സിനിമയുമായ ബന്ധപ്പെട്ട് രാഹുല്‍ ഉള്‍പ്പെടെയുളള ഒരു രാഷ്ട്രീയക്കാരനുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും പൊതുവായി ലഭ്യമായ വിവരങ്ങളില്‍നിന്നുമാണ് തിരക്കഥ ഒരുക്കിയതെന്നും രൂപേഷ് പോള്‍ പറയുന്നു.

    ബയോപിക്ക് ചിത്രങ്ങളുടെ കാലം

    ബയോപിക്ക് ചിത്രങ്ങളുടെ കാലം

    സമീപ കാലത്തായി നിരവധി ബയോപിക്ക് ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയിരുന്നത്. മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ബയോപിക്ക് ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍ എന്നു പേരിട്ട ചിത്രത്തില്‍ അനൂപം ഖേറായിരുന്നു മന്‍മോഹന്‍ സിങായി എത്തിയത്. വലിയ ഒരുക്കങ്ങളോടെ പൂര്‍ത്തിയായ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. മന്‍മോഹന്‍ സിങ്ങിനെ മോശമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ആരോപണങ്ങള്‍ വന്നത്.

    താക്കറെ

    താക്കറെ

    ശിവസേനയുടെ തലവനായിരുന്ന ബാല്‍ താക്കറെയുടെ ജീവിതം പറഞ്ഞ ചിത്രമാണ് താക്കറെ. നവാസുദ്ദീന്‍ സിദ്ധിഖി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അഭിജിത്ത് പന്‍സെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബാല്‍ താക്കറെയുടെ സംഭവബഹുലമായ ജീവിതകഥയാണ് ചിത്രത്തില്‍ പറയുന്നത്.

    യാത്ര

    യാത്ര

    ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് യാത്ര. മമ്മൂക്ക മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം ഫെബ്രുവരി ഏട്ടിനായിരുന്നു പുറത്തിറങ്ങിയത്. മറ്റു ബയോപിക്ക് ചിത്രങ്ങളെ അപേക്ഷിച്ച് സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കിനു പുറമെ തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലും സിനിമ പുറത്തിറങ്ങി. മമ്മൂക്കയുടെ മികച്ച പ്രകടനവും മഹി രാഘവിന്‌റെ സംവിധാനവും ആയിരുന്നു സിനിമയില്‍ മികച്ചുനിന്നത്.

    എന്‍ടിആര്‍

    എന്‍ടിആര്‍

    ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും സൂപ്പര്‍ താരവുമായിരുന്ന എന്‍ടിആറിന്റെ ബയോപിക്ക് ചിത്രമാണ് എന്‍ടിആര്‍ കഥാനായകഡു. നന്ദമുരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തിയ സിനിമ പരാജയപ്പെട്ടിരുന്നു. ക്രിഷ് സംവിധാനം ചെയ്ത ചിത്രം ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. വിദ്യാബാലനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്‍ടിആര്‍ മഹാനായകഡു എന്ന പേരില്‍ സിനിമയ്ക്ക് രണ്ടാം ഭാഗവും വരുന്നുണ്ട്‌.

    റിലീസിനെത്തിയ പിന്നാലെ മമ്മൂട്ടി ചിത്രം വിവാദത്തില്‍! സിനിമ ഉന്നം വെച്ചത് ഇവരെയോ ആരോപണം ഉയരുന്നു!!റിലീസിനെത്തിയ പിന്നാലെ മമ്മൂട്ടി ചിത്രം വിവാദത്തില്‍! സിനിമ ഉന്നം വെച്ചത് ഇവരെയോ ആരോപണം ഉയരുന്നു!!

    പൃഥ്വിരാജും ഫഹദും തമ്മിലുള്ള പോരാട്ടം! 2 ദിവസം കൊണ്ട് ബോക്‌സോഫീസിനെ തകര്‍ത്ത് യുവതാരരാജാക്കന്മാര്‍!പൃഥ്വിരാജും ഫഹദും തമ്മിലുള്ള പോരാട്ടം! 2 ദിവസം കൊണ്ട് ബോക്‌സോഫീസിനെ തകര്‍ത്ത് യുവതാരരാജാക്കന്മാര്‍!

    English summary
    rahul gandhi biopic movie is coming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X