ശ്രീവിദ്യയ്ക്ക് ഭയങ്കര വാശി, സഹിക്കാൻ പറ്റില്ല, എന്റെ അമ്മയുടെ അടുത്തും വാശിപിടിക്കും, ഞങ്ങൾ പഠിച്ചു; രാഹുൽ

ദാമ്പത്യ ജീവിതം ഒരു വർഷം പൂർത്തിയാക്കാൻ പോകുന്ന സന്തോഷത്തിലാണ് നടി ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അത്യാഢംബര പൂർവം എറണാകുളത്ത് വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. ഒരാഴ്ച നീണ്ടുനിന്ന വിവാഹ ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോയും എല്ലാം വൈറലായിരുന്നു. എന്തിന് ഏറെ ശ്രീവിദ്യയുടെ സേവ് ദി ഡേറ്റ് ഫോട്ടോ അടക്കം വലിയ രീതിയിൽ വിവാ​ദമായിരുന്നു.

ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ സിനിമയും സംവിധാനവും ക്ലോത്തിങ് ബ്രാന്റ് ബിസിനസുമെല്ലാമായി ഇരുവരും തിരക്കിലാണ്. വർഷങ്ങളോളം പ്രണയിച്ചുവെന്ന് പറഞ്ഞാലും പങ്കാളിയെ പൂർണ്ണമായും മനസിലാക്കാൻ ആർക്കും സാധിക്കുകയില്ല.

Sreevidya Mullachery
Photo Credit: Sreevidya Mullachery / Instagram

ഒരുമിച്ച് ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങുമ്പോഴാണ് കൂടുതൽ അടുത്തറിയുന്നത്. ചിലപ്പോൾ അടുത്തറിഞ്ഞ് കഴിയുമ്പോൾ വേർപിരിയുന്നവരുമുണ്ട്. ഇപ്പോഴിതാ ശ്രീവിദ്യയിൽ തനിക്ക് ഇഷ്ടമല്ലാത്ത സ്വഭാവം എന്താണെന്ന് വെളിപ്പെടുത്തുകയാണ് രാഹുൽ.‍ അമൃത ടിവിയിലെ ആനീസ് കിച്ചണിൽ അതിഥിയായി എത്തിയപ്പോഴാണ് രാഹുൽ മനസ് തുറന്നത്. ശ്രീവിദ്യ വാശിയുള്ള കൂട്ടത്തിലാണെന്നും ചിലപ്പോഴൊക്കെ സഹിക്കാൻ പറ്റാതെ വരുമെന്നും രാഹുൽ പറയുന്നു.

ഈ ഒരു നെ​ഗറ്റീവ് ഒഴിച്ചാൽ തന്റെ ഭാര്യയിലുള്ള ബാക്കി എല്ലാ കാര്യങ്ങളും പോസിറ്റീവാണെന്നും രാ​ഹുൽ പറയുന്നു. ശ്രീവിദ്യയ്ക്ക് ഭയങ്കര വാശിയാണ്. സഹിക്കാൻ പറ്റാത്ത വാശിയാണ്. വാശി വന്ന് കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണ്. ഞാൻ കുഞ്ഞിലെപോലും വാശിയുള്ള ആളല്ല. എന്റെ കുടുംബത്തിൽ പോലും വാശിക്കാരില്ല.

അമ്മയ്ക്കും അതുകൊണ്ട് പ്രശ്നമാണ്. അമ്മയുടെ അടുത്തും ശ്രീവിദ്യ വാശിപിടിക്കും. പക്ഷെ അമ്മ അത് ശ്രീവിദ്യയ്ക്ക് ചെയ്ത് കൊടുക്കും. അമ്മയ്ക്ക് വേറെ വഴിയില്ലാത്തതുകൊണ്ട് അമ്മ ചെയ്ത് കൊടുക്കും. വാശിയാണ് ശ്രീവിദ്യയ്ക്കുള്ള മൈൻസ്. വേറെ ഒരു കുഴപ്പവുമില്ല. വാശിയുണ്ടെന്നത് ശ്രീവിദ്യയും സമ്മതിക്കും. ബാക്കി ശ്രീവിദ്യയിൽ ഉള്ളതെല്ലാം പ്ലസ്സാണ്.

ഒരിക്കലും വരാൻ പാടില്ലാത്ത വാശിയാണ് ശ്രീവിദ്യയ്ക്കുള്ളത്. വേറെ എന്തായിരുന്നവെങ്കിലും കുഴപ്പമില്ലായിരുന്നു എന്നും രാ​ഹുൽ പറയുന്നു. എനിക്ക് ഞാൻ വിചാരിക്കുന്നത് അപ്പോൾ കിട്ടണം. പണ്ട് എന്റെ റിലേറ്റീവ്സൊക്കെ പറയുമായിരുന്നു കല്യാണം കഴിഞ്ഞ് പോകുമ്പോൾ ഞാൻ പഠിക്കുമെന്ന്. ഞാൻ ഒന്നും പഠിച്ചില്ലെന്നാണ് ശ്രീവിദ്യ പറഞ്ഞത്. ശ്രീവിദ്യ ഒന്നും പഠിച്ചില്ലെങ്കിലും താനും അമ്മയും പഠിച്ചു എന്നായിരുന്നു രാഹുലിന്റെ കൗണ്ടർ.

Sreevidya Mullachery
Photo Credit: Sreevidya Mullachery / Instagram

സിനിമാ മോഹവുമായി ശ്രീവിദ്യ എറണാകുളത്ത് എത്തിയശേഷമാണ് രാഹുലുമായി പരിചയത്തിലാകുന്നത്. രണ്ടുപേരും സിനിമാപ്രേമികളാണ്. സൗഹൃദം വളർന്ന് പ്രണയമാവുകയായിരുന്നു. ആദ്യമായി ശ്രീവിദ്യയെ കണ്ട് സംസാരിച്ചപ്പോൾ ഒരിക്കലും ശ്രീവിദ്യയ്ക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് താൻ ചിന്തിച്ചിരുന്നതെന്ന് രാഹുൽ മുമ്പ് പറഞ്ഞിട്ടുണ്ട്.

സ്വഭാവവും പെരുമാറ്റവും കൊണ്ട് തന്റെ സങ്കൽപ്പത്തിലുള്ള ആളേയായിരുന്നില്ല ശ്രീവിദ്യയെന്നും രാഹുൽ പറഞ്ഞിരുന്നു. ഒരിക്കലും ചേരില്ലെന്ന് കരുതിയ ഇടത്ത് നിന്നാണ് ഇരുവരും ഇന്ന് സന്തുഷ്ടരായി ദാമ്പത്യ ജീവിതം നയിക്കുന്നത്. കാസര്‍കോട് സ്വദേസിയായ ശ്രീവിദ്യ ക്യാമ്പസ് ഡയറി, കുട്ടനാട് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങി മനിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മിനി സ്‌ക്രീനില്‍ അവതാരകയായും റിയാലിറ്റി ഷോകളിലൂടേയും തിളങ്ങിയിട്ടുണ്ട്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്കാണ് ശ്രീവിദ്യയെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. അഭിനേത്രി എന്നതിലുപരി സ്റ്റാർ മാജിക്ക് താരം എന്ന ടാ​ഗ് ലൈനിലാണ് നടി കൂടുതൽ അറിയപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിയായ രാഹുല്‍ ജീംബൂബാ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്. പുതിയ സിനിമയുടെ പണിപ്പുരയിൽ കൂടിയാണ് രാ​ഹുൽ.

More from Filmibeat

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X