ആറ് വർഷമായി ജോലിയില്ല... എങ്ങനെ ജീവിക്കുന്നു..?, ജോലിക്ക് പോകാൻ അനുവദിക്കാത്തത് ശ്രീവിദ്യ, മറുപടിയുമായി രാഹുൽ!

മലയാളികൾക്ക് ഏറെ പരിചിതമാണ് സിനിമയിലൂടെയും ടിവി ഷോകളിലൂടെയും നിറ‍ഞ്ഞ് നിൽ‌ക്കുന്ന നടി ശ്രീവിദ്യ മുല്ലച്ചേരിയുടെ മുഖം. കാസർ‌​​ഗോഡ് സ്വദേശിനിയായ ശ്രീവിദ്യ കുട്ടിക്കാലം മുതൽ കലാമേളകളിൽ സജീവമായിരുന്നു. സിനിമയിലേക്ക് എങ്ങനെ എത്തിയെന്ന് ചോദിച്ചാൽ ഭാ​ഗ്യം കൊണ്ട് താൻ നടിയായി എന്നാണ് ശ്രീവിദ്യ പറയാറുള്ള മറുപടി. സിനിമാ താരമാവുക എന്ന ആഗ്രഹത്തേക്കാള്‍ ശ്രീവിദ്യക്കിഷ്ടം യാത്രകളായിരുന്നു. എയര്‍ ഹോസ്റ്റസായി ലോകം മുഴുവന്‍ പറന്ന് നടക്കുകയെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം. യാത്രചെയ്യാന്‍ വേണ്ടിയാണ് എയര്‍ഹോസ്റ്റസാകാന്‍ തീരുമാനിച്ചത്.

എന്നാൽ വിധി മറ്റൊന്നായിരുന്നു. ബിഎസ്സി ഏവിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശ്രീവിദ്യ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് സിനിമയില്‍ അവസരം ലഭിച്ചത്. മഖ്ബൂല്‍ സല്‍മാന്‍ നായകനായ ശ്രീവിദ്യയുടെ ആദ്യ സിനിമ സാമ്പത്തിക പ്രയാസം കാരണം പുറത്തിറങ്ങിയില്ല.

Sreevidya Mullachery Rahul Ramachandran

ശ്രീവിദ്യയുടെ രണ്ടാമത്തെ ചിത്രം മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വി.എസ് ആയി അഭിനയിച്ച കാമ്പസ് ഡയറിയായിരുന്നു. ഇതില്‍ നായികയുടെ കൂട്ടുകാരിയായി അഭിനയിച്ചതോടെയാണ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ നാട്ടിലെ താരമായത് മൂന്നാമത്തെ ചിത്രമായ ഒരു പഴയ ബോംബ് കഥയിലെ നായകന്റെ അനിയത്തിയായി അഭിനയിച്ചതോടെയാണ്.

മമ്മൂട്ടി നായകനായെത്തിയ ഒരു കുട്ടനാടന്‍ ബ്ലോ​ഗ്, മാഫി ഡോണ, നൈറ്റ് ഡ്രൈവ്, എസ്കേപ്പ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നിവയാണ് ശ്രീവിദ്യ അഭിനയിച്ച് ഇതുവരെ തിയേറ്ററുകളിലെത്തിയ സിനിമകൾ. കുടുംബപ്രേക്ഷകരുടെ സ്നേഹം ശ്രീവിദ്യയ്ക്ക് ലഭിച്ച് തുടങ്ങിയത് ടിവി ഷോകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ്. സ്റ്റാർ മാജിക്ക് ഷോയുടെ ഭാ​ഗമായശേഷം അവതാരകയായും ചില പരിപാടികളിൽ ശ്രീവിദ്യ തിളങ്ങിയിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകനായ രാഹുലിനെയാണ് ശ്രീവിദ്യ ആറ് വർഷത്തെ പ്രണയത്തിനുശേഷം വിവാഹം ചെയ്തത്. രാഹുൽ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ്. സുരേഷ് ​ഗോപി സിനിമയാണ് ഇനി രാഹുൽ സംവിധാനം ചെയ്യാൻ പോകുന്നത്. അതിന് പിന്നാലെയാണ് രാഹുലിപ്പോൾ. ശ്രീവിദ്യയുടെ യുട്യൂബ് വീഡിയോകളിലൂടെ രാഹുലും പ്രേക്ഷകർക്ക് സുപരിചിതനാണ്. ജീം ബൂം ബാ എന്ന സിനിമയിലൂടെയാണ് രാഹുൽ സംവിധായകനായി അരങ്ങേറിയത്.

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് രാഹുൽ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ 251 മത് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്നതാണ് സിനിമ. ഈ സിനിമയ്ക്ക് പിന്നാലെ ആയതുകൊണ്ട് തന്നെ ഇതുവരെ കഴിഞ്ഞ ആറ് വർഷമായി മറ്റൊരു സിനിമയ്ക്ക് പിന്നിലും രാ​ഹുൽ പ്രവർത്തിച്ചിട്ടില്ല.

Sreevidya Mullachery Rahul Ramachandran

അതുകൊണ്ട് തന്നെ വരുമാനവും നിലച്ചു. എന്നാൽ ആറ് വർഷമായി ജോലിയില്ലാത്ത തന്നെ പൊന്നുപോലെ നോക്കുന്നത് ശ്രീവിദ്യയാണെന്ന് പറയുകയാണിപ്പോൾ രാഹുൽ. അടുത്തിടെ ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. എന്നോട് പലരും ചോദിക്കുന്ന ഒരു കാര്യമാണ് എങ്ങനെയാണ് രാഹുൽ സർവൈവ് ചെയ്യുന്നതെന്ന്. കാരണം എനിക്ക് ജോലിയില്ല. എല്ലാവരും എന്നോട് ഇത് ചോദിക്കാറുണ്ട്.

ഇടയ്ക്കും രണ്ട്, മൂന്ന് പേർ ചോദിച്ചിരുന്നു. എന്നെ ആറ് വർഷമായി പൊന്നുപോലെ നിധിപോലെ കൊണ്ടുനടക്കുന്നതും എന്റെ എ ടു സെ‍ഡ് കാര്യങ്ങൾ നോക്കുന്നതും ശ്രീവിദ്യയാണ്. എന്റെ എല്ലാ അപ്പ്സ് ആന്റ് ഡൗൺസിലും ശ്രീവിദ്യയുണ്ടായിരുന്നു. എനിക്ക് വേണമെങ്കിൽ ജോലിക്ക് പോകാമായിരുന്നു.

ജോലിക്ക് പോകരുതെന്നും സിനിമ തന്നെ മതിയെന്നും പറഞ്ഞ് എന്നെ പിടിച്ച് നിർത്തി എന്നെ കൂടെ നിർത്തിയതും ശ്രീവിദ്യയാണ്. ഇല്ലായിരുന്നുവെങ്കിൽ ഉറപ്പായും ഞാൻ എന്റെ പഴയ ജോലിയിലേക്ക് തിരിച്ച് പോയിട്ടുണ്ടാവും.

ആറ് വർഷത്തിനുള്ളിൽ പലപ്പോഴും എനിക്ക് മടുപ്പ് തോന്നുകയും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവുകയും എല്ലാം ചെയ്തിട്ടുണ്ട്. ശ്രീവിദ്യയെപ്പോലെ തന്നെ എന്റെ അമ്മയും എനിക്ക് ഭയങ്കര സപ്പോർട്ടായിരുന്നു. സിനിമ വിട്ടാൽ നിന്നെ ഞാൻ ബ്രേക്കപ്പ് ചെയ്യുമെന്നാണ് ശ്രീവിദ്യ എന്നോട് പറഞ്ഞിരുന്നതെന്നും രാഹുൽ പറയുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X