അവള്‍ അപൂര്‍വ്വ ജനുസ്സാണ്! കളി അവളോട് വേണ്ട! ചിന്മയിയ്ക്ക് ശക്തമായ പിന്തുണയുമായി രാഹുല്‍ രവീന്ദ്രന്‍
മറ്റേതൊരു മേഖലയേയും പോലെ സിനിമാരംഗത്തുള്ള സ്ത്രീകളും സുരക്ഷിതരല്ലെന്ന് ഓരോ സംഭവവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷക സമൂഹവും ഒരുപോലെ ഞെട്ടിയിരുന്നു. ഇതിന് പിന്നാലെയായാണ് പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് സൂചിപ്പിച്ചത്. മീ ടൂ ക്യാംപയിനുകള്‍ ഹോളിവുഡിലും ബോളിവുഡിലും അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് മലയാള സിനിമയിലേക്കും എത്തിയത്. സിനിമയിലെ പല വിഗ്രഹങ്ങളും തകര്‍ന്നടിയുമെന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. സിനിമയില്‍ മാത്രമല്ല സംഗീത രംഗത്തും ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ അരങ്ങേറുന്നുണ്ടെന്ന് തുറന്നുപറഞ്ഞാണ് ചിന്മയി എത്തിയത്.
കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയും കാര്‍ത്തിക്കിനുമെതിരെയുള്ള വെളിപ്പെടുത്തലുകളിലൂടെയായിരുന്നു ചിന്മയി ആരാധകരെ ഞെട്ടിച്ചത്. താരത്തിന്റെ തുറന്നുപറച്ചില്‍ ശരിയായിരുന്നുവെന്ന് വ്യക്തമാക്കി അമ്മയും രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനും കാര്‍ത്തിക്കിനുമെതിരായ ആരോപണങ്ങള്‍ ശരിയായിരുന്നുവെന്ന് പലരും പറഞ്ഞതായി താരം വ്യക്തമാക്കിയിരുന്നു. ഗായികയുടെ തുറന്നുപറച്ചിലുകള്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നേറുന്നതിനിടയിലാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. താരത്തിന്റെ ഭര്‍ത്താവായ രാഹുല്‍ രവീന്ദ്രനെയും വെറുതെ വിട്ടിരുന്നില്ല. എന്നാല്‍ ഇതിലൊന്നും അവള്‍ പതറില്ലെന്നും തുറന്നുപറച്ചിലുകള്‍ ഇനിയും തുടരുമെന്നും ശക്തമായ പിന്തുണയുമായി താനൊപ്പമുണ്ടെന്നുമാണ് രാഹുല്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വേറെ ജോലി ഇല്ലാത്തവര്‍
ജീവിതത്തില്‍ ഒരു ജോലിയും ചെയ്യാനില്ലാത്തവരാണ് തനിക്കും ഭാര്യയ്ക്കും നേരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നാണ് രാഹുല്‍ പറയുന്നത്. മീ ടൂ തുറന്നുപറച്ചിലിന് ശേഷം നിരവധി പേരാണ് ചിന്മയിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്നാല്‍ അതേ സമയം തന്നെ താരത്തെ അനുകൂലിച്ചും നിരവധി പേരെത്തിയിരുന്നു. താരത്തിന്‍രെ പ്രവര്‍ത്തി ധീരമാണെന്നും ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ ആവശ്യമായിരുന്നുവെന്നാണ് മറ്റ് ചിലര്‍ പറഞ്ഞത്. മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യം കാണിച്ച ഭാര്യയെ അഭിനന്ദിച്ചാണ് രാഹുല്‍ എത്തിയത്.

അവള്‍ തുറന്നുപറയും
തന്നെയോ ഭാര്യയോ എത്ര തെറി വിളിച്ചിട്ടും കാര്യമില്ല. അവള്‍ അതിക്രമത്തെക്കുറിച്ച് തുറന്നുപറയും. അവള്‍ അപൂര്‍വ്വയിനം വിത്താണ്. തുറന്നുപറയാനുള്ള തന്റേടം അവള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ അവള്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നതെന്നും രാഹുല്‍ കുറിച്ചിട്ടുണ്ട്. താരത്തിന്റെ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. അവളെ പിന്തുണയ്ക്കാന്‍ കഴിയുന്നതില്‍ താന്‍ ചാരിതാര്‍ത്ഥ്യനാണെന്നും അദ്ദേഹം പറയുന്നുണ്ട്.

സെലക്ഷന്‍ തെറ്റിയിട്ടില്ല
അവളേക്കാള്‍ കൂടുതല്‍ എന്റെ കാര്യങ്ങള്‍ നോക്കാറുണ്ട്. താന്‍ വിവാഹം കഴിച്ചത് കരുതലും സ്‌നേഹവുമുള്ള സ്ത്രീയെയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. തന്റെ സെലക്ഷന്‍ തെറ്റിയിട്ടില്ലെന്നും അവളുടെ കാര്യത്തില്‍ താന്‍ സംതൃപ്തനാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ശക്തമായ പിന്തുണയാണ് രാഹുല്‍ ചിന്മയിക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ തുറന്നുപറച്ചില്‍ വൈറലായത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചിന്മയി കാര്യങ്ങള്‍ വിശദമാക്കിയത്.

കാര്‍ത്തിക്കിന്റെ മോശം പെരുമാറ്റം
മീ ടൂവില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റാത്ത താരങ്ങളിലൊരാളാണ് കാര്‍ത്തിക്ക്. അദ്ദേഹത്തെക്കുറിച്ച് തുറന്നുപറഞ്ഞില്ലെങ്കില്‍ അത് വലിയൊരു അനീതിയായി മാറുമെന്നും ചിന്മയി പറഞ്ഞിരുന്നു. നിരന്തരം അശ്ലീല വീഡിയോയും ചിത്രങ്ങളുമൊക്കെ അദ്ദേഹം അയയ്ക്കാറുണ്ട്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതി പുറത്തുവിട്ട സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

വൈരമുത്തു ഭീഷണിപ്പെടുത്തി
വൈരമുത്തുവിനെക്കുറിച്ച് നേരത്തെ തന്നെ പല കഥകളും കേട്ടിരുന്നു. അദ്ദേഹത്തിനരികില്‍ ഒറ്റയ്ക്ക് പോവുന്നത് സുരക്ഷിതമല്ലെന്ന് നിരവധി പേര്‍ പറഞ്ഞിരുന്നു. സ്വിറ്റ്‌സര്‍ലന്റിലെ ഒരു പരിപാടിക്കിടയിലായിരുന്നു അത് സംഭവിച്ചത്. എല്ലാവരും തിരികെ പോയിട്ടും തന്നോടും അമ്മയോടും ഒരിദിവസം കൂടി നില്‍ക്കാന്‍ പറഞ്ഞിരുന്നു. അന്വേഷിച്ചപ്പോഴാണ് ഇതിന് പിന്നില്‍ വൈരമുത്തുവാണെന്നും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരമായിരുന്നു അതെന്നും അറിഞ്ഞത്. അദ്ദേഹത്തിന്റെ അടുപ്പക്കാരില്‍ നിന്നും ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയതിന് പിന്നാലെയായാണ് താന്‍ വരു്‌നനത് വരട്ടെയെന്നുറപ്പിച്ച് അവിടെ നിന്നും മടങ്ങിയതെന്നും അവര്‍ പറഞ്ഞിരുന്നു.

അമ്മ പറഞ്ഞത്?
കരിയറിലെ തുടക്കക്കാലത്തായിരുന്നു ആ സംഭവം നടന്നതെന്നും അന്ന് അവളുടെ സംരക്ഷണത്തിനാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നും ചിന്മയി പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹത്തിന്‍രെ മാനേജരുമായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകളുമായി ഇനിയും ഒട്ടേറെ പേര്‍ എത്തുമെന്നും അവളെ കുറച്ച് പേരെ പിന്തുണച്ചിരുന്നുള്ളുവെന്നും അതിന് പിന്നിലെ കാരണത്തെക്കുറിച്ച് അറിയാമെന്നുമായിരുന്നു ചിന്മയിയുടെ അമ്മ പറഞ്ഞത്.


Click it and Unblock the Notifications











