കോടതി രേഖകൾ കാണിക്കാമായിരുന്നു, പ്രതികാരത്തിന് ഞാനില്ല; വിവാഹ മോചനത്തെക്കുറിച്ച് രാഹുൽ രവി
ടെലിഷൻ സീരിയലുകളിലൂടെ വലിയ ജനപ്രീതി നേടാൻ കഴിഞ്ഞ നടനാണ് രാഹുൽ രവി. മലയാളത്തിൽ നിന്നും തമിഴ് സീരിയലുകളിലേക്ക് കടന്നതോടെ രാഹുൽ രവിയെ തേടി നിരവധി അവസരങ്ങൾ വരാൻ തുടങ്ങി. കരിയറിൽ തിരക്കേറിയ സമയത്താണ് രാഹുൽ രവി വിവാഹിതനായത്. ലക്ഷ്മി എസ് നായർ എന്നായിരുന്നു ഭാര്യയുടെ പേര്. എന്നാൽ വിവാഹ ശേഷം ഇവർക്കിടയിൽ അസ്വരാസ്യങ്ങൾ ഉടലെടുക്കുകയും രണ്ട് പേരും പിരിയുകയും ചെയ്തു. രാഹുൽ രവിക്കെതിരെ ലക്ഷ്മി എസ് നായർ കേസ് കൊടുക്കുകയും ചെയ്തു.
രാഹുൽ രവി തന്നെ ഉപദ്രവിച്ചെന്നും വിവാഹ ശേഷവും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായെന്നുമായിരുന്നു ആരോപണം. നിയമപരമായ കടമ്പകൾ കടന്ന് വന്ന രാഹുൽ രവി ഇപ്പോൾ താൻ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഉയർച്ച താഴ്ചകൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും.
ഇത് അപ്രതീക്ഷിതമായിരുന്നു. വളരെ സ്വകാര്യമായ കാര്യമാണ്. ഞാൻ പുറത്ത് പറയാത്തത് വരെയും എന്താണ് നടന്നതെന്ന് ആർക്കും അറിയില്ല. എനിക്ക് നേരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മാത്രം ഒന്നുമില്ല. ലുക്ക് ഔട്ട് നോട്ടീസ് ഇല്ല. യഥാർത്ഥത്തിൽ നടന്ന കാര്യമാണെങ്കിൽ പൊലീസ് വന്ന് സംസാരിക്കുന്നതോ കൈയിൽ അടി കൊണ്ട പാടുകളോ എന്തെങ്കിലും വേണം.
ഒന്നുമില്ലാതെ ഞാൻ തന്നെ ഇൻസ്റ്റഗ്രാമിലിട്ട വീഡിയോകൾ എഡിറ്റ് ചെയ്ത് വോയിസ് ഓവർ കൊടുക്കുന്നു. ഞാൻ ഒളിച്ച് നിന്നതല്ല. നിയമപരമായ പ്രശ്നങ്ങളുള്ളതിനാൽ റീലുകൾ ഇടാൻ പറ്റിയില്ല. ഇപ്പോൾ അതിൽ നിന്നും പുറത്ത് വന്നു. ആ സമയത്ത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു പൊലീസ് കേസും ഇല്ലാതിരുന്ന എനിക്ക് നേരെ പെട്ടെന്ന് ഒരുപാട് പ്രശ്നങ്ങൾ വന്നു. എങ്ങനെയിത് കൈകാര്യം ചെയ്യണമെന്ന് എനിക്കും അറിയില്ല. എനിക്ക് ഒരുപാട് സുഹൃത്തുക്കളില്ല.

ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു. ഏതോ ഒരു ശക്തി എന്നെ പ്രശ്നങ്ങളിൽ നിന്ന് പുറത്ത് വന്നെന്ന് കരുതുന്നു. പ്രശ്നങ്ങൾ അവസാനിച്ച ശേഷം എല്ലാം ക്ലിയർ ചെയ്യാമെന്ന് കരുതിയതാണ്. കോടതിയിലെ രേഖകൾ വീഡിയോയിൽ കാണിക്കാമെന്ന് കരുതി. എന്തിനങ്ങനെ ചെയ്യണമെന്ന് പിന്നീട് ഞാൻ ചിന്തിച്ചു. പ്രതികാരം ചെയ്യേണ്ടതില്ല. ഞാൻ ഒന്നും പറഞ്ഞില്ല.
ഞാൻ ആരെക്കുറിച്ചും തെറ്റായി സംസാരിക്കാറില്ല. എനിക്ക് വരേണ്ടത് എനിക്ക് വരും. അനുഭവങ്ങൾ തന്നെയത് പഠിപ്പിച്ചെന്നും രാഹുൽ രവി വ്യക്തമാക്കി. തനിക്കിപ്പോൾ റിലേഷൻഷിപ്പിൽ വിശ്വസിക്കുന്നില്ലെന്നും രാഹുൽ രവി പറയുന്നു. പൊസസീവ്നെസ് പരിധി വിട്ടാൽ ബന്ധങ്ങളിൽ പ്രശ്നങ്ങളുണ്ടാകുമെന്നും രാഹുൽ രവി പറയുന്നു. പൊസസീവായി തല്ലുന്നതൊന്നും ഒരു പെൺകുട്ടിക്കും ഉൾക്കൊള്ളാൻ പറ്റില്ല. അതേപോലെ പെൺകുട്ടി പങ്കാളിയുടെ കരിയറിനെ ബാധിക്കുന്ന അളവിൽ പൊസസീവ് ആകുന്നതും ഉൾക്കൊള്ളാൻ പറ്റില്ല.
അത്തരം ബന്ധങ്ങളിൽ നിന്ന് പുറത്ത് വരുന്നതാണ് രണ്ട് പേർക്കും നല്ലത്. ഒരു ഘട്ടത്തിൽ പ്രണയിച്ചവരാണ്. ആ ബഹുമാനം വേണം. അതില്ലെങ്കിൽ പ്രണയിച്ചതിൽ അർത്ഥമില്ല. ഒരാളുമായി ബ്രേക്കപ്പായാൽ അയാൾ ഇനി ആരെയും കിട്ടരുത് എന്ന് കരുതുന്നിടത്ത് പ്രണയമുണ്ടായിട്ടില്ലെന്നും രാഹുൽ രവി വ്യക്തമാക്കി.


Click it and Unblock the Notifications