ബന്ധം മുന്നോട്ട് പോകില്ലെന്ന് അപ്പോഴേ മനസിലായി, വീട്ടുകാർക്കെതിരെ വരെ കേസ്; പിരിയാനുള്ള കാരണങ്ങൾ; രാഹുൽ രവി

സീരിയൽ രം​ഗത്ത് വലിയ ജനപ്രീതി നേടാൻ കഴിഞ്ഞ ന‌ടനാണ് രാഹുൽ രവി. മലയാളിയായ രാഹുൽ ഇന്ന് തമിഴ് സീരിയൽ രം​ഗത്തെ തിരക്കേറിയ താരമാണ്. അടുത്ത കാലത്ത് രാഹുൽ രവിയുടെ വ്യക്തി ജീവിതം വാർത്തകളിൽ നിറഞ്ഞു. മുൻ ഭാര്യ നൽകിയ പരാതിയായിരുന്നു ഇതിന് കാരണം. രാഹുൽ രവിക്കെതിരെ ​ഗാർഹിക പീഡനത്തിനാണ് ഭാര്യയായിരുന്ന ലക്ഷ്മി പരാതി നൽകിയത്. കേസിൽ നടന് മുൻകൂർ ജാമ്യം ലഭിച്ചു.

രാഹുൽ രവിക്കെതിരെ ​ഗുരുതര ആരോപണങ്ങളോടെയാണ് ലക്ഷ്മി പരാതി നൽകിയത്. നടനെ മറ്റൊരു സ്ത്രീക്കൊപ്പം രാവിലെ രണ്ട് മണിക്ക് അപാർട്മെന്റിൽ നിന്നും പിടികൂടിയെന്നും വിവാഹ ശേഷവും ഒന്നിലേറെ സ്ത്രീകളുമായി രാഹുൽ സ്വകാര്യ ചാറ്റിം​ഗ് നടത്തിയെന്നും ലക്ഷ്മി പരാതിപ്പെട്ടു. എന്നാൽ ആരോപണം രാഹുൽ രവി നിഷേധിച്ചു. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രാഹുൽ രവി.

Rahul Ravi

പിരിഞ്ഞതിന് ഒരു കാരണം സീരിയലുകളിൽ അഭിനയിക്കുന്നതാണ്. പക്ഷെ അത് മാത്രമല്ല. ഒരുപാട് കാരണങ്ങളുണ്ട്. എനിക്ക് നല്ല മനക്കരുത്തുണ്ട്. എന്റെയടുത്ത് സത്യമുള്ളതിനാൽ കേസിൽ നിന്ന് പുറത്ത് വരാൻ കഴിഞ്ഞു. തെറ്റ് ചെയ്തിരുന്നെങ്കിൽ ജയിലിലായേനെ. ആരെ വിശ്വസിക്കണം എന്നറിയാത്ത സമയം എനിക്കുണ്ടായിരുന്നു. അത്തരം തോന്നലുകൾ എല്ലാവർക്കുമുണ്ടാകും. എനിക്ക് ആ തോന്നൽ കുറച്ച് കൂടുതലായിരുന്നു, കാരണം എനിക്കുണ്ടായ അനുഭവം വളരെ മോശമാണ്. ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കുന്നില്ല.

എന്റെ ഭാ​ഗത്താണ് സത്യമെന്നതിനാൽ പുറത്ത് വരാൻ പറ്റി. വലിയൊരു ട്രാപ്പായിരുന്നു. എനിക്കെതിരെ വ്യാജ പരാതി നൽകി. എന്നാൽ എന്റെ കൈയിൽ തെളിവുണ്ടായിരുന്നു.അത് കോടതിയിൽ കാണിച്ചു. എന്റെ മാതാപിതാക്കൾക്കെതിരെയും കേസ് കൊടുത്തിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം അച്ഛനും അമ്മയ്ക്കും നേരത്തെ അറിയാമായിരുന്നു.

Rahul Ravi

കണ്ണാനെ കണ്ണെ എന്ന സീരിയൽ ചെയ്യുമ്പോൾ തന്നെ ഇത് മുമ്പോട്ടേക്ക് പോകില്ലെന്ന് അറിയാമായിരുന്നു. യഥാർത്ഥ പ്രശ്നമെന്താണ്, എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നെല്ലാം അവർക്ക് അറിയാം. ‍രണ്ട് പേർക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലത്. രണ്ട് പേർക്കും സമാധാനമില്ലെങ്കിൽ ബന്ധം തുടരേണ്ടതില്ലെന്നും രാഹുൽ രവി വ്യക്തമാക്കി. ഇന്ത്യ ​ഗ്ലിറ്റ്സ് തമിഴിനോടാണ് പ്രതികരണം.

2020 ലാണ് രാഹുൽ രവിയും ലക്ഷ്മി എസ് നായരും വിവാഹിതരായത്. ചെന്നെെയിലെ ഒരു ഇന്റർനാഷണൽ ബാങ്കിലെ ജീവനക്കാരിയാണ് ലക്ഷ്മി. മലയാളത്തിൽ ചെയ്ത പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുൽ രവി കരിയറിൽ ശ്രദ്ധിക്കപ്പെടുന്നത്. തമിഴിൽ നന്ദിനി എന്ന സീരിയലിൽ അഭിനയിച്ചതോടെ രാഹുൽ രവിയുടെ താരമൂല്യം കുതിച്ചുയർന്നു. ഇന്ന് തെലുങ്ക് സിനിമകളിലും രാഹുൽ രവി അഭിനയിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ നിന്നും വിവാഹ ഫോട്ടോകൾ നീക്കിയതോടെയാണ് രാഹുൽ രവിയും ലക്ഷ്മി എസ് നായരും വേർപിരിഞ്ഞെന്ന അഭ്യൂഹം വന്നത്. താൻ പുതിയൊരു ബന്ധത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ രാഹുൽ രവി പറഞ്ഞത്. രാഹുൽ രവിയുടെ പുതിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X