പെട്ടെന്നൊരു ദിവസം ഞാൻ ക്രിമിനൽ, എന്തിനിത് ചെയ്തു എന്ന് തോന്നി; മുൻ ഭാര്യക്കെതിരെ രാഹുൽ രവി
സീരിയൽ രംഗത്ത് സെൻസേഷനായി മാറിയ നായക നടനാണ് രാഹുൽ രവി. കഴിഞ്ഞ വർഷമാണ് രാഹുൽ രവിയുടെ സ്വകാര്യ ജീവിതം വാർത്തകളിൽ നിറഞ്ഞത്. ഭാര്യ ലക്ഷ്മി നടനെതിരെ പരാതി നൽകുകയായിരുന്നു. നടനെതിരെ വലിയ ആരോപണങ്ങൾ ലക്ഷ്മി ഉന്നയിച്ചു. വിവാഹ ശേഷം പല സ്ത്രീകളുമായി ഇന്റിമേറ്റ് ചാറ്റുകളുണ്ടായിരുന്നെന്നും അപാർട്മെന്റിൽ വെച്ച് ഒരു സ്ത്രീക്കൊപ്പം കൈയോടെ ഭർത്താവിനെ പിടികൂടിയെന്നും ലക്ഷ്മി തന്റെ പരാതിയിൽ ആരോപിച്ചു. ഇരുവരും പിരിയുകയും ചെയ്തു.
അന്ന് നടനെതിരെ വ്യാപക വിമർശനങ്ങൾ വന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് രാഹുൽ രവി. പ്രശ്നങ്ങൾ തന്നെ മാനസികമായി തകർത്തിട്ടില്ലെന്നും താൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും രാഹുൽ രവി പറയുന്നു. ഗലാട്ട തമിഴിനോടാണ് പ്രതികരണം. തന്നെക്കുറിച്ച് ഒരുപാട് നുണകൾ പ്രചരിപ്പിച്ചെന്നും രാഹുൽ രവി പറയുന്നു.

എന്നെ അതൊന്നും ബാധിച്ചിട്ടില്ല. പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ജീവിതത്തിൽ എന്ത് ചെയ്താലും ചിലത് നടക്കില്ല. അത് വിട്ട് കളയണം. എന്നെക്കുറിച്ച് ഒരുപാട് നുണകൾ വന്നു. ഞാനത് കാര്യമാക്കുന്നില്ല. ഒരു പ്രശ്നത്തിലുമില്ലാതിരുന്ന എന്നെ പെട്ടെന്ന് ഇന്റർനാഷണൽ ക്രിമിനലിനെ പോലെ ചിത്രീകരിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് തോന്നിപ്പോയി. പക്ഷെ അത് കുഴപ്പമില്ല. എന്റെ ക്ലോസ് സർക്കിളിന് കാര്യം അറിയാം. അതിനാൽ എന്നെയത് ബാധിച്ചില്ല. ആരോടും വലുതായി വിശദീകരിക്കേണ്ടി വന്നില്ല. പക്ഷെ പുറത്തുള്ളവർക്ക് ഒന്നും അറിയില്ല. വിശദീകരണം കൊടുക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു.
എന്നെക്കുറിച്ച് മോശം വാർത്ത വന്നപ്പോൾ എനിക്കും കുടുംബത്തിനും അത് തമാശയായിരുന്നു. കാരണം എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് അച്ഛനും അമ്മയ്ക്കും അറിയാം. പക്ഷെ അത് ചിത്രീകരിച്ചത് മറ്റൊരു രീതിയിലാണ്. അമ്മ മാത്രമാണ് ഏറെ വിഷമിച്ചത്. ഞാനും എന്റെ സഹോദരിയും അച്ഛനും വളരെ കൂൾ ആണ്.

ആവശ്യമില്ലാതെ ഇങ്ങനെയൊരു കാര്യം ചെയ്തത് എന്തിനെന്ന തോന്നൽ അവളോട് എനിക്കുണ്ടായിരുന്നു. അത് അവരുടെ മെന്റാലിറ്റി. താൻ ക്ഷമിക്കുന്നു. ഇപ്പോൾ ഞാൻ ഡിവോഴ്സ്ഡ് ആണെന്ന് എല്ലാവർക്കും അറിയാം. കമ്മിറ്റ്മെന്റിലേക്ക് പോകാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ. ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങിയ ആളാണ് ഞാൻ. ഇന്ന് ഇവിടെ വരെ എത്തിയതിന് പിന്നിൽ ഒരുപാട് അധ്വാനവും പരാജയങ്ങളുമെല്ലാമുണ്ട്. അതിലൊന്ന് ഇതും.
പുതിയൊരു റിലേഷൻഷിപ്പിലേക്ക് കടക്കാൻ ഭയമില്ല. പക്ഷെ ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്പരം വിശ്വാസമില്ല. ചില സ്ത്രീകൾ ആവശ്യമില്ലാതെ കേസ് കൊടുക്കുന്നു. പുരുഷൻമാരും കേസ് കൊടുക്കുന്നു. ഈ കാലഘട്ടം അങ്ങനെയാണ് പോകുന്നതെന്നും രാഹുൽ രവി പറയുന്നു.
2020 ലാണ് രാഹുൽ രവിയും ലക്ഷ്മിയും വിവാഹം ചെയ്തത്. വിവാഹ ശേഷം ഇരുവരും ചെന്നെെയിലാണ് താമസിച്ചിരുന്നത്. വിവാഹ ചിത്രങ്ങൾ ഉൾപ്പെടെ ഒരുമിച്ചുള്ള ഫോട്ടോകളെല്ലാം രണ്ട് പേരും നീക്കിയതോടെയാണ് വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ വന്നത്. പിന്നാലെ ലക്ഷ്മി രാഹുലിനെതിരെ ഉന്നയിച്ച പരാതിയും പുറത്ത് വന്നു. മലയാള സീരിയലുകളിൽ രാഹുൽ രവിയെ ഇപ്പോൾ കാണാറില്ല. തമിഴ് സീരിയൽ രംഗത്ത് നടൻ സജീവമാണ്.


Click it and Unblock the Notifications