അങ്ങനെ ഞങ്ങൾ ഒന്നിച്ചു, 16000 കോടി നേടിയ എന്റെ കമ്പനി, പക്ഷെ പിന്നീട് സംഭവിച്ചത്: രാഹുൽ ശർമ്മ
വിവാഹ ശേഷമാണ് നടി അസിൻ തോട്ടുങ്കൽ സിനിമാ രംഗം വിട്ടത്. മെെക്രോമാക്സ് സ്ഥാപകനായ രാഹുൽ ശർമ്മയെയാണ് അസിൻ വിവാഹം ചെയ്തത്. 2016 ലെ താര വിവാഹം ഏറെ ചർച്ചയായി. സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് അസിനും രാഹുൽ ശർമ്മയും. വിവാഹ ശേഷം അസിനെ ലൈം ലൈറ്റിൽ കണ്ടിട്ടേയില്ല. ഇപ്പോഴിതാ രാജ് ഷമാനിയുമായുള്ള അഭിമുഖത്തിൽ കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സംസാരിക്കുകയാണ് രാഹുൽ ശർമ.
അക്ഷയ് കുമാറാണ് ഞങ്ങളെ ഒരുമിപ്പിച്ചത് അക്ഷയ് കുമാറാണ്. ഇന്ത്യ-പാകിസ്താൻ മാച്ച് നടക്കുന്നുണ്ട്. ഇതിനിടെയാണ് ഹൗസ് ഫുൾ 2 എന്ന സിനിമ വരുന്നത്. അസിൻ അതിൽ അഭിനയിക്കുന്നുണ്ട്. ഈ സിനിമ പ്രൊമോട്ട് ചെയ്യണമെന്ന് അക്ഷയ് കുമാർ പറഞ്ഞു. ഏഷ്യാ കപ്പിന്റെ സ്പോൺസർ മൈക്രോമാക്സായിരുന്നു. ധാക്കയിൽ വെച്ചായിരുന്നു മാച്ച്. ഞങ്ങളെല്ലാവരും അങ്ങോട്ട് പോയി. ഏറ്റവും റൊമാന്റിക്കായി സ്ഥലം എവിടെയെന്ന് ചോദിച്ചാൽ ധാക്കയെന്ന് ഞാൻ പറയും. ആദ്യത്തെ ദിവസം ഹലോ പറയുക മാത്രം ചെയ്തു.

ഈ പെൺകുട്ടി വളരെ സിംപിളും ഡൗൺ ടു എർത്തുമാണ്, നിന്നെ പോലെ തന്നെയാണെന്ന് അക്ഷയ് പറഞ്ഞു. വന്ന് ജോലി ചെയ്ത് പോകുന്നു. വളരെ പ്രൊഫഷണലാണ്. കുടുംബം തമ്മിലും സാമ്യമുണ്ട്. അവളുടെ അമ്മ ഡോക്ടറാണ്. അച്ഛനും സർവീസ് ബാക്ക്ഗ്രൗണ്ടുള്ളയാൾ. എല്ലാം നല്ലത്. അക്ഷയ് എന്റെ നമ്പർ അവൾക്കും അവളുടെ നമ്പർ എനിക്കും തന്നു. നല്ല സുഹൃത്തെന്ന നിലയിലാണ് അക്ഷയ് ഇതെല്ലാം ചെയ്തത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭാവനയാണത്.
ഞങ്ങൾക്കൊരു മകളുണ്ട്. അവൾക്ക് ഏഴ് വയസായെന്നും രാഹുൽ ശർമ്മ പറഞ്ഞു. തന്റെ കമ്പനിയുടെ ഉയർച്ച താഴ്ചകളെക്കുറിച്ചും രാഹുൽ സംസാരിക്കുന്നുണ്ട്. 16000 കോടി രൂപ വരുമാനം ലഭിച്ചിരുന്ന കമ്പനിയാണ് മൈക്രോമാക്സെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കമ്പനി സ്ഥാപിച്ച് അഞ്ച് വർഷത്തിനുള്ളിലാണ് ഇത് സാധ്യമായത്. ഇന്ത്യയിലെ നമ്പർ വൺ കമ്പനിയായിരുന്ന മെെക്രോ മാക്സിന് പിന്നീട് സംഭവിച്ച വീഴ്ചയെക്കുറിച്ചും രാഹുൽ ശർമ്മ സംസാരിച്ചു.

മൈക്രോമാക്സിന് മാത്രമല്ല ഇങ്ങനെ സംഭവിച്ചത്. ആഗോള തലത്തിലുണ്ടായി. ഗ്ലോബൽ ലെവലിൽ ഒരുപാട് കമ്പനികളുണ്ടായിരുന്നു. സപ്ലെെ ചെയിനിൽ മാറ്റങ്ങൾ വന്നു. ഒരു ചിപ്സെറ്റുണ്ടെങ്കിൽ അത് ആദ്യം ഇറക്കുക ഞാനായിരുന്നു. കസ്റ്റമേർസിലേക്ക് പെട്ടെന്ന് എത്തും. എന്നാൽ ആഗോള തലത്തിൽ സപ്ലെെ ചെയിൻ ചെെനയിലെ ബ്രാൻഡിലേക്ക് മാറി.
ഇന്ത്യയിൽ നമുക്ക് വേണ്ട കോംപൊണന്റ്സുകൾ ഇല്ലായിരുന്നു. ഇന്നെനിക്ക് ട്രിപിൾ സ്ക്രീൻ ഫോൺ ഉണ്ടാക്കണമെങ്കിൽ അതിന് വേണ്ട ഘടകങ്ങൾ ഇവിടെയില്ല. അതിനായി വേറെ രാജ്യത്തേക്ക് പോകണം. ഇതേ പോലൊന്ന് ചെയ്യുന്ന വലിയ പ്ലേയർ ഇൻഡസ്ട്രിയിലുണ്ട്, അവർ നാല് വർഷത്തേക്ക് മറ്റ് സപ്ലെെകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്, കോംപൊണന്റ്സ് തരാനാകില്ലെന്ന് അവർ പറയും. ആളുകളത് മനസിലാക്കേണ്ടതുണ്ട്.
ഇത് ആഗോള തലത്തിൽ നടന്നു. മെക്സിക്കോയിലും സ്പെയിനും ഫ്രാൻസിലും മറ്റ് ബ്രാൻഡുകളുണ്ടായിരുന്നു. എല്ലാത്തിനെയും ബാധിച്ചു. ഞങ്ങൾ വലിയ പ്ലേയേർസ് ആയിരുന്നതിനാൽ ആളുകൾ ഞങ്ങളെ മാത്രം ഓർക്കുന്നു. ഇപ്പോൾ താൻ മാനിഫാക്ച്വറിംഗ് ബിസിനസിലേക്ക് തിരിഞ്ഞു. ബ്രാൻഡ് ബിസിനസുകളേക്കാൾ എത്രയോ വലുതാണതെന്നും രാഹുൽ ശർമ്മ വ്യക്തമാക്കി. ചെെനയിലെ ഈ മൊബെെൽ ബ്രാൻഡുകൾ വില കുറച്ച് പ്രൊഡക്ട് വിപണിയിലെത്തിക്കുമ്പോൾ മത്സരിക്കുന്നത് ശ്രമകരമാണെന്നും രാഹുൽ ശർമ്മ വ്യക്തമാക്കി.


Click it and Unblock the Notifications