ഭർത്താവ് പോലും പുതിയ ഫോട്ടോ പങ്കുവെക്കുന്നില്ല, അസിനെന്ത് പറ്റി? വിവാഹ വാർഷിക ദിനത്തിൽ ചോദ്യം

നടി അസിനെ ആരാധകർ കണ്ടിട്ട് ഏറെക്കാലമായി. വിവാഹ ശേഷം ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് അസിൻ. കുടുംബ ജീവിതത്തിനാണ് മുൻ താരറാണി ഇന്ന് പ്രാധാന്യം നൽകുന്നത്. മെെക്രോമാക്സ് സഹസ്ഥാപകനായിരുന്ന രാ​​ഹുൽ ശർമ്മയെയാണ് അസിൻ വിവാഹം ചെയ്തത്. ഇവരുടെ വിവാഹ വാർഷിക ദിനമാണിന്ന്. 2016 ജനുവരി 19 നാണ് അസിനും രാഹുൽ ശർമയും വിവാഹിതരായത്. പ്രണയ വിവാ​ഹമായിരുന്നു.

സിനിമാ നടിയെന്ന ഭാവങ്ങളൊന്നുമില്ലാത്ത അസിനെ രാഹുൽ ശർമ്മയ്ക്കും കോടിക്കണക്കിന് ആസ്തിയുള്ള വ്യവസായിയായിട്ടും സാധാരണക്കാരനായി പെരുമാറുന്ന രാഹുൽ ശർമ്മയെ അസിനും ഇഷ്ടമായി, വിവാഹ വാർഷിക ദിനത്തിൽ രാ​​ഹുൽ ശർമ പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. സന്തോഷം നിറഞ്ഞ പത്ത് വർഷങ്ങൾ. എന്റെ ജീവിതത്തിൽ പ്രാധാന്യമുള്ള എല്ലാത്തിന്റെയും അവിശ്വസനീയമായ സഹസ്ഥാപകയാണ് അവൾ.

Asin

അവളുടെ ജീവിതത്തിലെ ഒരു സഹനടന്റെ വേഷം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഭാ​ഗ്യവാനാണ്. എന്റെ പ്രിയപ്പെട്ടവളേ, പത്താം വാർഷികാശംസകൾ. നമ്മുടെ വീടും എന്റെ ഹൃദയവും ഒരു ഉയർന്ന വളർച്ചയുള്ള സ്റ്റാർട്ട് അപ്പ് പോലെ നീ നയിക്കട്ടെ. ഞാൻ എല്ലാ ദിവസവും നിന്റെ ജീവിതത്തിലെ സെറ്റിൽ ഉണ്ടാകും. നമുക്കൊരുമിച്ച് അത്ഭുതകരമായ ഭാവി ഒരുക്കാം എന്നാണ് രാ​​ഹുൽ ശർമയുടെ പോസ്റ്റ്.

അസിന്റെ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം പഴയ ഫോട്ടോകളാണെന്ന് നെറ്റിസൺസ് പറയുന്നു. എന്തുകൊണ്ട് അസിൻ ഇപ്പോഴത്തെ ഫോട്ടോ പങ്കുവെക്കുന്നില്ലെന്ന ചോദ്യം വരുന്നുണ്ട്. വർഷങ്ങളായി അസിൻ തന്റെ ഫോട്ടോ പങ്കുവെക്കാറില്ല. പാപ്പരാസികളൊന്നും അസിനെ കാണാറുമില്ല. എങ്ങനെ അസിന് ഇവരിൽ നിന്നെല്ലാം മുഖം മറയ്ക്കാൻ പറ്റുന്നു എന്ന ചോദ്യവുമുണ്ട്.

ഇന്നത്തെ അസിൻ കാഴ്ചയിൽ എങ്ങനെയാണെന്ന് ആരാധകർ കാണാനാ​ഗ്രഹിക്കുന്നുണ്ട്. കാരണം തമിഴ്, തെലുങ്ക് സിനിമകളിൽ അത്രത്തോളം ആഘോഷിക്കപ്പെട്ട നടിയാണ് അസിൻ. മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെയാണ് അസിൻ അഭിനയ രം​ഗത്തേക്ക് ക‌ടന്ന് വരുന്നത്. ചിത്രത്തിൽ സഹനായിക വേഷമായിരുന്നു അസിന്. പിന്നീട് ഒരു മലയാള ചിത്രത്തിലും അസിൻ അഭിനയിച്ചിട്ടില്ല. പോക്കിരി, ഗജിനി, ദശാവതാരം തുടങ്ങിയവയാണ് അസിന്റെ വൻ ഹിറ്റായ തമിഴ് സിനിമകൾ.

More from Filmibeat

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X