For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ന് കൊടുംഭീകരിയാണവള്‍! മലയാളിയുടെ പ്രിയപ്പെട്ട അവതാരക! പേളിയെക്കുറിച്ച് രാജ് കലേഷ്!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് പേളി മാണി. ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ബിഗ് ബോസിലേക്ക് വന്നതോടെയാണ് താരത്തിന്റെ ജീവിതത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. അവതരണം മാത്രമല്ല അഭിനയവും ആലാപനവുമൊക്കെ തനിക്ക് വഴങ്ങുമെന്നും പേളി തെളിയിച്ചിരുന്നു. ശ്രിനിഷ് അരവിന്ദുമായുള്ള പ്രണയവും വിവാഹവും പിന്നീട് വിശേഷങ്ങളുമൊക്കെ പ്രേക്ഷകര്‍ക്കും അറിയുന്നതാണ്. വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് ഇരുവരും അഭിനയത്തില്‍ സജീവമാണ്.

  ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് പേളി. ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ് ശ്രിനിഷ് അരവിന്ദിനെ പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായി വിവാഹവും നടത്തുകയായിരുന്നു. വിവാഹത്തിന് ശേഷം മികച്ച അവസരങ്ങളാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പേളിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് രാജ് കലേഷ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പേളിയെ കണ്ട സന്തോഷം പങ്കിട്ടത്.

  രാജ് കലേഷിന്‍റെ പോസ്റ്റ്

  രാജ് കലേഷിന്‍റെ പോസ്റ്റ്

  പിന്നാലെ വന്നവൾ മുന്നിൽ വന്നപ്പോൾ, വർഷങ്ങൾക്ക്‌ മുമ്പ്‌ ടേസ്റ്റ് ഓഫ്‌ കേരള എന്ന ഷോയിൽ എനിക്ക്‌ പിന്നാലെ അവതാരകയായി എത്തിയ ആളാണ്‌ പേളി! ഇന്ന് കൊടും ഭീകരിയാണ്‌. ഹിന്ദിയിലും തമിഴിലും സിനിമകൾ തേടി വന്നിരിക്കുന്നു! ഏറ്റവും ആരാധകരുള്ള മലയാളി അവതാരക. പ്രൗഡ് ഓഫ്‌ യൂ മൈ ഡിയര്‍ എന്ന കുറിപ്പിനൊപ്പം ഇരുവരും ഒരുമിച്ചുള്ള ചിത്രവും കലേഷ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുള്ളത്.

  ബോളിവുഡില്‍ നിന്നും അവസരം

  ബോളിവുഡില്‍ നിന്നും അവസരം

  അഭിനയത്തിലും താല്‍പര്യമുണ്ടെന്ന് പേളി മാണി മുന്‍പേ തന്നെ വ്യക്തമാക്കിയിരുന്നു. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ഈ ചുവടുമാറ്റം. വിവാഹത്തിന് പിന്നാലെയായാണ് പേളിയെത്തേടി ആ സൗഭാഗ്യമെത്തിയത്. അഭിഷേക് ബച്ചന്‍ നായകനായെത്തുന്ന ചിത്രത്തിലൂടെയാണ് പേളി ബോളിവുഡില്‍ അരങ്ങേറുന്നത്. സിനിമയുടെ ചിത്രീകരണം രസകരമായിരുന്നുവെന്നും താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ നല്ല പിന്തുണയാണ് നല്‍കിയതെന്നും താരം പറഞ്ഞിരുന്നു.

  തമിഴ് ഷോയില്‍

  തമിഴ് ഷോയില്‍

  മലയാളത്തില്‍ മാത്രമല്ല തമിഴ് ചാനലിലും പേളി മാണി പരിപാടി അവതരിപ്പിക്കുന്നുണ്ട്. തമിഴ് സംസാരിക്കാന്‍ അറിയാമെങ്കിലും ഒഴുക്കോടെ സംസാരിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നതായി താരം പറയുന്നു. എന്നാല്‍ ശ്രിനിഷ് ഇക്കാര്യത്തില്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്. തന്നെ തമിഴ് പഠിപ്പിച്ചത് ശ്രീനിയാണ്. ആ ജോലി അദ്ദേഹം മനോഹരമായി ചെയ്തിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നിറഞ്ഞ കൈയ്യടിയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്.

  ശ്രീനിയും സജീവമാണ്

  ശ്രീനിയും സജീവമാണ്

  അവസാന നിമിഷമായിരുന്നു ബിഗ് ബോസില്‍ നിന്നും ശ്രിനിഷ് പുറത്തേക്ക് പോയത്. ശ്രീനി പുറത്തുപോവുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വയ്യെന്നായിരുന്നു പേളിയും പറഞ്ഞത്. അവസാനത്തെ അഞ്ച് പേരില്‍ ഇരുവരും ഇടം പിടിച്ചിരുന്നു. സിനിമയാണ് തന്റെ ലക്ഷ്യമെന്നും ശ്രീനി പറഞ്ഞിരുന്നു. സത്യ എന്ന പെണ്‍കുട്ടിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരം കൂടിയാണ് ശ്രിനിഷ്.

  View this post on Instagram

  പിന്നാലെ വന്നവൾ മുന്നിൽ വന്നപ്പോൾ! 🥰🤗😘വർഷങ്ങൾക്ക്‌ മുമ്പ്‌ “Taste of Kerala” എന്ന ഷോയിൽ എനിക്ക്‌ പിന്നാലെ അവതാരകയായി എത്തിയ ആളാണ്‌ പേളി! ഇന്ന് കൊടും ഭീകരിയാണ്‌. ഹിന്ദിയിലും തമിഴിലും സിനിമകൾ തേടി വന്നിരിക്കുന്നു! ഏറ്റവും ആരാധകരുള്ള മലയാളി അവതാരക. Proud of you my dear. @pearlemaany #actor #anchor #friends #friendshipgoals #instagood #instagramhub #instatravel #rajkalesh #rajkaleshdivakaran #instalove #cohost

  A post shared by Raj Kalesh Divakaran (Kallu) (@rajkaleshdivakaran) on

  English summary
  Raj Kalesh instagram post about Pearle Maaney
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X