സെല്‍ഫി എടുക്കാന്‍ വന്നവന്റെ അപ്രതീക്ഷിത ആക്രമണം! രസകരമായ വീഡിയോ പങ്കുവെച്ച് രാജ് കലേഷ്
താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആരാധകര്‍ മത്സരിക്കുന്നത് പതിവാണ്. അക്കൂട്ടത്തില്‍ കുഞ്ഞുകുട്ടികള്‍ വരെ ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം. നടനും അവതാരകനുമായ രാജ് കലേഷ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാവുന്നത്. തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്നവനെ കുറിച്ചാണ് താരം പറഞ്ഞത്.

ഏതോ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ രാജ് കലേഷ് അവിടെ നിന്നും ഒരു കുഞ്ഞുവാവയെ കൈയില്‍ എടുത്ത് നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. കൈയിലൊരു ബലൂണ്‍ കൊടുത്തതോടെ അത് കൊണ്ട് താരത്തിന്റെ മുഖത്തിനിട്ട് അടിക്കുകയാണ് കുഞ്ഞ്. ഇക്കാര്യമാണ് സെല്‍ഫിയെടുക്കാന്‍ വന്നവന്റെ അപ്രതീക്ഷിത ആക്രമണമെന്ന ക്യാപ്ഷനോടെ രസകരമായ രീതിയില്‍ താരം ആരാധകരോടായി പറഞ്ഞത്.
ഷെഫ് ആയിട്ടാണ് രാജ് കലേഷ് മലയാളക്കരയുടെ സ്‌നേഹം പിടിച്ച് പറ്റിയത്. രാജ് കലേഷ് അവതരിപ്പിച്ച കുക്കറി ഷോ വളരെയധികം തരംഗമായിരുന്നു. അതിനൊപ്പം മാജീക് കാണിച്ചും താരം എല്ലാവരെയും കൈയിലെടുത്തു. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനകീയ പരിപാടി ഉടന്‍ പണത്തിന്റെ അവതാരകനാണ് താരം.


Click it and Unblock the Notifications