വരാനിരിക്കുന്ന ചതി അറിഞ്ഞില്ല, അന്ന് സാമന്തയ്ക്ക് ധൈര്യം പകർന്നു, ഭർത്താവിനെ വിശ്വസിച്ചു, അവസാനം കറിവേപ്പില!
കഴിഞ്ഞ രണ്ട് ആഴ്ചയായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവിന്റെയും സംവിധായകൻ രാജ് നിദിമോരുവിന്റെയും വിവാഹമാണ്. വളരെ അടുത്ത സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ച് ഒരു സ്വകാര്യ ചടങ്ങായാണ് വിവാഹം സാമന്തയും രാജും നടത്തിയത്. മൂന്ന്, നാല് വർഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.
രാജുമായുള്ള വിവാഹ ചിത്രങ്ങൾ പുറത്ത് വിടും വരെ സാമന്തയോട് സിംപതി കലർന്നൊരു സിനിമാ പ്രേമികൾക്കുണ്ടായിരുന്നു. രണ്ടുപേർ ഒരുമിച്ച് ചെയ്ത ചതിയുടെ ഇര എന്ന രീതിയിലായിരുന്നു സാമന്തയെ ആരാധകർ അടക്കം കണ്ടിരുന്നത്. കാരണം സാമന്തയുമായുള്ള ദാമ്പത്യം വേർപ്പെടുത്തി വൈകാതെ തന്നെ നാഗചൈതന്യ ശോഭിത ധൂലിപാലയുമായി പ്രണയത്തിലായി എന്നതായിരുന്നു.

ഏഴ് വർഷത്തോളം അഗാധമായി പ്രണയിച്ചവളെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ തേടിപ്പോയ വ്യക്തി എന്ന ടാഗായിരുന്നു നാഗചൈതന്യയ്ക്ക്. അതിന്റെ പേരിൽ വലിയ സൈബർ അറ്റാക്കും നേരിടേണ്ടി വന്നിരുന്നു നടന്. എന്നാൽ രാജ് നിദിമോരുവുമായുള്ള നടിയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത പുറത്ത് വന്നതോടെ നടിയോട് ഇതുവരെ ആരാധകർക്കുണ്ടായിരുന്ന സ്നേഹമെല്ലാം ഇല്ലാതായ മട്ടാണ്.
ഹോം ബ്രേക്കർ എന്ന ടാഗാണ് ഇപ്പോൾ ആരാധകർ അടക്കം നടിക്ക് ചാർത്തി കൊടുത്തിരിക്കുന്നത്. സാമന്തയെ വർക്കിന്റെ ഭാഗമായി രാജ് പരിചയപ്പെടുമ്പോൾ അദ്ദേഹം വിവാഹതിനും ഒരു മകളുടെ അച്ഛനുമാണ്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടിയ ശ്യാമളി ഡേയാണ് രാജിന്റെ ആദ്യ ഭാര്യ. പഠനശേഷം സിനിമാ നിർമ്മാണ മേഖലയിലേക്ക് തിരിഞ്ഞ വ്യക്തിയാണ് രാജ്.
സംവിധായകരായ രാകേഷ് ഓംപ്രകാശ് മെഹ്റ, വിശാൽ ഭരദ്വാജ് എന്നിവരോടൊപ്പം അസിസ്റ്റന്റ് ഡയറക്ടർ, ക്രിയേറ്റീവ് കൺസൾട്ടൻ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചു. രാജ് നിദിമോരുവും ശ്യാമളിയും 2015ലാണ് വിവാഹിതരായത്. ഏഴ് വർഷം നീണ്ട ദാമ്പത്യം 2022ൽ വേർപിരിയലിൽ അവസാനിച്ചു. രാജും സാമന്തയും സൗഹൃദം ആരംഭിക്കുമ്പോൾ ശ്യാമളി രാജിന്റെ ജീവിതത്തിന്റെ ഭാഗമാണ്.
ശ്യാമളിക്ക് സാമന്തയോട് അന്ന് ആത്മാർത്ഥമായ സ്നേഹവും സൗഹൃദവും ഉണ്ടായിരുന്നു. നടിയുടെ എല്ലാ പോസ്റ്റിനും സ്നേഹം അറിയിച്ച് എത്തുമായിരുന്നു. രാജിന്റേയും സാമന്തയുടേയും സൗഹൃദത്തെ പുകഴ്ത്തി കമന്റുകൾ കുറിക്കുമായിരുന്നു. രാജും സാമന്തയും ഡേറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പാണ് രാജിന്റെ ആദ്യ ഭാര്യ സാമന്തയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരുന്നത്.

ശ്യാമളി നടിയെ എത്രമാത്രം ആരാധിച്ചിരുന്നുവെന്നും വിശ്വസിച്ചിരുന്നുവെന്നതും ഇതിൽ നിന്നെല്ലാം വ്യക്തമാണ്. വരാനിരിക്കുന്ന ചതി ശ്യാമളി അറിഞ്ഞില്ലെന്നത് അവരുടെ കമന്റുകളിൽ നിന്ന് വ്യക്തമാണെന്ന് ശ്യാമളിയെ പിന്തുണയ്ക്കുന്നവർ കുറിച്ചു. ശ്യാമളി ഭർത്താവിനെ വിശ്വസിച്ചിരുന്നുവെന്നും സാമന്തയുമായുള്ള സൗഹൃദത്തെ മാനിച്ചിരുന്നുവെന്നും വ്യക്തമാകുന്നു, സാമന്ത യഥാർത്ഥത്തിൽ ഒരു ഹോം ബ്രേക്കർ തന്നെയാണ്,
സാമന്തയോട് വല്ലാത്ത വെറുപ്പ് തോന്നുന്നു, ലേഡി കട്ടപ്പ, വഞ്ചിക്കപ്പെട്ട വ്യക്തി എങ്ങനെയാണ് മറ്റൊരാളെ ചതിക്കാൻ കഴിഞ്ഞത്?, സാമന്തയ്ക്ക് എങ്ങനെയാണ് ഇത്ര നന്നായി അഭിനയിക്കാൻ കഴിയുന്നത്?. ഇത്രയും വ്യാജ വ്യക്തിത്വമുള്ളയാളാണോ?. താൻ നിരപരാധിയാണെന്ന് നടിക്കാൻ സാമന്തയ്ക്ക് എങ്ങനെ കഴിയുന്നു? എന്നിങ്ങനെ നീളുന്നു കമന്റുകൾ.
സാമന്ത-രാജ് വിവാഹ ഫോട്ടോകൾ പുറത്ത് വന്നപ്പോഴും മുൻ ഭാര്യ ശ്യാമളി പ്രതികരിച്ച് എത്തിയിരുന്നു. നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു എന്നായിരുന്നു ശ്യാമളിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഡിസംബർ ഒന്നിന് രാവിലെ കോയമ്പത്തൂർ വെച്ചായിരുന്നു രാജ്-സമാന്ത വിവാഹം.


Click it and Unblock the Notifications











