അന്നും ഇന്നും ഒരുപോലെ!! രാജയുടെ പ്രായത്തെ കുറിച്ചുള്ള ചേദ്യത്തിന് താരത്തിന്റെ മമ്മൂട്ടിയുടെ മറുപടി

Recommended Video

'പത്ത് വര്‍ഷത്തിനു ശേഷം രാജയ്ക്ക് പ്രായം ആകില്ലേ' | filmibeat Malayalam

ഇന്ത്യൻ സിനിമയിൽ പ്രായമാകാത്ത നടൻ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അത് മമ്മൂക്കയായിരിക്കും. 30 കാരനായും 60 കാരനായും എത്തി ജനങ്ങളെ വിസ്മയിപ്പിക്കാൻ താരത്തെ കഴിഞ്ഞേ മറ്റാരുമുളളൂ. സിനിമയ്ക്ക് അകത്തും പുറത്തുമുളളുവർ അസൂയയോടെ ചോദിക്കുന്ന ചോദ്യമാണ് മമ്മൂക്കയുടെ സൗന്ദര്യത്തെ കുറിച്ചാണ്. ന്യൂജെൻ സിനിമയെ ഫ്രീ ജനറേഷൻ സിനിമയായിട്ടാണ് താരം നോക്കി കാണുന്നത്.

കഴിഞ്ഞ 36 വർഷമായി സിനിമയിൽ സജീവമാണ് താരം. അന്നും ഇന്നും മമ്മൂക്കയ്ക്ക് വലിയ മാറ്റമുണ്ടായിട്ടില്ല. സൗന്ദര്യത്തെ കുറിച്ച് ചോദിക്കുന്നവരോട് എപ്പോഴും നർമത്തിൽ ചാലിച്ചുള്ള മറുപടിയാണ് താരം നൽകാറുള്ളത്. 10 വർഷത്തിനു ശേഷം പുറത്തു വരുന്ന ചിത്രമാണ് മധുര രാജ. അന്നത്തെ അതേ ഗെറ്റപ്പിൽ തന്നെയാണ് 10 വർഷങ്ങൾക്ക് ശേഷവും മമ്മൂക്ക പ്രത്യക്ഷപ്പെടുന്നത്. പ്രായത്തെ കുറിച്ച് ചോദിച്ചപ്പോൾ മമ്മൂക്ക നൽകിയ മറുപടി ഇങ്ങനെയായിരുന്നു. മധുരരാജയുടെ ട്രെയിലർ ലോഞ്ചിനു മുൻപ് നടന്ന പ്രസ് മീറ്റിലാണ് താരത്തിന്റെ നർമം നിറഞ്ഞ മറുപടി.

  അന്നും ഇന്നും ഒരുപോലെ

അന്നും ഇന്നും ഒരുപോലെ

മധുര രാജയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നിരുന്നു. മാസ് ആന്റ് ക്ലാസ് ലുക്കിലായിരുന്നു മമ്മൂക്ക എത്തിയത്. ട്രെയിലർ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് പ്രേക്ഷകർ. 2010 ൽ പുറത്തിറങ്ങിയ പോക്കിരി രാജയുടെ അതേ ഗെറ്റപ്പിൽ തന്നെയാണ് താരം മധുര രാജയിലും പ്രത്യക്ഷപ്പെടുന്നത്. അന്നും ഇന്നും മമ്മൂക്കയുടെ ഗെറ്റപ്പിനും ലുക്കിനും അത്ര വലിയ മാറ്റമുണ്ടായിട്ടില്ല. താരം കുറച്ച് കൂടി ചെറുപ്പമായിരിക്കുകയാണ്.

10 വര്‍ഷത്തിന് ശേഷം

10 വര്‍ഷത്തിന് ശേഷം


10 വര്‍ഷത്തിന് ശേഷമാണ് പോക്കിരാജയുടെ രണ്ടാം ഭാഗമായ മധുര രാജ എത്തുന്നത്. ആദ്യ ഭാഗത്തിലെ ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലും അണി നിരക്കുന്നുണ്ട്. മമ്മൂക്കയ്‌ക്കൊപ്പം സലിം കുമാര്‍, വിജയ രാഘവന്‍, നെടുമുടി വേണു, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

എല്ലാ സിനിമയിലും അഭിനയിക്കണം

എല്ലാ സിനിമയിലും അഭിനയിക്കണം

ന്യൂ ജനറേഷന്‍ സിനിമയ്ക്ക് പകരം ഫ്രീ ജനറേഷന്‍ സിനിമ എന്ന രീതിയിലാണ് ചലച്ചിത്രത്തെ നോക്കി കാണുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു തരത്തിലുള്ള ചിത്രത്തില്‍ മാത്രമല്ല എല്ലാ തരം സിനിമയില്‍ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം. അത് കഴിഞ്ഞ 36 വര്‍ഷമായി പ്രേക്ഷകര്‍ നല്‍കുന്നുണ്ടെന്നു അദ്ദേഹം വ്യക്തമാക്കുന്നു.

 നായകന്  പ്രായമാകില്ലേ

നായകന് പ്രായമാകില്ലേ

എല്ലാ തരം പ്രേക്ഷകരേയും മുന്നില്‍ കണ്ട് കൊണ്ട് ചെയ്ത ചിത്രമാണ് മധുര രാജ. ഒരു നന്മ നിറഞ്ഞ ചിത്രമാണിതെന്നും പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഒരു പ്രത്യേക തരത്തിലുളള സിനിമകള്‍ മാത്രമേ അഭിനയിക്കു എന്ന് പറയുന്നത് വ്യാജമാണ്. എല്ലാ തരത്തിവുമുളള വേഷങ്ങള്‍ ചെയ്യാനാകണം . പ്രായത്തിനെ കുറിച്ച് ആ വേദിയിലും ചര്‍ച്ചയായിരുന്നു. പത്ത് വര്‍ഷത്തിനു ശേഷം വരുമ്പോള്‍ നായകന് പ്രായമേറെ ആകില്ലേ എന്ന ചോദ്യത്തിന് ജയിംസ് ബോണ്ട് രീതിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X