For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയ്ക്ക് പുതിയൊരു പേര് സമ്മാനിച്ച താരസുന്ദരി! താരരാജാവിന് പേര് വന്നതിലെ കഥ പറഞ്ഞ് ഇവ സൂരജ്

  |

  ലോക്ഡൗണ്‍ കാലത്ത് മേക്കോവര്‍ കൊണ്ട് ഞെട്ടിച്ച ഒരുപാട് താരങ്ങളുണ്ട്. അതുപോലെ തന്നെയാണ് ബാലതാരങ്ങളും. നടി അനിഘ അടക്കമുള്ളവരുടെ ഫോട്ടോഷൂട്ടുകള്‍ വൈറലായിരുന്നു. അതുപോലെയാണ് ബാലതാരമായിട്ടെത്തിയ ഇവ സൂരജിന്റെയും. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് സിനിമ രാജാധിരാജ എന്ന ചിത്രത്തിലഭിനയിച്ച ഈ കൊച്ചു സുന്ദരി ഇപ്പോള്‍ ഒരുപാട് വളര്‍ന്നിരിക്കുകയാണ്.

  മുഖഛായ കണ്ടാല്‍ സംശയം തോന്നും എന്നല്ലാതെ ഇവ തന്നെയാണോ ഇതെന്ന് മനസിലാകാത്ത മേക്കോവറാണ് ഇവ നടത്തിയിരിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ഇവ സൂരജ്.

  സംവിധായകന്‍ ബൈജു കൊട്ടാരക്കര ആണ് ആദ്യമായിട്ട് സിനിമയിലേക്ക് ക്ഷണിക്കുന്നത്. അന്ന് മൂന്നര വയസ് മാത്രേ പ്രായം ഉള്ളു. കിന്‍ഡര്‍ ഗാര്‍ഡന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഓഡിഷന്‍ വഴി സെലക്ഷന്‍ കിട്ടിയതുമാണ്. പക്ഷെ പൂജ വരെ കഴിഞ്ഞ ആ സിനിമ നടക്കാതെ പോയി. അന്ന് പിന്നെ ഇതൊന്നും മനസിലാക്കാനുള്ള പ്രായം ഇല്ലല്ലോ. ഇതല്ലെങ്കില്‍ വേറൊന്ന് അത്രേ ഉള്ളു. അങ്ങനെയിരിക്കെയാണ് ശങ്കരനും മോഹനനും എന്നൊരു ചിത്രം വന്നത്.

  ജയസൂര്യ അങ്കിളിന്റെ മകളായിട്ടായിരുന്നു അതില്‍. ടിവി ചന്ദ്രന്‍ സാറിന്റെ ചിത്രം. ബൈജു അങ്കിള്‍ തന്നെയാണ് എന്നെ ഇന്‍ട്രോഡ്യൂസ് ചെയ്തത്. അങ്ങനെ സിനിമാലോകത്തേക്ക് കാലെടുത്ത് വച്ചു. പിന്നെ നിരവധി സിനിമകള്‍ ചെയ്തു. ഈ അടുത്ത കാലത്ത്, മെമ്മറീസ്, മാറ്റിനി, ഇതില്‍ മെമ്മറീസ് എപ്പോഴും ആളുകള്‍ പറയുന്നൊരു ചിത്രമാണ്. രാജാധിരാജയില്‍ അങ്കിളിക്കയുടൈ മകളായിട്ടാണ് അഭിനയിച്ചത്. എന്താണ് ഈ അങ്കിളിക്കാ എന്ന് എല്ലാവര്‍ക്കും തോന്നും. അതിന് പിന്നിലും ഒരു കഥയുണ്ട്.

  എനിക്ക് മമ്മൂട്ടി സാര്‍ എന്നും മമ്മൂട്ടി അങ്കിളെന്നുമൊക്കെ വിളിക്കാന്‍ ഇഷ്ടമല്ല. ഞാന്‍ അത് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു എന്നാല്‍ നീ മമ്മൂട്ടി എന്ന് വിളിച്ചോളാന്‍. പക്ഷെ അതെങ്ങനെ നടക്കും. എങ്കില്‍ പിന്നെ ഒരു നൈറ്റ് ഫുള്‍ ആലോചിച്ച് കണ്ടുപിടിക്കാമെന്ന് ഞാനും പറഞ്ഞു. അങ്ങനെ ഞാന്‍ കണ്ടുപിടിച്ച പേരാണ് അങ്കിള്‍ ഇക്ക. ഈ ലോകത്ത് ഞാന്‍ മാത്രമേ ്ങ്ങനെ വിളിക്കുന്നുള്ളു. ഈ പേര് കേട്ടപ്പോള്‍ അങ്കിള്‍ ഇക്ക പറഞ്ഞു 'ഓക്കെ വിത്ത് പെര്‍മിഷന്‍ അങ്ങനെ വിളിച്ചോളു' എന്ന്. അവസാനം ചെയ്ത സിനിമയും അതാണ്. പിന്നെ പഠനത്തിലേക്ക് കുറച്ച് കൂടി ശ്രദ്ധ കൊടുത്തപ്പോള്‍ ചെറിയൊരു ബ്രേക്ക് എടുത്തു.

  പക്ഷെ പരസ്യം ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആലുവയിലെ ജ്യോതിനിവാസ് പബ്ലിക് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുവാണ്. അതിനിടയിലാണ് ഇങ്ങനെ ഒരു ലോങ് അവധിയും വീട്ടില്‍ തന്നെ ഇരിക്കാനുള്ള സാഹചര്യവും ഉണ്ടായത്. കുറേ ഇരുന്ന് ബോറടിച്ചപ്പോള്‍ ഒരു ഫോട്ടോഷൂട്ട് ചെയ്യാമെന്ന് തോന്നി. മാത്രമല്ല ഈ പ്രൊഫക്ഷനെ കുറച്ച് കൂടി സീരിയസ് ആയി കാണേണ്ട സമയം ആയല്ലോ എന്ന് കരുതിയാണ് മോഡലിങ് ഫോട്ടോസൊക്കെ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. എല്ലാവരും ഒരുപാട് പ്രോത്സാഹനം തരുന്നുണ്ട്.

  പലരും അയ്യോ ആ കുട്ടി ആണോ ഇതെന്നൊക്കെ കമന്റും ചെയ്യുന്നുണ്ട്. ആളുകള്‍ മറന്നിട്ടില്ല എന്നറിയുന്നതാണ് ഏറ്റവും വലിയ സന്തോഷം. ഒരുപാട് ഡയറക്ടര്‍മാരും വിളിച്ചു. പണ്ട് ചെയ്ത സിനിമകളില്‍ വിളിച്ചു. എല്ലാവര്‍ക്കും പറയാനുള്ളത് മുഖത്തിന് ഒരു മാറ്റവും ഇല്ല. പക്ഷേ ഞാന്‍ വല്യ കുട്ടി ആയി എന്നാണ്. കുറച്ച് സിനിമകളും കൂടെ വന്നിട്ടുണ്ട്.

  Read more about: actress നടി
  English summary
  Rajadhiraja Fame Eva Sooraj About Addressing Mammootty With A Special Name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X