രാജമൗലിയുടെ മകന്റ വിവാഹത്തിൽ താരമായത് അനുഷ്കയും പ്രഭാസും!! താരങ്ങളുടെ ക്യൂട്ട് ചിത്രങ്ങൾ പുറത്ത്..
ഇന്ത്യയിലെ വെഡ്ഡിങ് ഡെസ്റ്റിനേഷനിൽ ആദ്യ സ്ഥനത്ത് നിൽക്കുന്ന ജയ്പൂരിൽവെച്ചായിരുന്നു വിവാഹം
2018 സെലിബ്രിറ്റി വിവാഹത്തിന്റെ വിർഷമായിരുന്നു. ബോളിവിഡിലും,. തെന്നിന്ത്യയിലുമെല്ലാം അനേകം താരങ്ങൾ 2018 ൽ വിവാഹിതരായിരുന്നു. സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു പോയവർഷത്തെ താര വിവാഹങ്ങൾ. സോനം കപൂർ- ആനന്ദ്, ദീപിക-രൺവീർ, പ്രിയങ്ക-നിക്ക് എന്നിവരുടെ വിവാഹം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു. 2018 അവസാനവും ഒരു സെലിബ്രിറ്റി വിവാഹത്തിലൂടെയായിരുന്നു. എന്നാൽ ഇക്കൂറി ബോളിവുഡിലല്ല ടോളിവുഡിലാണെന്ന് മാത്രം.
സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ എസ്എസ് കാർത്തികേയന്റേയും നടൻ ജഗപതി ബാബുവിന്റെ ചെറുമകളും ഗായികയുമായ പൂജ പ്രസാദാുമാണ് വിവാഹിതരായിരിക്കുന്നത്. ഇന്ത്യയിലെ വെഡ്ഡിങ് ഡെസ്റ്റിനേഷനിൽ ആദ്യ സ്ഥനത്ത് നിൽക്കുന്ന ജയ്പൂരിൽവെച്ചായിരുന്നു വിവാഹം. വിവാഹത്തിന് ടോളിവുഡ് ഒന്നടഹ്കം എത്തിയിരുന്നു. എന്നാൽ കാർത്തികേയനും പൂജയുമാണ് വിവാഹിതാരായതെങ്കിലും അവിടെ താരമായത് പ്രഭാസും അനുഷ്കയുമായിരുന്നു.

സാരിയിൽ അതീവ സുന്ദരിയായി അനുഷ്ക
വധു-വരന്മാരെക്കാലും ക്യാമറ കണ്ണുകൾ പാഞ്ഞത് അനുഷ്കയേയും പ്രഭാസിന്റേയും പിന്നാലെയായിരുന്നു. ബാഹുബലി ചിത്രത്തിന്റെ പ്രേമോഷന് ശേഷം ഇരു താരങ്ങളും ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ചെത്തുന്നത് ഇപ്പോഴാണ്. ഈ അവസര നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പട്ടു സാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു അനുഷ്ക വിവാഹത്തിനെത്തിയത്. തലയിൽ മുല്ലപ്പൂ ചൂടി മറ്റൊരു ലുക്കിലായിരുന്നു താരം. പൊതുപരിപാടികളിൽ സാരി എത്താറുണ്ടെങ്കിലും ഇത് വേറിട്ട ഒരു ഗെറ്റപ്പായിരുന്നു. അതു പോലെ തന്നെയായിരുന്നു പ്രഭാസും. ഇവർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അനുഷ്കയുടേയും പ്രഭാസിന്റേയും ഡാൻസ്
ജയ്പൂരായിരുന്നു വിവാഹ വേദി. വിവാഹത്തിന് പങ്കെടുക്കാനായി 29 ന് ( ഡിസംബർ 29) തന്നെ താരങ്ങൾ ജയ്പൂരിൽ എത്തിയിരുന്നു. പിന്നീട് വൻ ആഘോഷമായിരുന്നു അവിടെ നടന്നത്. നൃത്തം ചവട്ടിയും അടിപ്പാടിയും താരങ്ങൾ ഗംഭീരമായി ആഘോഷിച്ചു. നൃത്തം ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇതിൽ ഏറ്റവും കൂടുതൽ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത് അനുഷ്കയുടേയും പ്രഭാസിന്റേയും നൃത്തമാണ്. ഇവരെ കൂടാതെ രാം ചരൺ തേജയും റാണയും ജഗപതിബാബുമൊക്കെ നൃത്തം വയ്ക്കുന്നതിന്റേ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ടോളിവുഡിൽ നിന്ന് വൻ താരനിര
ടോളിവുഡിൽ നിന്ന് വൻ താര നിരയാണ് വിവാഹത്തിനായി ജയ്പൂരിൽ എത്തിച്ചേർന്നിരിക്കുന്നത്. അനുഷ്‌ക ഷെട്ടി, സുസ്മിത സെന്‍, രാം ചരണ്‍, പ്രഭാസ്, റാണ ദഗ്ഗുബാട്ടി, ജൂനിയര്‍ എന്‍.ടി.ആര്‍, നാഗാര്‍ജുന, നാനി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ വിവാഹത്തിനായി എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത്. താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ന് രാവിലെ മുതലാണ്(29/12/18) താരങ്ങൾ വിവാഹ ചടങ്ങുകൾക്കായി ജയ്പൂരിൽ എത്തി തുടങ്ങിയത്.

ജഗപതി ബാബുവിന്റെ ചെറുമകൾ
തെലുങ്ക് താരം ജഗപതി ബാബുവിന്റെ പേരക്കുട്ടിയെയാണ് രാജമൗലിയുടെ മകൻ എസ്എസ് കാർത്തികേയൻ വിവാഹം കഴിച്ചത് . കർണ്ണാടക സംഗീതഞ്ജയും പിന്നണി ഗായികയുമാണ് പൂജ. 2018 നവംബറിൽ ഇരുവരുടേയും വിവാഹ നിശ്ചയം നടന്നികുന്നു. ഹിന്ദു ആചാരവിധി പ്രകാരമാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











