»   » സോഷ്യൽ മീഡിയയിൽ രാജമൗലിയ്ക്ക് പൊങ്കാല! കാരണം ശ്രീദേവിയെ കുറിച്ച് എഴുതിയ ട്വീറ്റ്

സോഷ്യൽ മീഡിയയിൽ രാജമൗലിയ്ക്ക് പൊങ്കാല! കാരണം ശ്രീദേവിയെ കുറിച്ച് എഴുതിയ ട്വീറ്റ്

Written By:
Subscribe to Filmibeat Malayalam

നടി ശ്രീദേവിയുടെ മരണത്തിൽ അനുശോചനവുമായി രംഗത്തെത്തിയ സംവിധായകൻ രാജമൗലിയ്ക്ക് ആരാധകരുടെ രൂക്ഷ വിമർശനം. ട്വിറ്ററിലൂടെയാണ് രാജമൗലിയെ കടന്നാക്രമിച്ച് ശ്രീദേവി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.

sridevi

ഇന്ത്യൻ സിനിമപ്രേമികളെ ദുഃഖത്തിലാഴ്ത്തിയാണ് ശ്രീദേവി ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. താരത്തിന്റെ വിയോഗത്തിൽ കടുത്ത ദുഃഖമുണ്ടെന്നുമായിരുന്നു രാജമൗലിയുടെ ട്വീറ്റ്. ഇതിനെതിരയാണ് ഒരു കൂട്ടം ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.

അപമാനിക്കാൻ ശ്രമിച്ചു

ജീവിച്ചിരുന്നപ്പോൾ ശ്രീദേവിയെ പരസ്യമായി അപമാനിച്ചിട്ട് അന്തരിച്ച ശേഷം ദുഃഖം രേഖപ്പെടുത്തിയിട്ട് കാര്യമില്ലെന്നു ആരാധകർ മറുപടിയായി ട്വീറ്റ് ചെയ്തു. രാജമൗലിയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. താങ്കളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും ആരാധകർ പറഞ്ഞു.

കേടികളുടെ പ്രതിഫലം

ബാഹുബലിയിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായ രാജമാത ശിവകാമിയെ അവതരിപ്പിക്കാൻ രാജമൗലി ആദ്യം സമീപിച്ചത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന ശ്രീദേവിയെ ആയിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പ്രതിഫലവും സൗകര്യങ്ങളുമായിരുന്നു ഇവർ ചോദിച്ചത്. പ്രതിഫലവും താരത്തിന്റെ ഡിമാന്റും അംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞതോടെ ശ്രീദേവി ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു- രാജമൗലി നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തുടർന്നായിരുന്നു രാജമാത ശിവകാമി രമ്യകൃഷ്ണയിൽ എത്തിയത്

പ്രതികരണവുമായി ശ്രീദേവി

മാസങ്ങൾക്ക് ശേഷമാണ് രാജമൗലിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായുമായി ശ്രീദേവി രംഗത്തെത്തിയത്. താരത്തിന്റെ അവസാന ചിത്രമായ മോമിന്റെ പ്രമോഷനിടെയാണ് രാജമൗലിയുടെ ആരോപണങ്ങൾക്ക് താരം മറുപടി നൽകിയത്. അതും ഇതിനെപ്പറ്റി അവതാരിക ചോദിച്ചതിന ശേഷം.

50 വർഷം

താൻ സിനിമയിൽ എത്തിട്ട് 50 വർഷം പിന്നിടുകയായി. വിവിധ ഭാഷകളിലായി 300 അധികം സിനിമകൾ അഭിനയിച്ചിട്ടുണ്ട്. ഇത്രയധികും പ്രതിഫലവും ഡിമാന്റുകളും ഉയർത്തിയാണ് സിനിമയിൽ വിജയിച്ചതെന്നു കരുതുന്നുണ്ടോ എന്നും ശ്രീദേവി ചോദിച്ചിരുന്നു.

രാജമൗലി സംസാരിച്ചിട്ടില്ല

ബാഹുബലി എന്ന ചിത്രത്തെ കുറിച്ചു തന്നോട് രാജമൗലി സംസാരിച്ചിട്ടില്ലായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് മാത്രമാണ് സംസാരിച്ചത്. രാജമൗലിയെ അദ്ദേഹത്തിന്റെ നിർമാതാവ് ചിലപ്പോൾ തെറ്റിധരിപ്പിച്ചതാകാമെന്നും ശ്രീദേവി പറഞ്ഞു.

ഒരു നിർമാതവിന്റെ ബുദ്ധിമുട്ട് അറിയാം

തന്റെ ഭർത്താവ് ഒരു നിർമാതാവാണ്. അതിനാൽ തന്നെ ഒരു നിർമാതാവ് അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും തനിയ്ക്ക് അറിയാം. അതുകൊണ്ട് ഇവർ പറഞ്ഞതൊന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീദേവി അന്നു വ്യക്തമാക്കിയിരുന്നു. രാജമൗലി എന്ന സംവിധായകനെ കുറിച്ചു നല്ല മതിപ്പായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അഭിമുഖം കേട്ടപ്പോൾ താൻ ഞെട്ടിയെന്നും അതിലേറെ ദുഃഖം തോന്നിയെന്നും ശ്രീദേവി വ്യകതമാക്കിയിരുന്നു.

ഖേദം പ്രകടിപ്പിച്ചു

അതേസമയം ശ്രീദേവിയുടെ അഭിമുഖവും വാക്കുകളും ചർച്ചയായതോടെ ഖേദം പ്രകടിപ്പിച്ച് രാജമൗലി രംഗത്തെത്തിയിരുന്നു. ഒരിക്കലും പൊതുസ്ഥലത്ത് പറയാൻ പാടില്ലാത്ത കാര്യമാണ് താൻ പറഞ്ഞെതെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് വേണ്ടി പ്രതിഫലമായി പത്ത് കോടി ചോദിച്ചു, ഒരു ഹോട്ടലിന്റെ മുഴുവന്‍ നിലയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു, സിനിമയിലെ ഷെയറും, പോരാതെ 10 വിമാന ടിക്കറ്റുകളും ചോദിച്ചിരുന്നു എന്നായിരുന്നു രാജമൗലിയുടെ ആരോപണം.

ജീവിതത്തിൽ വൻ വെല്ലുവിളികൾ നേരിട്ടു, വഞ്ചിക്കപ്പെട്ടു, ഇതാണ് ആരും കാണാത്ത ശ്രീദേവി

പിണക്കം മറന്ന് അർജുൻ കപൂർ ഓടിയെത്തി, സഹോദരിമാരെ ആശ്വസിപ്പിച്ചു, പിന്നീട് ശ്രീദേവിയുടെ അടുത്തേക്ക്

ബോണി കപൂർ ശ്രീദേവിക്കൊപ്പം! മക്കൾ ജാൻവിയും ഖുഷിയും എവിടെ? വസതിയിലേക്ക് താരങ്ങളുടെ ഒഴുക്ക്

English summary
rajamouli tweet about sridevi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam