അച്ഛന്‍ കൊണ്ട വെയിലാണ് എന്‍റെ തണലെന്ന് ജുബില്‍! രാജന്‍ പി ദേവ് യാത്രയായിട്ട് 11 വര്‍ഷം!
വില്ലന്‍ വേഷങ്ങളും കോമഡി കഥാപാത്രങ്ങളേയും ഒരുപോലെ അവതരിപ്പിച്ച താരങ്ങളിലൊരാളാണ് രാജന്‍ പി ദേവ്. വില്ലത്തരത്തിലൂടെ ഞെട്ടിക്കാനും ഹാസ്യത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനും കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. മലയാളത്തിലെ മികച്ച അഭിനേതാക്കളിലൊരാളായ രാജന്‍ പി ദേവ് വിടവാങ്ങിയിട്ട് 11 വര്‍ഷമായിരിക്കുകയാണ് ഇപ്പോള്‍. 2009 ജൂണ്‍ 29നായിരുന്നു അദ്ദേഹം വിടവാങ്ങിയത്. കരള്‍ രോഗത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം യാത്രയായത്.
നാടകരംഗത്തുനിന്നുമായിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തിയത്. കാട്ടുകുതിര എന്ന നാടകം ശ്രദ്ധിക്കപ്പെട്ടതോടെയായിരുന്നു അദ്ദേഹത്തിന്റെ കരിയറും മാറി മറിഞ്ഞത്. ഇടയ്ക്ക് ഉദയ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നു അദ്ദേഹം. സഞ്ചാരി എന്ന സിനിമയിലൂടെയാണ് തുടങ്ങിയതെങ്കിലും ഇന്ദ്രജാലത്തിലെ വേഷമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ സമയമായിരുന്നു. വെള്ളിത്തിരയെ ഒന്നടങ്കം വിറപ്പിക്കുന്ന തരത്തിലുള്ള വില്ലനായി മാറുകയായിരുന്നു അദ്ദേഹം.
ക്രൂരനായ വില്ലനായി മാത്രമല്ല സ്‌നേഹനിധിയായ അപ്പനായും രാജന്‍ പി ദേവ് എത്തിയിരുന്നു. സ്ഫടികം, തൊമ്മനും മക്കളും തുടങ്ങിയ സിനിമകളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനേതാവായി മാത്രമല്ല സംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. മണിയറക്കള്ളന്‍, അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് ഈ സിനിമകള്‍ സംവിധാനം ചെയ്തത് രാജന്‍ പി ദേവായിരുന്നു.

ഞാൻ കൊള്ളുന്ന തണൽ, എന്റെ അച്ഛൻ കൊണ്ട വെയിലാണ്, ഡാഡിച്ചൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 11 വർഷം. മിസ് ഹിം എ ലോട്ട് എന്നായിരുന്നു ജുബില്‍ രാജന്‍ പി ദേവ് കുറിച്ചത്. ഡാഡിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
Recommended Video
ഡാഡിയുടെ ഓര്‍മ്മദിനത്തിന് മുന്‍പായി ഇത്തവണ കുടുംബത്തിലേക്ക് കുഞ്ഞതിഥിയും എത്തിയിരുന്നു. ഭാര്യയേയും കുടുംബത്തേയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി പോയതിനെക്കുറിച്ചും യാത്രാനുഭവത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് ജുബില്‍ എത്തിയിരുന്നു.


Click it and Unblock the Notifications











