twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജൻ പി ദേവിന്റെ ആ പിറന്നാൾ ആഘോഷം, വേദനിപ്പിക്കുന്ന ഓർമയുമായി മകൻ

    |

    മലയാള സിനിമയുടെ തീരാനാഷ്ടമാണ് നടൻ രാജൻ പി ദേവ്. കോമഡി, വില്ലൻ, സഹനടൻ എന്നിങ്ങനെ ഏതു കഥപാത്രവും ആ കൈകളിൽ ഭഭ്രമാണ്. രാജൻ പി ദേവ് ഓർമയായിട്ട് 10 വർഷം പിന്നിടുകയാണ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അദ്ദേഹത്തിന്റെ മകൻ ജുബിൽ രാജൻ അച്ഛനെ കുറിച്ചെഴുതിയ വാക്കുകളാണ്. അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.

    rajan p dev

    എന്റെ സിനിമയിൽ താൻ നായകനാകും, അതിൽ ഞാനും അഭിനയിക്കും, സുരാജിനെ വിളിച്ച് പൃഥ്വി പറഞ്ഞത്എന്റെ സിനിമയിൽ താൻ നായകനാകും, അതിൽ ഞാനും അഭിനയിക്കും, സുരാജിനെ വിളിച്ച് പൃഥ്വി പറഞ്ഞത്

    ജുബിൽ രാജിന്റെ വാക്കുകൾ

    ഞങ്ങളുടെ പിറന്നാൾ ആഘോഷിക്കാൻ ഡാഡിച്ചന് എന്നും ഭയങ്കര ഉത്സാഹം ആയിരുന്നു.. പക്ഷെ ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിക്കാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല... ഡാഡിച്ചൻ ഏതെങ്കിലും ഷൂട്ടിംഗ് സെറ്റുകളിലായിരിക്കും...!! അഥവാ വീട്ടിൽ ഉണ്ടെങ്കിലും ഡാഡിച്ചന് വലിയ ഉത്സാഹം ഒന്നും കാണില്ല...

    Recommended Video

    സച്ചിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞു താരങ്ങൾ | FilmiBeat Malayalam

    പക്ഷെ 2009 ജൂൺ 18, എന്നോട് പറഞ്ഞു നമുക്ക് ചോയ്സിൽ -ൽ (എന്റെ മൂത്ത സഹോദരിയും കുടുംബവും താമസിക്കുന്ന വില്ല ) പോയി കേക്ക് കട്ട് ചെയ്യാമെന്ന്.. !! ഞാൻ ഓക്കെ പറഞ്ഞു... എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു, പ്രശാന്ത്, അവനെയും കുടുംബത്തെയും വിളിക്കാൻ പറഞ്ഞു.. !!

    അവന്റെ അമ്മാവൻ ഡാഡിച്ചന്റെ സുഹൃത്താണ്. അങ്ങനെ അവനും ഭാര്യയും കുഞ്ഞും വന്നു..അങ്ങനെ എന്റെ പെങ്ങളുടെ വീട്ടിൽ ഞങ്ങൾ എല്ലാവരുംകൂടി ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിച്ചു.. പക്ഷെ അത് ഡാഡിച്ചന്റെ ആദ്യത്തേയും അവസാനത്തെയും പിറന്നാൾ സെലിബ്രേഷൻ ആണെന്ന് ഞങ്ങൾ അറിഞ്ഞില്ല..

    തൊട്ടടുത്ത മാസം,ജൂലൈ 29, ഡാഡിച്ചൻ ഞങ്ങളെ വിട്ടുപോയി... ഏതാനും വർഷങ്ങൾക്കു മുൻപ് എന്റെ സുഹൃത്ത് പ്രശാന്തും ഞങ്ങളെ വിട്ടുപോയി.. !! വീണ്ടും ഒരു ജൂൺ 18...അറിയാതെ ചോയിസിലെ ആ പിറന്നാൾ ആഘോഷം ഓർത്തുപോയി..
    Happy Birthday Dadicha..ഞങ്ങൾ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു.

    നാടക രംഗത്ത് നിന്നായിരുന്നു രാജൻ പി ദേവ് സിനിമയിൽ എത്തിയത്. ആദ്യകാലത്ത് ഉദയാ സ്റ്റുഡിയോവില്‍ ഫിലിം റെപ്രസന്റേറ്റീവായി ജോലി നോക്കിയ അദ്ദേഹം പിന്നീട് സഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ പ്രതിനായകവേഷമായിരുന്നു രാജൻ പി ദേവിന്റെ താരമൂല്യം ഉയർത്തിയത്.. പിന്നീട് പുറത്ത് വന്ന ഏകലവ്യന്‍, കമ്മീഷണര്‍, സ്ഫടികം, അനിയന്‍ ബവ ചേട്ടന്‍ ബാവ, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, ദി കിംഗ്, അഴകിയ രാവണന്‍, കരുമാടിക്കുട്ടന്‍, ദാദാസാഹേബ് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ സ്വന്തമായി അടിത്തറ സൃഷ്ടിക്കുകയായിരുന്നു

    Read more about: rajan p dev
    English summary
    Rajan P Dev's Son Remember Father On His Birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X