ഞാനും ഭാര്യയും താലോലിച്ച മക്കളാണവർ, വിവാഹത്തിന് പാേകാത്തതിന് കാരണം; രാജസേനന്റെ വാക്കുകൾ

മലയാളത്തിൽ ഒരു കാലഘട്ടത്തിലെ ഒട്ടുമിക്ക പ്ര​ഗൽഭ സംവിധായകരുടെയും സിനിമകളിൽ ജയറാം അഭിനയിച്ചി‌ട്ടുണ്ട്. കുടുംബ പ്രേക്ഷകർക്ക് ജയറാമിനെ പ്രിയങ്കരനാക്കിയതിൽ സംവിധായകൻ രാജസേനന് വലിയ പങ്കുണ്ട്. നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് പ്രവർത്തിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ ജയറാം-രാജസേനൻ കൂ‌ട്ടുകെട്ട് അവസാനിച്ചു. ജയറാമിനെ വിമർശിച്ച് കൊണ്ട് രാജസേനൻ ചില അഭിമുഖങ്ങളിൽ സംസാരിക്കുകയുമുണ്ടായി. എന്നാൽ ജയറാം മൗനം പാലിച്ചു. ഇപ്പോഴിതാ ജയറാമിനെക്കുറിച്ച് രാജസേനൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‌‌

ജയറാമുമായി സൗഹൃദം തുടങ്ങിയ നാളുകളെക്കുറിച്ചും പിന്നീട് അകന്നതിനെക്കുറിച്ചുമാണ് രാജസേനൻ ഒരിക്കൽ അമൃത ടിവിയോ‍ട് സംസാരിച്ചത്. ചെന്നെെയിൽ ഓരോ പ്രൊജക്ടുകൾക്ക് ശ്രമിച്ച് കൊണ്ടിരിക്കവെ നാന വീക്കിലിയിൽ ഒരു കുറിപ്പ് വന്നു. പത്മരാജന്റെ സിനിമയിൽ പുതുമുഖ നടൻ ജയറാം നായകനാകുന്നു എന്ന്. ഞാൻ നോക്കിയപ്പോൾ കൊള്ളാം. അന്ന് പുള്ളി മെലിഞ്ഞിട്ടാണ്. ഞാൻ ഒരു ഇല്ലന്റിൽ എഴുതിയിട്ടു.

Rajasenan  Jayaram

പത്മരാജന്റെ സിനിമയിൽ കൂടി വരുന്നത് മഹാഭാ​ഗ്യമാണ്, ഒരു ശരാശരി സിനിമാ നടന്റെ നിലവാരത്തിലേക്ക് തരം താഴരുത് എന്നാണെഴുതിയത്. അടുത്തയാഴ്ച മറുപടി വന്നു. പാവം ക്രൂരൻ എന്ന ഉ​ഗ്രൻ സിനിമയുടെ സംവിധായകനാണല്ലോ താങ്കൾ. പ്രോത്സാഹനത്തിന് നന്ദി. നമുക്കൊരുമിച്ച് വർക്ക് ചെയ്യാൻ ദൈവം അവസരം തരട്ടെയെന്നായിരുന്നു ജയറാമിന്റെ മറുപടി. ആ കത്തിൽ കൂടി തുടങ്ങിയ ബന്ധമാണ്. ക‌ടിഞ്ഞൂൽ കല്യാണമായിരുന്നു ആദ്യത്തെ സിനിമ.

അതിന് സ്ക്രിപ്റ്റ് എഴുതാൻ ജയറാം എനിക്ക് 30000 രൂപ കടം തന്നിരുന്നു. ഇടയ്ക്ക് സ്ക്രിപറ്റ് നിന്ന് പോയി. രഘുനാഥ് പാലേരിയാണ് എഴുതുന്നത്. പുള്ളി കാശ് വാങ്ങിച്ചിട്ടേ എഴുതൂ. രഘുവിന് ബാക്കി കാശ് കൊടുത്താലേ ബാക്കി സ്ക്രിപ്റ്റ് നടക്കൂ.

Rajasenan  Jayaram

ഞാൻ ജയറാമിനെ വിളിച്ച് കാര്യം പറഞ്ഞു. പെരുമ്പാവൂർ വാ, അമ്മയുടെ കൈ കൊണ്ട് കാശ് വാങ്ങിച്ചാൽ നല്ല രാശിയാണെന്ന് ജയറാം. അങ്ങനെ ജയറാമിന്റെ അമ്മ 30000 രൂപ തന്നെന്നും രാജസേനൻ ഓർത്തു. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചും രാജസേനൻ അന്ന് സംസാരിച്ചു. ജയറാമിന്റെ മക്കൾ ജനിച്ച സമയം മുതൽ ഞാനും എന്റെ ഭാര്യയുമെടുത്ത് താലോലിച്ച മക്കളാണ്. കാളിദാസ് സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ഒത്തിരി സന്തോഷമായിരുന്നു.

എന്റെ വീട് അപ്പുവിന്റെയും ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദ​മായിരുന്നു ഞങ്ങൾക്ക്. മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കങ്ങൾ വരാം. അങ്ങനെയെന്തൊക്കേയോ ആണ്. വിവാഹത്തിന് ഞാൻ വന്നില്ല. അതാണ് സത്യമെന്നും രാജസേനൻ വ്യക്തമാക്കി. അടുത്തിടെയാണ് കാളിദാസ് ജയറാമിന്റെ വിവാഹം നടന്നത്.

സിനിമാ രം​ഗത്തെ നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മലയാള സിനിമാ രം​ഗത്ത് ജയറാം ഇന്ന് സജീവമല്ല. ഏറെക്കാലത്തിന് ശേഷം ഈ വർഷം എബ്രഹാം ഒസ്ലർ എന്ന ചിത്രത്തിലൂടെ നടൻ മലയാളത്തിലേക്ക് തിരിച്ചെത്തി. അതേസമയം കൂടുതലും തമിഴ്, തെലുങ്ക് സിനിമകളാണ് ജയറാം ഇന്ന് ചെയ്യുന്നത്. ​ഗെയിം ചേഞ്ചർ ആണ് നടന്റെ റിലീസ് ചെയ്യാനുള്ള തെലുങ്ക് ചിത്രം.

More from Filmibeat

Read more about: rajasenan jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X