വിനയത്തിനപ്പുറം മറ്റൊരു മുഖമുണ്ട്, ദേഷ്യം വന്നാലുള്ള ഇന്ദ്രൻസ്; വിനയത്തെ കളിയാക്കുന്നവർ അറിയേണ്ടത്: രാജസേനൻ
കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് നടൻ ഇന്ദ്രൻസ് കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി മികച്ച കഥാപാത്രങ്ങൾ ഇന്ദ്രൻസിനെ തേടിയെത്തുന്നു. തമിഴ് ചിത്രം കറുപ്പിൽ ശ്രദ്ധേയ വേഷമാണ് ഇന്ദ്രൻസിന് ലഭിച്ചത്. നായകൻ സൂര്യയെ പോലും പിന്നിലാക്കുന്ന പ്രകടനം. ഒരു കാലത്ത് കോമഡി റോളുകളിൽ മാത്രം ഒതുങ്ങിയ നടനാണ് ഇന്ദ്രൻസ്. അക്കാലത്ത് സംവിധായകൻ രാജസേനന്റെ പല സിനിമകളിലും ഇന്ദ്രൻസ് ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ദ്രൻസിനെക്കുറിച്ച് രാജസേനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഇന്ദ്രൻസിന്റെ വിനയം കാപട്യമാണെന്ന് എഴുതിയപ്പോൾ അതിന് മറുപടി കൊടുത്തത് ഞാനാണ്. കാരണം ഞങ്ങളത് നേരിട്ട് കണ്ടിട്ടുള്ളവരാണ്. എത്ര വർഷം. കടിഞ്ഞൂൽ കല്യാണം മുതൽ എനിക്ക് പുള്ളിയുമായി പരിചയമുണ്ട്. ഊണും കഴിച്ച് വന്ന് കോസ്റ്റ്യൂം ബോക്സിന്റെ പുറത്ത് ഡ പോലെ കിടന്നുറങ്ങുന്നത് ഇന്ദ്രനെ ഞാൻ കണ്ടിട്ടുണ്ട്. നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും കിട്ടി. ഇന്നും ആ വിനയമുണ്ട്. ഇദ്ദേഹത്തിന്റെ വിനയത്തെ കളിയാക്കുന്നവർക്ക് ഇദ്ദേഹത്തിന്റെ വേറൊരു മുഖം അറിഞ്ഞ് കൂട.
ദേഷ്യം വന്നാൽ നന്നായിട്ട് ഫയർ ചെയ്യുന്ന ആളാണ്. അയാളെ ചൊറിഞ്ഞ് കഴിഞ്ഞാൽ നന്നായി ദേഷ്യം വരും. അദ്ദേഹത്തിന്റെ വിനയം സത്യസന്ധമാണെന്ന് അപ്പോൾ തന്നെ മനസിലായില്ലേ. എന്നാൽ നല്ല വിനയമുള്ള ആളല്ലേ എന്തും വിളിച്ച് പറയാം എന്ന് കരുതിയാൽ തീർന്നു. ഏത് ആളായാലും പ്രതികരിക്കും. എനിക്ക് അതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ ഒരുപാട് ഇഷ്ടം. സത്യസന്ധമായി പെരുമാറുന്നു, ജീവിക്കുന്ന ആളാണ്. അദ്ദേഹത്തെ ദെെവം നന്നായി കടാക്ഷിക്കുന്നുണ്ട്. എന്നാൽ ഇന്ദ്രൻ വലിയ ദെെവ വിശ്വാസിയാണോ എന്ന് ചോദിച്ചാൽ ഞാൻ കണ്ടിട്ടില്ല. പുള്ളി കുമ്പിട്ട് തൊഴുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല.

കറുപ്പിന്റെ റിവ്യൂ കണ്ട ഉടനെ ഞാൻ പുള്ളിയെ വിളിച്ചിരുന്നു. ആദ്യം അദ്ദേഹത്തിന്റെ രൂപം മുതലാക്കിക്കൊണ്ടാണ് സിനിമ കിട്ടിയിരുന്നത്. ചെറിയ രൂപം. മെലിഞ്ഞ ശരീരം. അതൊക്കെ മാറി. മനപ്പൂർവം അഭിനയിക്കാതെ തന്നെ ഒരു കഥാപാത്രത്തിന്റെ മുഖം പുള്ളിക്ക് കിട്ടുന്നുണ്ട്. ചില ടിപ്പിക്കൽ റോളുകളിൽ പുള്ളി ചുമ്മാ നിന്നാൽ മതി. കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ എന്ന സിനിമയിൽ ആശുപത്രി പൂട്ടി താക്കോൽ ജയറാമിന്റെ കയ്യിൽ കൊടുക്കുന്ന ഷോട്ടുണ്ട്. അവിടെ കൂടിയിരുന്ന ഞങ്ങളുടെ കണ്ണ് നിറഞ്ഞ് പോയി. അന്നത്തെ ഇന്ദ്രനെ ഇത്രയും പറയില്ല. അന്ന് കോമഡി മാത്രം ചെയ്ത് കൊണ്ടിരിക്കുന്ന ഇന്ദ്രനായിരുന്നെന്നും രാജസേനൻ പറയുന്നു. അന്നേ കുറിച്ചിട്ടതാണ്. പക്ഷെ ഇത്രയും ഉയരങ്ങളിലേക്ക് കയറിപ്പോകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും രാജസേനൻ പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
നടൻ ജയറാമിനെക്കുറിച്ചും ഇന്ദ്രൻസ് സംസാരിക്കുന്നുണ്ട്. മധുചന്ദ്രലേഖയും കനക സിംഹാസനവും കഴിഞ്ഞ് അടുത്തതായി പ്ലാൻ ചെയ്ത സിനിമയുടെ കാര്യം വന്നപ്പോൾ ഞങ്ങൾ തമ്മിൽ ഇടപെടലുകൾ കാരണമുണ്ടായ പ്രശ്നങ്ങളുണ്ടായി. നമ്മൾ ഇങ്ങനെയല്ലല്ലോ ചെയ്ത് കൊണ്ടിരുന്നതെന്ന് ഞാൻ ചോദിച്ചു. ഇനി അങ്ങനെയൊക്കെ വേണ്ടേ എന്ന് ജയറാം. എങ്കിൽ പിന്നെ ഞാനില്ല. നമുക്ക് പിന്നെ കാണാം എന്ന് താൻ മറുപടി നൽകിയെന്നും പിന്നീടത് അകൽച്ചയായി മാറിയെന്നും രാജസേനൻ പറയുന്നു.


Click it and Unblock the Notifications
