വില്ലനായി അഭിനയിച്ച നരേന്ദ്ര പ്രസാദിനെ കൊണ്ട് ചെയ്യിപ്പിച്ച വേഷം; സീരിയസ് ആയി ചെയ്തിട്ടും കോമഡിയായി

മലയാളത്തിലെ എക്കാലത്തെയും കോമഡി ചിത്രങ്ങളിലൊന്നാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. ജയറാം, നരേന്ദ്ര പ്രസാദ്, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു. അക്കാലത്ത് സീരിയസ് വേഷം ചെയ്തിരുന്ന നരേന്ദ്ര പ്രസാദ് അടക്കമുള്ളവര്‍ ചിത്രത്തിലെത്തിയതിനെ കുറിച്ച് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ രാജസേനന്‍ തുറന്ന് പറയുകയാണിപ്പോൾ. തുടക്കത്തിൽ നരേന്ദ്ര പ്രസാദിന് തൻ്റെ കഥാപാത്രത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നെെങ്കിലും സിനിമ റിലീസിന് ശേഷമാണ് അത് ബോദ്ധ്യമായതെന്ന് സംവിധായകൻ പറയുന്നു. പറയുന്നു.

''ഒരുവിധം നന്നായി തിയറ്ററില്‍ ആളുകളെ ചിരിപ്പിച്ച സിനിമയാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. അതില്‍ അഭിനയിച്ചത് വില്ലന്‍ വേഷം മാത്രം ചെയ്തിരുന്ന നരേന്ദ്രപ്രസാദ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍ എന്നിങ്ങനെയുള്ളവരാണ്. മറ്റ് സിനിമകളില്‍ കോമഡി ചെയ്യാറുള്ളത് ജയറാമും ജഗതി ശ്രീകുമാറും മാത്രമായിരുന്നു. ബാക്കി എല്ലാവരും സീരിയസ് റോള്‍ ചെയ്തവരാണ്. നരേന്ദ്ര പ്രസാദ് സാര്‍ ഷൂട്ടിങ്ങിന്റെ ഒരു ദിവസം വന്നിട്ട് പറഞ്ഞു.

meleparambil-aanveed-

'എനിക്കാകെ കണ്‍ഫ്യൂഷനാണ്. ഞാനീ നെഗറ്റീവ് റോളൊക്കെ ചെയ്യുന്നത് കൊണ്ട് ബുദ്ധിമുട്ട് തോന്നുകയാണ്. ഞാനീ സ്‌ക്രീപ്റ്റ് ഒന്ന് വായിച്ചോട്ടേ എന്ന് ചോദിച്ചു. അങ്ങനെ സ്‌ക്രീപ്റ്റ് വായിച്ചിട്ട് എന്നെ മാറ്റി നിര്‍ത്തിയിട്ട് ചോദിച്ചു 'എങ്ങനെ ധൈര്യം വന്നു. എന്നെ കൊണ്ട് ഈ റോള്‍ ചെയ്യിപ്പിക്കാന്‍. ഈ റോളിന് ഞാന്‍ ശരിയാണോന്ന് അദ്ദേഹം ചോദിച്ചു' ഈ സ്‌ക്രീപ്റ്റിന്റെ പ്രധാനപ്പെട്ട കാര്യം നിങ്ങളാരും ഹ്യൂമര്‍ അല്ല ചെയ്യേണ്ടത് എന്നുള്ളതാണെന്ന് ഞാന്‍ തിരിച്ച് പറഞ്ഞു.

നിങ്ങളെല്ലാവരും സീരിയസായി അഭിനയിക്കണം. പക്ഷേ തിയറ്ററില്‍ നിന്നും നമുക്ക് കിട്ടുന്നത് കോമഡിയായിരിക്കും. പ്രസാദ് സാര്‍ ആദ്യം അഭിനയിച്ചത് കോമഡി സീനാണ്. അത് ഞാന്‍ മാറ്റി. ജനാര്‍ദ്ദനെയും വിജയരാഘവന്റെയുമെല്ലാം ആദ്യ സീന്‍ കോമഡിയില്‍ നിന്നും മാറ്റിയിരുന്നു. സിനിമയിലേക്ക് വിജയരാഘവനെ തിരഞ്ഞെടുത്തത് ഒരുപാട് ആലോചിച്ചതിന് ശേഷമാണ്. കാരണം സീരിയസ് റോള്‍ ചെയ്‌തൊരു ഇമേജ് എനിക്ക് വേണമായിരുന്നു. പക്ഷേ നിങ്ങള്‍ ഉണ്ടാക്കുന്ന ഹൈലൈറ്റ് കോമഡിയാണ്. രാജസേനന്‍ ഉദ്ദേശിക്കുന്ന ഇങ്ങനൊരു ട്രീറ്റ്‌മെന്റ് എന്താണെന്ന് മനസിലായില്ലെന്ന് പ്രസാദ് സാര്‍ പറഞ്ഞിരുന്നു.

എന്തായാലും നിങ്ങള്‍ പറയുന്നത് പോലെ ഞാന്‍ അഭിനയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ശേഷം സിനിമ റിലീസ് ചെയ്ത് തിയറ്ററില്‍ നിന്നും കണ്ടതിന് ശേഷമാണ് എന്നെ വിളിച്ച് അദ്ദേഹം സംസാരിച്ചത്. സീരിയസ് ആയി അഭിനയിച്ചാള്‍ ആളുകള്‍ ചിരിക്കുമെന്ന് താന്‍ പറഞ്ഞത് സിനിമ കണ്ടതിന് ശേഷമാണ് പുള്ളിക്കാരന് മനസിലായത്. ഇപ്പോഴാണ് ആ മാന്ത്രിക ശക്തി എന്താണെന്ന് തനിക്ക് മനസിലായതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

ഇത്രയും വില്ലന്‍ വേഷം ചെയ്ത എന്നെ കണ്ടിട്ട് ആളുകള്‍ പൊട്ടി പൊട്ടി ചിരിക്കുകയാണ്. പക്ഷേ ഞാന്‍ ആണെങ്കില്‍ തമാശ പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതായിരുന്നു സ്‌ക്രീപ്റ്റ്. കഥയിലും തിരക്കഥയിലും ആ ബലം ഉണ്ടെങ്കില്‍ ആര്‍ട്ടിസ്റ്റ് ചെയ്യേണ്ടത് ഇതുപോലെ ആയിരിക്കുമെന്നും അഭിമുഖത്തിൽ രാജസേനന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X