twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്യസംസ്ഥാന തൊഴിലാളികൾ നാടിന് ആപത്ത്, ഇവിടെ നിന്ന് ഓടിക്കണം, മുഖ്യമന്ത്രിയോട് രാജസേനൻ

    |

    കൊവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനത്തിന്റ ഭാഗമായി രാജ്യമെങ്ങും സമ്പൂർണ്ണ അടച്ചു പൂട്ടലിലേയ്ക്ക് കടന്നിരിക്കുകയാണ്. ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശവും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയിട്ടിണ്ട്. സർക്കാർ നിർദ്ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികൾ രംഗത്തെത്തിയിരുന്നു.

    Recommended Video

    വിദ്വേഷ പരാമര്‍ശവുമായി രാജസേനൻ | Filmibeat Malayalam

    തങ്ങൾക്ക് നാട്ടിൽ പോകണമെന്നും ഇതിനായി വാഹനം സംഘടിപ്പിച്ച് നൽകണമെന്നും അവശ്യപ്പെട്ടുകൊണ്ടായിരുന്നു പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങിയത്. ഭക്ഷണം എത്തിച്ചു നൽകാൻ തൊഴിൽ ഉടമകൾ തയ്യാറാകുന്നില്ലെന്നാണ് ഇവർ ഉന്നയിച്ചത്. ഇപ്പോഴിത അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രാജസേനൻ. ഇവർ നാടിന് ആപത്താണെന്നു കേരളത്തിൽ നിന്ന് പുറത്താക്കണമെന്നും രാജസേനൻ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

    നമ്മൾ വീടിനുളളിൽ ഇരിക്കുന്നു

    രാജസേനന്റെ വാക്കുകൾ ഇങ്ങനെ... പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളികൾ എല്ലാ നഷ്ടങ്ങളും സഹിച്ച് 21 ദിവസം വീടിനുള്ളിൽ അടച്ച് ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകൾ ഭക്ഷണമില്ലാതെ വീടിനുള്ളിൽ അടച്ച് ഇരിക്കുകയാണ്.. അപ്പോഴാണ് ഒരു സംഘം ആളുകൾ ഭക്ഷണമില്ല വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാൻ തുടങ്ങിയത് . അവരെ നമ്മൾ മുമ്പ് വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികൾ എന്നാണ്.എന്നാൽ പെട്ടെന്ന് ചില ചാനലുകൾ‌ അതിഥി തൊഴിലാളികൾ ആക്കി.

    ഇവരുടെ  ആവശ്യം

    അതിഥി എന്ന വാക്കിന്റെ അർഥം അപ്രതീക്ഷിതമായി വീട്ടിൽ വരുന്ന വിരുന്നുകാരെയാണ്. അതിഥികളെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോ? ഇവരെ മറ്റ് ചില ആവശ്യങ്ങൾക്കായി നമ്മുടെ നാട്ടിലെ ചിലർ ഉപയോഗിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് പൗരത്വബില്ലിനെതിരെ ഇവർ നടത്തിയ സമരം, ഇന്നലെ ഇവർ കാട്ടിക്കൂട്ടിയത്. ഇത്രയും ജാഗ്രതയോട വ്യതം പോലെ എല്ലാവരും വീട്ടിലിരിക്കുമ്പോൾ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങൾ. ഇവരുടെ ആവശ്യം ആഹാരവും വെളളവും ഒന്നുമല്ല. മറ്റെന്തോ ആണ്.

      ഹോട്ടലിന്റെ   അന്തരീക്ഷം മാറി

    ഒരു പത്ത് വർഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാലും ഒരു അസുഖവും വരില്ലായിരുന്നു. എന്നാൽ അന്യസംസ്ഥാന തൊഴിലാളികളെ കയറ്റിയതോടെ ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി. കാരണം അവർക്ക് തുച്ഛമായ ശമ്പളം മതി. ഓരോ മലയാളിയുടെയും തൊഴിൽ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുത്.

    മുഖ്യമന്ത്രിയോട്  ഒരു അപേക്ഷ


    എനിയ്ക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അപേക്ഷയുണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്ന് പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദർഭം ഇനി ലഭിക്കുകയില്ല.അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. വീണ്ടും അപേക്ഷിക്കുകയാണ് ദയവായി പുറത്താക്കൂ.

      നാടിന്  ആപത്ത്

    അന്യ സംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്ന് ഇതിന് മുൻപ് പലവേദികളിലും ഞാൻ പറഞ്ഞിട്ടുണ്ട്.ഇപ്പോൾ അത് സത്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്.എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടിൽ നിന്നും ഓടിക്കണം.ഇതൊരു അപേക്ഷയായി എടുത്ത് അങ്ങ് ചെവിക്കൊള്ളണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു- വീഡിയോയിൽ രാജസേനൻ പറയുന്നു.

    Read more about: coronavirus rajasenan
    English summary
    Rajasenan Request About Chief Ministers to Payippad Incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X