twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിസിഎൽ കണ്ട് എല്ലാവരും കൈയടിച്ചു,അതെന്റെ കരിയർ ഇല്ലാതാക്കി, അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് രാജീവ്

    |

    ലിജോ ജോസ് പെല്ലിശ്ശരി ചിത്രമായ സിറ്റി ഓഫ് ഗോൾഡ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് രാജീവ് പിളള. ഡോക്ടർ ജോലി ഉപേക്ഷിച്ചായിരുന്നു രജീവ് പിളള സിനിമയിൽ എത്തുന്നത്. അഭിനയത്തോടുള്ള തീവ്രമായ ആഗ്രഹമായിരുന്നു രാജീവ് പിള്ളയെ സിനിമയിൽ എത്തിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് രാജീവ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകുന്നത് തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം കാഴചവെച്ചത്. എല്ലാ സീസണിലേയു ടോപ്പ് സ്കോററും താരമായിരുന്നു.

    സിസിഎല്ലിൽ തിളങ്ങി എങ്കിലും പിന്നീട് മലയാളം സിനിമയിൽ താരത്തെ അധികം കാണാൻ സാധിച്ചിരുന്നില്ല. പല നല്ല അവസരങ്ങളും നഷ്ടപ്പെടുകയായിരുന്നു അത്രേ. മാത്യഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് പിള്ള ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് താരം പറയുന്നു. മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞുവെങ്കിലും അന്യഭാഷ രാജീവ് പിള്ളയെ കൈവിട്ടില്ല. നിരവധി മികച്ച ചിത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു.

    സിസിഎൽ  അഭിനയ ജീവിതത്തെ  ബാധിച്ചു

    അവന് ക്രിക്കറ്റ് കളിക്കാനേ അറിയുകയുള്ളൂ. ബോഡിവെച്ചാണ് ക്രിക്കറ്റ് കളിക്കുന്നത്. അഭിനയിക്കാൻ അവന് അറിയില്ല. എന്നൊക്കെ പലരും പറഞ്ഞിരുന്നു. അതൊക്കെ കേട്ട് ഞാൻ ആകെ തളർന്ന് പോയി മലയാളത്തിൽ നിന്ന് അധികം അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ ഞാൻ അന്യഭാഷ ചിത്രങ്ങളിലേയ്ക്ക് ചേക്കേറി വിജയ് ചിത്രമായ തലൈവടയടക്കം ആറോളം വലിയ ചിത്രങ്ങളുടെ ഭാഗമാകാൻ തനിയ്ക്ക് കഴിഞ്ഞിരുന്നു.

     ക്രിക്കറ്റ്  താരമായി മുദ്രകുത്തി

    സിസിഎൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ സിനിമയിൽ സജീവമായിരുന്നു. എന്നാൽ സിസിഎല്ലിന് ശേഷം തന്നെ ക്രിക്കറ്റ് താരമായി മുദ്രകുത്തി. അവസരങ്ങൾ വരുന്നത് പലരും തടഞ്ഞു. അതുകാരണം മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞു. പലരുടേയും വിചാരം സിസിഎല്ലിന് ശേഷമാണ് തനിയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചതെന്ന്. എന്നാൽ അതിന് മുൻപെ തന്നെ താൻ സിനിമയിൽ സജീവമായിരുന്നു. സി‌സിഎല്ലിലെ അഞ്ച് സീസണിവും ഏറ്റവും കൂടുതൽ റൺ നേടിയത് ഞാനായിരുന്നു. അന്ന് എല്ലാവരും കൈയ്യടിച്ചു. എന്നാൽ അതെന്റെ കരിയറാണ് ഇല്ലാതാക്കിയത്- നടൻ പറഞ്ഞു.

    Recommended Video

    Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam
      മലയാളത്തിൽ ചാൻസ്  ലഭിക്കാത്തത്

    സ്വന്തം ഭാഷയിൽ അഭിനയിക്കുക എന്നത് ഏതൊരു നടന്റേയും സ്വപ്നമാണ്. അതിൽ അവസരങ്ങൾ കുറയുമ്പോൾ സ്വാഭാവികമായും സങ്കടം വരും ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകന്റെ കീഴിൽ ഓഡീഷൻ വഴി സിനിമയിൽ അവസരം ലഭിച്ച ആളാണ് ഞാൻ. മോശം പടങ്ങൾ ചെയ്തിട്ടുണ്ട്. അതുപോലെ വിജയ്, ഗിരീഷ് കർണാടിനും പോലെയുള്ളവരുടെ മികച്ച ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു. ഇപ്പോൾ മലയാളത്തിൽ തന്നെ അഭിനയിക്കണം എന്നൊരു ആഗ്രഹമില്ല. ഏത് ഭാഷയിലും അത് റോളും അഭിനയിക്കും.

    ബോളിവുഡ് ചിത്രം

    നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിലെ നായകൻ രാജീവ് പിളളയാണ്. റിച്ച ഛദ്ദയാണ് ചിത്രത്തിലെ നായിക.. തന്റെ മൂന്നാമത്തെ ബോളിവുഡ് ഛിത്രമാണ് ഷക്കീല. ഓഡീഷൻ മുഖേനെയാണ് ഈ ചിത്രത്തിലെത്തുന്നത്. അർജുൻ എന്ന കഥപാത്രമായിട്ടാണ് വേഷമിടുന്നത്. കോവിഡ് വ്യാപനത്തിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. മിക്കവാറും ഓടിടി പ്ലാറ്റ്ഫോമിലൂടെയാകും ചിത്രം റിലീസ് ചെയ്യുക- രാജീവ് പിള്ള പറഞ്ഞു. ബാലു വർഗീസ്, സ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ സുരേഷ് ആന്റ് രമേഷാണ് മലയാളത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. സിദ്ധാർഥ് ശിവയ്ക്കൊപ്പവും അഭിനയിക്കുന്നുണ്ട്. വിജയ് യേശുദാസ് നായകനായി എത്തുന്ന സാൽമോൺ എന്ന ത്രീഡി ചിത്രത്തിലും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

    Read more about: rajeev pillai
    English summary
    Rajeev Pillai About Not Getting Chances In malayalam Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X