വിവാഹം പോലും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി! രാജീവ് പിള്ളയ്ക്ക് നിറഞ്ഞ് കൈയ്യടി! കാണൂ!
പ്രളയബാധിതരെ രക്ഷിക്കാനായി ഇറങ്ങിയവര്‍ക്കൊപ്പം താരങ്ങളും എത്തിയിരുന്നു. തങ്ങളാല്‍ക്കഴിയാവുന്ന സഹായം മാത്രമല്ല നേരിട്ടുള്ള ഇടപെടലുകളും പലരും നടത്തിയിരുന്നു. ധനസഹായത്തിന് പുറമെ ക്യാംപുകളില്‍ സഹായമെത്തിക്കാനും അവരില്‍ പലരും മുന്നിട്ടിറങ്ങിയിരുന്നു. വീടിനടുത്തുള്ള ദുരിതാശ്വാസ ക്യാംപിലായിരുന്നു ടൊവിനോ. വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ആശ്വാസത്തിനായി തന്റെ വീട്ടിലേക്ക് എത്താമെന്നും കറന്റില്ലാത്ത പ്രശ്‌നം മാത്രമേ ഇവിടെയുള്ളൂവെന്നും താരം കുറിച്ചിരുന്നു.
ടൊവിനോ മാത്രമല്ല മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പൂര്‍ണ്ണിമയും കുടുംബവും, രമ്യ നമ്പീശന്‍, പാര്‍വതി എന്നിവരും ക്യാമ്പുകളില്‍ സജീവമായിരുന്നു. താരപരിവേഷം മാറ്റിവെച്ചാണ് എല്ലാവരുമെത്തിയത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ രാജീവ് പിള്ള തന്റെ വിവാഹം പോലും മാറ്റി വെച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. അദ്ദേഹത്തിന്റെ നിലപാടിന് സോഷ്യല്‍ മീഡിയയിലൂടെ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിവാഹം മാറ്റി വെച്ചു
സാധാരണക്കാരും സിനിമാതാരങ്ങളുമുള്‍പ്പടെ ലക്ഷക്കണക്കിന് പേരാണ് മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി ഇറങ്ങിയത്. ക്യാംപുകളില്‍ സജീവമായവരെക്കൂടാതെ വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായും താരങ്ങള്‍ എത്തിയിരുന്നു. പലരും വീട് വിട്ടിറങ്ങാന്‍ കൂട്ടാക്കാത്തതിനെക്കുറിച്ച് ടൊവിനോ തുറന്നുപറഞ്ഞിരുന്നു. താരത്തിന് ശക്തമായ പിന്തുണയാണ് സോഷ്യല്‍ മീഡിയ നല്‍കിയത്. സ്വന്തം വിവാഹം പോലും മാറ്റി വെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ രാജീവ് പിള്ളയാണ് മറ്റൊരു ഹീറോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

തിരുവല്ലയിലെ പ്രളയക്കെടുതി
പ്രളയക്കെടുതി രൂക്ഷമായ സ്ഥലങ്ങളിലൊന്നായിരുന്നു തിരുവല്ല. തിരുവല്ലയ്ക്കടുത്ത് നന്നൂരിലാണ് രാജീവ് പിള്ളയുടെ വീട്. സ്വന്തം നാട്ടുകാര്‍ വെള്ളപ്പൊക്കത്തില്‍ പെട്ടുവെന്നറിഞ്ഞതോടെയാണ് അദ്ദേഹം വിവാഹം മാറ്റി വെച്ചത്. കൂടുതലൊന്നും ആലോചിച്ച് നില്‍ക്കാതെ നാട്ടിലേക്കെത്തിയ താരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.

വെള്ളത്തില്‍ തന്നെയായിരുന്നു
തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പ്രശ്‌നമില്ലായിരുന്നുവെങ്കിലും അതിനടുത്ത പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ ബോട്ട് എത്തുന്നതിനായൊന്നും തങ്ങള്‍ കാത്തിരു്‌നില്ലെന്നും അതിന് മുന്‍പ് തന്നെ ചങ്ങാടവുമായി ഇറങ്ങുകയായിരുന്നുവെന്നും മുഴുവന്‍ സമയവും വെള്ളത്തില്‍ തന്നെയായിരുന്നുവെന്നും താരം പറയുന്നു.

ഹീറോയിസമൊന്നുമല്ല
സിനിമയിലെപ്പോലെയുള്ള ഹീറോയിസമൊന്നുമല്ല ഇത്. തങ്ങളുടെ കൂടെയുള്ളവര്‍ക്ക് ആപത്ത് വരുമ്പോള്‍ നോക്കി നില്‍ക്കാനാവില്ലെന്നും തന്നാല്‍ക്കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാനായി ഇറങ്ങുകയായിരുന്നുവെന്നും താരം പറയുന്നു. രണ്ട് സ്‌കൂളികളിലായിട്ടായിരുന്നു ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. രോഗികളുള്‍പ്പടെ നിരവധി പേരായിരുന്നു അവിടേക്ക് എത്തിയത്. ഇത്തരത്തിലൊരു പ്രളയമുണ്ടാവുമ്പോള്‍ എങ്ങനെ സമാധാനത്തോടെ ഉറങ്ങുമെന്നും അതാണ് മറ്റൊന്നുമാലോചിക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും രാജീവ് വ്യക്തമാക്കുന്നു.

സഹതാരത്തിന്റെ പ്രശംസ
ഷക്കീലയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ബോളിവുഡ് ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഈ സിനിമയില്‍ നായികയായി അഭിനയിക്കുന്ന റിച്ച ഛദ്ദ താരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത കുറിപ്പും ഫോട്ടോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

നല്ലൊരു കാര്യത്തിനായി മുന്നിട്ടിറങ്ങി
നല്ലൊരു കാര്യത്തിനായാണ് രാജീവ് പിള്ള തന്റെ വിവാഹം മാറ്റി വെച്ചത്. സ്വന്തം നാട്ടിലുള്ളവര്‍ മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ അവരെ സഹായിക്കാനായി അദ്ദേഹവും മുന്നിട്ടിറങ്ങിയിരുന്നു. നിങ്ങള്‍ കരുത്തനാണെങ്കില്‍ അത് ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഉപയോഗിക്കേണ്ടത്. അദ്ദേഹം തന്റെ ആരോഗ്യം നല്ലൊരു കാര്യത്തിനായി വിനിയോഗിച്ചുവെന്നും താരം കുറിച്ചിട്ടുണ്ട്.
റിച്ചയുടെ പോസ്റ്റ് കാണാം
രാജീവ് പിള്ളയെക്കുറിച്ച് റിച്ച ഛദ്ദ.


Click it and Unblock the Notifications











