യുവതാരത്തിന്റെ ഭക്ഷണക്രമത്തിൽ പരിഹസിച്ചു, ഉഗ്രൻ മറുപടി നൽകി മമ്മൂട്ടി

ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് മെഗാസ്റ്റാർ മമ്മൂട്ടി. ആരോഗ്യകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നടൻ തയ്യാറാല്ല. മെഗാസ്റ്റാറിന്റെ ശരീര സംരക്ഷണം പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല സിനിമാ ലോകത്തും ചർച്ചാ വിഷയമാണ്. മമ്മൂട്ടിയുടെ വർക്കൗട്ട് ചിത്രങ്ങളിൽ സെൽഫ് ട്രോളുമായി യുവതാരങ്ങൾ എത്താറുണ്ട്. 2020 ൽ മേക്കോവറിലൂടെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് മമ്മൂട്ടി. ലോക്ക് ഡൗൺ കാലം മെഗാസ്റ്റാർ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് വർക്കൗട്ടിന് വേണ്ടിയായിരുന്നു. നടൻരെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

താരപുത്രിയുടെ പുതിയ മേക്കോവർ ചിത്രം വൈറലാകുന്നു

ഇപ്പോഴിത മമ്മൂട്ടിയുടെ ഫിറ്റ്നസിനെ കുറിച്ച് യുവതാരം രാജീവ് പിള്ള. ഫിറ്റ്നസിന്റെ കാര്യത്തിൽ മമ്മൂട്ടി തന്നെ പിന്തുണച്ചതിനെ കുറിച്ചുള്ള സംഭവമാണ് നടൻ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മെഗാസ്റ്റാറിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും രാജീവ് പിളള പങ്കുവെയ്ക്കുന്നുണ്ട്. നടൻരെ വാക്കുകൾ ഇങ്ങനെ...

പതിനെട്ടാം  പടി

ശങ്കർരാമകൃഷ്ണൻ സംവിധാനം ചെയ് പതിനെട്ടാം പടി എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം രാജീവ് പിള്ളയും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെലൊക്കേഷനിലുണ്ടായ സംഭവമാണ് നടന് പങ്കുവെച്ചത്. വളരെ രസകരമായ സിനിമയായിരുന്നു പതിനെട്ടാം പടിയെന്നും രാജീവ് പിള്ള പറയുന്നു. സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നതിന് മുൻപ് തന്നെ മമ്മൂക്കയ്ക്ക് എന്നെ അറിയാമായിരുന്നു. ഞങ്ങൾ ഒരേ ജിമ്മിലാണ് വർക്കൗട്ടിന് എത്തുന്നത്..

ഭക്ഷണക്രമം

സിനിമ ചിത്രീകരണ വേളയിലും അദ്ദേഹം ഭക്ഷണക്രമത്തിൽ വിട്ടുവീഴ്ച കാണിക്കാറില്ല. കൃത്യാമായ ഡയറ്റ് തന്നെയാണ് അദ്ദേഹം ഫോളോ ചെയ്യാറുള്ളത്. ലൊക്കേഷനിൽ അദ്ദേഹത്തിന് വീട്ടിൽ നിന്നാണ് ഭക്ഷണം കൊണ്ടു വരുന്നത്. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും രാജീവ് പിള്ള പറയുന്നു. മിതമായ ഭക്ഷണക്രമമാണ് താനും പിന്തുടരുന്നതെന്നും രാജീവ് പിള്ള പറയുന്നു.

പിന്തുണച്ച് താരം

ഇതിനോടൊപ്പമാണ് തന്നെ ഭക്ഷണത്തിന്റെ പേരിൽ തന്നെ മെഗാസ്റ്റാർ പിന്തുണച്ചതിനെ കുറിച്ച് രജീവ് പിള്ള പറഞ്ഞത്. നടന്റെ വാക്കുകൾ ഇങ്ങനെ...ഞങ്ങളുടെ നിർമ്മാതാവ് വളരെ ഭക്ഷണപ്രിയനായിരുന്നു. ഒരി ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോശ്‍ അദ്ദേഹം എന്നെ കളിയാക്കി. അപ്പോൾ തനിക്ക് പിന്തുണയുമായി അദ്ദേഹം എത്തി. നല്ല ശരീരം ലഭിക്കാൻ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാൽ അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയുടെ ആ വാക്കുകൾ തന്നെ വളരെയധികം സന്തുഷ്ടവാനാക്കിയെന്നും രാജീവ്പിള്ള പറയുന്നു.

Recommended Video

കാത്തിരിപ്പിനൊടുവില്‍ മമ്മൂക്കയുടെ ദി പ്രീസ്റ്റ് | FilmiBeat Malayalam
പിന്തുണച്ച്  മമ്മൂട്ടി

കൂടാതെ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോഴുണ്ടായ ടെൻഷനെ കുറിച്ചും നടൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കുമ്പോൾ ചെറിയ ടെൻഷനുണ്ടായിരുന്നുണ്ടായിരുന്നു. ഷോട്ട് എടുക്കുന്നതിന് മുൻപ് തന്നെ താൻ ഇത് പറഞ്ഞിരുന്നു. അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്. രംഗത്തിന് ആവശ്യമായതെല്ലാം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും നടൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X