twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യക്തി വിരോധങ്ങളുടെ പേരിൽ സിനിമ കാണാതിരിക്കരുത്! ഷെയിൻ ചിത്രത്തെ പിന്തുണച്ച് രാജീവ് രവി

    |

    ഏറെ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഷെയിൻ നിഗം ചിത്രമായ വലിയ പെരുന്നാൾ തിയേറ്ററുകളിൽ എത്തിയത്. നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നം ഇപ്പോഴും നീണ്ടു പോകുകയാണ്. ഈ പശ്ചാത്തലത്തിലായിരുന്നു വലിയ പെരുന്നാളുമായി ഷെയിന്റെ എൻട്രി. എന്നാൽ പ്രശ്നങ്ങളും വിവാദങ്ങളും ഷെയിൻ ചിത്രത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. മികച്ച പ്രേക്ഷക അഭിപ്രയാമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

    വലിയ പെരുന്നാളിന് എല്ലാവിധ പിന്തുണയുമായി സംവിധായകനും ഛായാഗ്രഹകനുമായ രജീവ് രവി . ഒരു സിനിമയെ അതിന്റെ സത്യത്തിൽ നിന്നു കൊണ്ട് തന്നെ അംഗീകരിക്കാൻ ശ്രമിക്കണമെന്ന് രജിവ് രവി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് വലിയ പെരുന്നാളിന് എല്ലാവിധ പിന്തുണയുമായി എത്തിയത്.

    രാജീവ് രവി ഫേസ്ബുക്ക് പോസ്റ്റ്

    രാജീവ് രവി ഫേസ്ബുക്ക് പോസ്റ്റ്

    സിനിമയെന്ന കലാരൂപത്തെ വർണ്ണ/ജാതി - മത വേർതിരിവുകൾക്കപ്പുറം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു സിനിമ അതിന്റെ സത്യത്തിൽ നിന്നുകൊണ്ട് കാണാനും അംഗീകരിക്കാനും തയ്യാറാകണം. വലിയപെരുന്നാളിൽ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാൻ സാധിക്കും. അതിന്റെ അണിയറക്കാർ ഈ ചിത്രത്തെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഒരുപറ്റം കലാകാരന്മാരുടെ ആത്മാർത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരിൽ കാണാതിരിക്കരുത്. അതിനു വേണ്ടി എടുത്ത അവരുടെ ശ്രമങ്ങളെ നിഷ്കരുണം തള്ളരുത്. ആ പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കുമൊന്നും ഒരു തരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം ചെയ്യും.

    ഷെയിനു  പിന്തുണ

    നിർമ്മാതാക്കളും ഷെയിൻ നിഗവും തമ്മിലുളള പ്രശ്നം വഷളായപ്പോൾ താരത്തിന് എല്ലാവിധ പിന്തുണയുമായി രജീവ് രവി രംഗത്തെത്തിയിരുന്നു. സിനിമയിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചപ്പോൾ, തന്റെ ചിത്രത്തിൽ അവസരം നൽകുമെന്നും, ഷെയിൻ തയ്യാറാണെങ്കിൽ തന്റെ അസിസ്റ്റന്റായി കൂട്ടുമെന്നും രജീവ് രവി പറഞ്ഞിരുന്നു. ഷെയിനെ പിന്തുണച്ച് ശക്തമായ നിലപാട് എടുത്ത സിനിമ പ്രവർത്തകനായിരുന്നു രജീവ് രവി. നിർമ്മാതാക്കളുടെ സംഘടന താരത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശക്തമായ മറുപടിയും രജീവ് രവി നൽകിയിരുന്നു

     വ്യത്യസ്ത ചിത്രം

    ഇതുവരെ കണ്ട ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് വലിയ പെരുന്നാൾ ഒരുങ്ങിയത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരിൽ തന്നെ ഈ വ്യത്യസ്ത പ്രകടമായിരുന്നു അക്കർ എന്ന പ്രൊഫഷണൽ ഡാൻസറായിട്ടാണ് ഷെയിൻ ചിത്രത്തിൽ എത്തിയത് . അക്കറിന്റെ സുഹൃത്തുക്കളാണ് ചേക്കു, പച്ച എന്നിവർ. ഇവരുടെ കഥാപാത്രത്തിന്റെ പേരുകൾ തന്നെ പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. ഫോർട്ട് കൊച്ചി പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചുറ്റിനും ഒന്ന് കണ്ണോടിച്ചാൽ കാണാൻ സാധിക്കുന്ന പല കാര്യങ്ങളുമാണ് വലിയ പെരുന്നാൾ പറയുന്നത്.

    താര സമ്പന്നം

    ഷെയിനെ കൂടാതെ പ്രേക്ഷകരുട പ്രിയപ്പെട്ട താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്. സൗബിൻ ഷാഹിർ, ജോജു ജോർജ്, അലൻസിയാർ എന്നിവരുടെ ചിത്രത്തിൽ പ്രധാനാന വേഷത്തിൽ എത്തിയിരുന്നു. നടൻ ക്യാപ്റ്റൻ രാജും അവസാനമായി അഭിനയിച്ച ചിത്രം കൂടിയണിത്. ഹിൽറ്റർ കോഫി അടക്കമുള്ള ഹിറ്റ് വെബ് സീരിസിലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഹാമിക ബോസാണ് ചിത്രത്തിലെ നായികയായി എത്തിയത്. പ്രൊഫഷണൽ ഡാൻസാറായിട്ടാണ് ഹാമികയും ചിത്രത്തിലെത്തിയത്.

    English summary
    rajeev ravi says about shane nigam movie valiyaperunnal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X