മഞ്ജു വാര്യരെ കൂടുതല്‍ ചെറുപ്പക്കാരിയാക്കാന്‍ ചെയ്തത് ഇതാണ്; നടി സ്വയം മേക്കപ്പ് ചെയ്യാറുണ്ടെന്ന് രാജേഷ്
പ്രായം കൂടുംതോറും സുന്ദരിയായി കൊണ്ടിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേര് വന്നതിന് പിന്നാലെ മഞ്ജു വാര്യരുടെ എല്ലാ കാര്യത്തിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയതായി ഹെയര്‍ സ്റ്റൈലില്‍ കിടിലന്‍ മേക്കോവര്‍ കൊണ്ട് വന്ന മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് മുന്‍പും മുടിയില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടാണ് നടി എത്താറുണ്ടായിരുന്നത്.
വളരെ സിംപിള്‍ മേക്കപ്പ് ഇഷ്ടപ്പെടുന്ന ആളാണ് മഞ്ജു വാര്യര്‍ എന്നാണ് മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ രാജേഷ് നെന്മാറ പറയുന്നത്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരിചയപ്പെട്ട മഞ്ജു വാര്യരുടെ തിരിച്ച് വരവിനെ കുറിച്ചും ശേഷമുള്ള മേക്കപ്പിനെ പറ്റിയുമൊക്കെയാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രാജേഷ് തുറന്ന് സംസാരിച്ചത്. വിശദമായി വായിക്കാം...

'മഞ്ജു വാര്യരുടെ സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സിനിമയില്‍ രാജേഷ് മേക്കപ്പ് അസിസ്റ്റന്റ് ആയിരുന്നു. 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടിയുടെ കൂടെയുള്ള ചിത്രം രാജേഷിന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. അത് കാണുമ്പോള്‍ മഞ്ജു ചേച്ചിക്ക് അത്ഭുതവും കൗതുകവും ആയിരുന്നു എന്നാണ് രാജേഷ് പറയുന്നത്. അതേ സമയം മഞ്ജു വാര്യര്‍ തനിയെ മേക്കപ്പ് ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഒരര്‍ത്ഥത്തില്‍ ഉണ്ടെന്നു തന്നെ പറയാം എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

നമ്മള്‍ ഇപ്പോള്‍ ഒരു ക്യാരക്ടര്‍ ലുക്ക് വര്‍ക്കൗട്ട് ചെയ്തു എന്നു വിചാരിക്കുക. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസമായി കഴിഞ്ഞാല്‍ ഇന്ന് ഞാന്‍ തനിയെ ഒന്ന് മേക്കപ്പ് ചെയ്തു നോക്കാം എന്ന് മഞ്ജു പറയാറുണ്ട്. അവര്‍ തനിയെ മേക്കപ്പ് ചെയ്തു കഴിഞ്ഞാല്‍ നമ്മളൊന്ന് ശ്രദ്ധിക്കുകയും അത് ഒക്കെയാണെന്ന് പറയുകയും ചെയ്താല്‍ മതിയാകും. മഞ്ജുച്ചേച്ചി യാതൊരുവിധ ടെന്‍ഷനും തരാറില്ല എന്ന് മാത്രമല്ല വളരെ ഫ്രണ്ട്‌ലിയുമാണ്. അതേ സമയം മഞ്ജു ചേച്ചി സിനിമയിലേക്ക് തിരിച്ചു വരുമ്പോള്‍ ചെയ്ത സിനിമകളാണ് ഹൗ ഓള്‍ഡ് ആര്‍ യു, പ്രതി പൂവന്‍കോഴി, എന്നും എപ്പോഴും തുടങ്ങിയ സിനിമകള്‍. ഈ സിനിമകളിലെല്ലാം മഞ്ജു ചേച്ചി പക്വതയുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. അതില്‍ നിന്നെല്ലാം വൈവിധ്യം തോന്നുന്ന കഥാപാത്രം ആക്കാനാണ് ചതൂര്‍മുഖം എന്ന സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നത്.

ചേച്ചിയെ കുറച്ചു കൂടി ചെറുപ്പക്കാരിയാക്കി അവതരിപ്പിക്കാന്‍ എന്തൊക്കെ ചെയ്താല്‍ ആകും എന്നായിരുന്നു എന്ന ചിന്ത. ഹെയര്‍ സ്‌റ്റൈല്‍ കട്ടിങ് ഹെയര്‍ കളറും കൂടാതെ കണ്ണുകളില്‍ കോണ്‍ടാക്ട് ലെന്‍സും ഒക്കെയായി യൗവനത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു. വളരെ സിമ്പിള്‍ മേക്കപ്പിനോട് ഇഷ്ടമുള്ള ആളാണ് മഞ്ജു വാര്യര്‍ എന്നാണ് രാജേഷ് നെന്മാറ പറയുന്നത്. ഹെയര്‍ സ്‌റ്റൈയിലില്‍ ഒക്കെയാണ് പുതിയ ലുക്കിന് വേണ്ടി മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. കണ്ണെഴുതുന്നതിലും പുരികം എഴുതുന്നതിലും ഒക്കെ വളരെ ലളിതമായ രീതിയാണ് മഞ്ജു വാര്യര്‍ ചെയ്യുന്നതെന്നും രാജേഷ് വ്യക്തമാക്കുന്നു.
Recommended Video

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് അവസാനം മഞ്ജു വാര്യരുടേതായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ഇനി ജാക്ക് ആന്‍ഡ് ജില്‍, ലളിതം സുന്ദരം, മേരി ആവാസ് സുനോ, വെള്ളരിക്കപ്പട്ടണം, എന്നിങ്ങനെ നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും വേറിട്ട സിനിമകളിലൂടെയും മഞ്ജു വാര്യര്‍ മലയാളികളുടെ മനസില്‍ എന്നും സ്ഥാനം നേടി കഴിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications