»   » നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

Written By:
Subscribe to Filmibeat Malayalam

2016 ലെ ഈ ഫെബ്രുവരി മാസം 'നശിച്ചത്' എന്നല്ലാതെ പറയാന്‍ വയ്യ. ജനുവരി 25 ന് കല്‍പനയുടെ നഷ്ടം മുതല്‍ തുടങ്ങിയാതാണ്. ഫെബ്രുവരിയില്‍ എത്തിയപ്പോഴേക്കും ഷാന്‍ ജോണ്‍സണ്‍, ഒഎന്‍വി കുറുപ്പ്, രാജമണി, ആനന്ദക്കുട്ടന്‍, ഒടുവിലിതാ രാജേഷ് പിള്ളയും

ഫെബ്രുവരി മാസം എന്തിനാണ് മലയാളത്തെ ഇങ്ങനെ കരയിപ്പിയ്ക്കുന്നത്. ഈ വേര്‍പാടുകളുടെ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. 2016 ലെ രണ്ടാം മാസം കഴിയുമ്പോഴേക്കും സിനിമാ ലോകത്തിന് നഷ്ടപ്പെട്ടവര്‍...

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

വല്ലാതെ കരയിപ്പിയ്ക്കുന്നു ഈ 2016. മലയാള സിനിമയ്ക്ക് ട്രാഫിക് എന്ന ചിത്രത്തിലൂടെ പുതുവഴി വെട്ടിയ സംവിധായകന്‍. നാലേ നാല് ചിത്രങ്ങളിലൂടെയാണ് രാജേഷ് പിള്ള തന്റെ കഴിവ് തെളിയിച്ചത്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി, വേട്ട.. വേട്ടയുടെ വിജയവാര്‍ത്ത അറിയുന്നതിന് മുമ്പേ രാജേഷ് പിള്ള പോയി

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

2016 ഫെബ്രുവരി 13 നാണ് മഹാകവി ഒ എന്‍ വി കുറുപ്പ് ഓര്‍മകളിലേക്ക് പോകുന്നത്. എത്ര കേട്ടാലും മതിവരാത്ത, അര്‍ത്ഥ തലങ്ങളുള്ള ഒരുപിടി മികച്ച ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച, പകരം വയ്ക്കാനില്ലാത്ത ഗാനരചയിതാവ്

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

തന്റെ കണ്ണിലെ നിറം ക്യാമറയിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത ഛായാഗ്രഹകന്‍ ആനന്ദക്കുട്ടന്‍. ഫെബ്രവരി 14 നാണ് ആനന്ദക്കുട്ടന്‍ പടിയിറങ്ങിത്

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

ഫെബ്രുവരി 14 തന്നെയാണ് ഗാന സംവിധാനത്തിലും പശ്ചാത്തല സംഗീതത്തിലും അജയ്യനായ രാജാമണി വിടവാങ്ങിയത്

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

ജോണ്‍സണ്‍ മാസ്റ്ററുടെ മകള്‍ ഇളം പ്രായത്തില്‍ വിടവാങ്ങിയത് സിനിമാ ലോകം ഞെട്ടലോടെയാണ് കേട്ടത്. സ്വാഭാവിക മരണം. ഇനിയും ഒരുപിടി നല്ല ഗാനങ്ങള്‍ ഈ കിളി പാടാനുണ്ടായിരുന്നു

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

പെട്ടന്നൊരു സുപ്രഭാതത്തില്‍ കല്‍പന അന്തരിച്ചു എന്ന വാര്‍ത്ത അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. വിശ്വസിക്കാന്‍ സമയമെടുത്തു. ആരോടും യാത്ര പറയാതെ കല്‍പന പടിയിറങ്ങുകയായിരുന്നു

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

സിനിമാ ലോകത്ത് നിന്നല്ലെങ്കിലും, മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടി എന്‍ ഗോപകുമാറിന്റെ മരണവും മലയാളികള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെ

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ കൊല്ലം ജി കെ പിള്ളയും അന്തരിച്ചത്.

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

ഒത്തിരി ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പരിചിതനായ എകെ വാര്യര്‍ മാഷും ഈ 2016 ലെ നഷ്ടമാണ്

നശിച്ച ഫെബ്രുവരിയിലെ ഒടുവിലത്തെ ഇര രാജേഷ് പിള്ള!!

മലയാളത്തിന്റെ പ്രയിപ്പെട്ട കാഥാകാരന്‍ അക്ബര്‍ കക്കട്ടിലിനേയും മരണം കവര്‍ന്നെടുത്തു. അര്‍ബുദ ബാധിതനായിരുന്നുവെങ്കിലും 'അധ്യാപക കഥകളുടെ' കക്കട്ടില്‍ മാഷിന്റെ മരണം അപ്രതീക്ഷിതം തന്നെ ആയിരുന്നു.

English summary
Rajesh Pillai is the last victim of February

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam