പത്തൊൻപതാം വയസില്‍ ഇവളെ വിവാഹം കഴിച്ചു! നടി രാജിനി ചാണ്ടിയെ കുറിച്ച് ഭര്‍ത്താവ് പറയുന്നതിങ്ങനെ

ഒരു മുത്തശ്ശിഖദ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് രാജിനി ചാണ്ടി. ബിഗ് ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് രാജിനിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ എല്ലാവരും അറിയുന്നത്. ബിഗ് ബോസിലേക്ക് ആദ്യമെത്തിയതും ആദ്യം തന്നെ പുറത്ത് പോയതും രാജിനി ആയിരുന്നു. വീട്ടിലുള്ള കുറച്ച് ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ നടി പറഞ്ഞത് ഭര്‍ത്താവിനെ കുറിച്ചായിരുന്നു.

മാപ്പിള എന്നായിരുന്നു രാജിനി ഭര്‍ത്താവിനെ വിശേഷിപ്പിക്കാറുള്ളത്. അത് ആരാധകരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ രാജിനി എത്തിയിരുന്നു. അവിടെ നിന്നും ഇരുവരും സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. എങ്ങനെയാണ് രാജിനിയ്ക്ക് ഇത്ര ഇന്‍സ്പിരേഷന്‍ നല്‍കുന്നത് എന്നാണ് അവതാരക മാപ്പിളയോട് ചോദിച്ചു.

rajini-chandi

19 വയസിന് മുന്‍പേയാണ് ഞാന്‍ വിവാഹം കഴിച്ചത്. അത് കഴിഞ്ഞിട്ട് രാജിനിയ്ക്ക് ആവശ്യമുള്ള ഫീല്‍ഡില്‍ എല്ലാം ഞാന്‍ എന്‍കറേജ് ചെയ്തു. ഞങ്ങള്‍ മുംബൈയില്‍ ആയിരുന്നു ഏറെ നാള്‍. അവിടെ ഞങ്ങളുടെ സൊസൈറ്റിയിലും ആ സര്‍ക്കിളിലും വളരെ പോപ്പുലര്‍ ആയിരുന്നു. ഇവിടെ വന്ന് റിട്ടയര്‍മെന്റ് കഴിഞ്ഞിട്ട് പുള്ളി ആക്ടീവ് ആയിരുന്നു.

ആലുവയില്‍ ആണ് ഞങ്ങള്‍ താമസം. അവിടെയും കൂട്ടുകാരുടെ ഒരു സര്‍ക്കിള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് 65-ാം വയില്‍ സിനിമയിലേക്ക് അഭിനയിക്കാന്‍ പോകുന്നത്. അത് ഇവളുടെ ബബ്ലി പ്രകൃതം ഒക്കെ കണ്ട് ആണ് വിളി വന്നത്. എന്നോട് ചോദിച്ചപ്പോള്‍ സമ്മതിച്ചു. ഇത്ര കേന്ദ്ര കഥാപാത്രം ആണ് എന്നൊന്നും അറിഞ്ഞിരുന്നില്ല. പുറത്ത് വന്നപ്പോള്‍ ആണ് കൂടുതല്‍ കാര്യങ്ങള്‍ മനസിലായത് എന്നും ചാണ്ടി പറയുന്നു. ഇപ്പോള്‍ സെലിബ്രിറ്റികള്‍ ആയില്ലേ... എന്ന അവതാരകയുടെ ചോദ്യത്തിന് ഞങ്ങള്‍ അന്നും ഇന്നും ഒരുപോലെയാണ്. ഞങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് രാജിനി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X