Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 3 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രഞ്ജിനിയുടെ വീട്ടിൽ സ്ഥിര താമസത്തിനില്ല! കാരണം ചെറുമകളുടെ ആ ശീലം, വെളിപ്പെടുത്തി മുത്തശ്ശി
വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ സ്വീകാരണ മുറിയിലേയിൽ വളരെ പെട്ടെന്ന് കടന്നു കയറിയ അവതാരികയാണ് നടി രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷേയുടെ വിജയത്തിന്റ മറ്റൊരു കാരണം രഞ്ജിനിയും അവതരണശൈലിയുമായിരുന്നു. അന്നു വരെ കണ്ടു വന്ന അവതാരക സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു രഞ്ജിനിയുടെ ശൈലി. മലയാളവും ഇംഗ്ലീഷും കലർന്നുള്ള താരത്തിന്റെ അവതരണം, ആദ്യമൊക്കെ വിമർശനങ്ങൾക്ക് ഇടയാക്കി എങ്കിലും ഇത് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ അംഗീകരിക്കുകയായിരുന്നു.
റിയാലിറ്റി ഷോ രഞ്ജിനിയ്ക്ക് സ്റ്റാർ പദവി നൽകുകയായിരുന്നു. കേരളത്തിന് അകത്തും പുറത്ത ഒരുപോലെ ശോഭിക്കാൻ താരത്തിന് കഴിഞ്ഞു. സ്റ്റാർ സിംഗറിനെ പോലെ രഞ്ജിനിയുടെ കരിയറിൽ മറ്റൊരു മാറ്റം സൃഷ്ടിച്ച റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്. താരത്തിന്റെ ഇമേജു തന്നെ മാറാൻ ഈ റിയാലിറ്റി ഷോ കാരണമായിരുന്നു. യൂട്യൂബ് വ്ളോഗർ കൂടിയാണ് രഞ്ജിനി. ഇപ്പോഴിത തന്റെ അമ്മൂമ്മയുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.

നിരവധി തവണ രഞ്ജിനി അമ്മൂമ്മയെ കുറിച്ചും തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിത അമ്മൂമ്മയ്ക്കും അപ്പുപ്പനും തന്റെ ജീവിതത്തിലുള്ള സ്ഥാനത്തെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ് . ശക്തിയുള്ള വനിത എന്നാണ് അമ്മൂമ്മയെ രഞ്ജനി വിശേഷിപ്പിച്ചിരിക്കുന്നത്. മകളുടെ ഭാവിയെ കുറിച്ചും വാചാലയാകുന്നുണ്ട്.

തന്റെ അച്ഛന്റെ മരണത്തിനു ശേഷം തന്നേയും സഹോദരനേയും ഏറ്റെടുത്ത് വളർത്തി പഠിപ്പിച്ചത് അമ്മൂമ്മയും അപ്പുപ്പനുമാണെന്ന് രഞ്ജിനി വ്ലോഗിൽ പറയുന്നുണ്ട്. അതു കൊണ്ട് തന്നെ ഇവർക്ക് തന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്നും പറഞ്ഞു കൊണ്ടാണ് വ്ലോഗ് ആരംഭിക്കുന്നത്. ജനറേഷനൻ വ്യത്യാസത്തെ കുറിച്ചും ഇന്നത്തെ തലമുറയുടെ തിരക്കിനെ കുറിച്ചും അമ്മൂമ്മ സംസാരിച്ചു.

രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചും അമ്മൂമ്മ വ്ലാഗിൽ സംസാരിച്ചു. രഞ്ജിനിയുടെ വിവാഹം നടന്നു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അമ്മൂമ്മ പറയുന്നു. ഇപ്പോൾ ആഗ്രഹമില്ലേ എന്നുള്ള ചോദ്യത്തിന് ഇല്ലെയെന്നായിരുന്നു മറുപടി. ഞാനും അവളുടെ അപ്പുപ്പനും ബന്ധുക്കളുമൊക്കെ പലപ്പോഴും നല്ല വിവാഹ ആലോചനകൾ കൊണ്ടു വന്നിരുന്നു. എന്നാൽ അവൾ സമ്മതിച്ചിരുന്നില്ല . എന്നാൽ ഇപ്പോൾ ആഗ്രഹം ഉപേക്ഷിച്ചുവെന്നും പറയയുന്നു. എന്നാൽ സഹോദരന്റെ വിവാഹം നടന്നു കാണാൻ ആഗ്രഹമുണ്ടെന്നും മുത്തശ്ശി പറയുന്നുണ്ട്.

രഞ്ജിനിയുടെ വീട്ടിൽ സ്ഥിര താമസത്തിന് വരാത്തതിന്റെ കാരണവും മുത്തശ്ശി വ്ലോഗിലൂടെ വെളിപ്പെടുത്തി. രഞ്ജിനി തന്നെയാണ് ഇതിനെ കുറിച്ച് ചോദിച്ചത്. നായ ഉള്ളതു കൊണ്ടാണ് വരാത്തതെന്നും. അലർജി പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് ഡോക്ടറുടെ നിർദ്ദേശമുണ്ടെന്നും മുത്തശ്ശി പറയുന്നുണ്ട്.