ബിഗ്ബോസിലൂടെ ആ തെറ്റിധാരണ മാറി!! എല്ലാം സുരക്ഷിതത്വത്തിന് വേണ്ടി, തുറന്ന് പറഞ്ഞ് രഞ്ജിനി
ഒരു ബിഗ് ബജറ്റ് പരിപാടി എന്ന നിലയ്ക്കാണ് ബിഗ്ബോസിൽ പങ്കെടുത്തത്.
ഐഡിയസ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകർ സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. അതുവരെ കണ്ട് വന്ന അവതാരക സങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായ ശൈലിയിലൂടെയായിരുന്നു രഞ്ജിനിയുടേത്. അതുകൊണ്ട് തന്നെ ജനങ്ങളുടെ ഇടയിൽ രഞ്ജിനി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാള ഭാഷയുടെ മാതാവ് എന്നിങ്ങനെയുള്ള നിരവധി രസകരമായ പേരുകൾ ഒറ്റ റിയാലിറ്റി ഷോ കൊണ്ട് തന്നെ ലഭിച്ചിരുന്നു.
തനിയ്ക്ക് പറയാനുളളത് എവിടേയും തുറന്നു പറയുന്ന രഞ്ജിനിയുടെ സ്വഭാവ രീതി വലിയ തരത്തിലുള്ള വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇക്കാരണത്താൽ നിരവധി ചീത്തപ്പേരും താരത്തെ തേടിയെത്തിരുന്നു. എന്നാൽ താൻ എന്താണെന്നും ശരിയ്ക്കുമുളള എന്റെ സ്വഭാവം ആളുകൾ മനസ്സിലാക്കിയത് ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണെന്ന് രഞ്ജിനി. ജമേഷ് കോട്ടക്കൽ അവതരിപ്പിക്കുന്ന ജമേഷ് ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ബിഗ്ബോസ് ആ തെറ്റിധാരണ മാറ്റി
ബിഗ്ബോസ് കഴിഞ്ഞതിനു ശേഷം ആളുകൾക്ക് തന്നെ കുറിച്ചുളള അഭിപ്രായം ആകെ മാറുകയായിരുന്നു. വെറുതെ എല്ലായിടത്തും കയറി ആവശ്യമില്ലാതെ ഇടപെടുകയും ചുമ്മാ പ്രശ്നമുണ്ടാക്കുന്ന ആളായിട്ടായിരുന്നു ധരിച്ചിരുന്നത്. എന്നാൽ ബിഗ് ബോസിവൂടെ ആ തെറ്റിധാരണ കറെയൊക്കെ മാറിയെന്നും രഞ്ജിനി പറഞ്ഞു. ഇപ്പോൾ ആളുകൾക്ക് തന്നിലുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നിട്ടുണ്ട്. അതൊക്കെ തനിയ്ക്ക് മനസ്സിലാകുന്നുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

പ്രേക്ഷകർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട്
ബിഗ്ബോസിൽ എത്തുന്നതിനും മുൻപ് ഒരു സ്ട്രോങ് വുമൺ എന്ന നിലനിലയിൽ എന്നെ ഇഷ്ടപ്പെടുന്നവർ ഉണ്ടായിരുന്നു,. എന്നാൽ ഭൂരിഭാഗം പേർക്കും എന്നെ സ്ത്രീയായി പരിഗണിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ബിഗ്ബോസ് എന്റെ ദൗർബല്യങ്ങളെ എക്സ്പോസ് ചെയ്തു. അതിലെ എപ്പിസോഡ്സിലൂടെ ആളുകൾക്ക് ഞാനൊരു മനുഷ്യ സ്ത്രീയാണെന്ന് മനസ്സിലായി. എന്നെ പിന്തുണച്ച ആർമി ഗ്രൂപ്പ് വരെയുണ്ടെന്ന് രഞ്ജിനി പറഞ്ഞു.

ബിഗ്ബോസ് നൽകിയ പാഠങ്ങൾ
ഒരു ബിഗ് ബജറ്റ് പരിപാടി എന്ന നിലയ്ക്കാണ് ബിഗ്ബോസിൽ പങ്കെടുത്തത്. എന്നാൽ ഇതിൻരെ നിയമങ്ങളും രീതികളും ഒന്നും നമ്മുടെ കയ്യിൽ അല്ല. മൂന്ന് ആഴ്ചവരെ അഭിനയിക്കാം. അതു കഴിഞ്ഞാൽ .യഥാർഥ സ്വഭാവം പുറത്തു വരും. ജീവിതത്തിൽ നിമുക്ക് ഒരാളെ ഇഷ്ടമല്ലെങ്കിൽ നമുക്ക് അയാളിൽ നിന്ന് മാറി നടക്കാം. എന്നാൽ ആ വീട്ടിൽ അതും സാധ്യമല്ലായിരുന്നു. അതാണ് ബിഗ് ബേസിന്റെ ഷോ നിയമം തന്നെ. ഒരുപാടെ നെഗറ്റീവ് എനർജി എന്റെയുള്ളിൽ കയറിപ്പറ്റി. ആകെ ദുഷിച്ചുപോയ അവസ്ഥയിലായിരുന്നു. എന്നാൽ തന്നേയും ബിഗ്ബോസ് ഷോ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുകയും നല്ല അനുഭവങ്ങൾ തരുകയും ചെയ്തുവെന്നും രഞ്ജിനി പറഞ്ഞു.

ശബ്ദമുയർത്തി സംസാരിക്കുന്നു
പൊതുവരെ ശബ്ദം ഉയർത്തി സംസാരിക്കുന്നു. സാധാരണ സംഭാഷണങ്ങളിൽ തന്നെ ഇവൽ വഴക്കിടുകയാണോ എന്ന രീതിയിൽ തെറ്റിധരിക്കപ്പെടാറുണ്ട്. പിന്നെ മാധ്യമങ്ങളിലൂടെയും മറ്റും പ്രശ്നമുണ്ടാക്കുന്നവൾ, ബഹളമുണ്ടാക്കുന്നവൾ എന്നൊക്കെയാണ് ആളുകൾ എന്നെ ധരിച്ചുവെച്ചിരിക്കുന്നത്. താൻ പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രഞ്ജിനി പറഞ്ഞു.

എല്ലാം എന്റെ സുരക്ഷിതത്വത്തിന് വേണ്ടി
എന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നത്. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ എന്റെ നേർക്ക് വരുന്നവരെ ചെറുത്ത് നിർത്തുക. അതേ ഞാൻ ചെയ്തിട്ടുമുള്ളൂ. ഒരിക്കലും ഞാനായിട്ട് അങ്ങോട്ട് ചെന്ന് പ്രശ്നമുണ്ടാക്കുകയാണെങ്കിൽ അതിന് മാപ്പ് പറഞ്ഞ് പരിഹരിച്ചിട്ടുമുണ്ടെന്നും രഞ്ജിനി പറഞ്ഞു.


Click it and Unblock the Notifications











