'ആ അമൂല്‍ ബേബിയാണോ ഇത്, തെലുങ്ക് പാട്ടില്‍ കണ്ടപ്പോള്‍ ഞെട്ടി', മീനയെക്കുറിച്ച് രജിനികാന്ത്
മീന-രജിനികാന്ത് ജോഡികള്‍ തമിഴ് സിനിമാ ലോകത്തെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ്. നിരവധി സിനിമകള്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി തമിഴ് സിനിമയിലേക്കെത്തിയ മീന ആദ്യം അഭിനയിച്ചതും രജിനികാന്തിനൊപ്പമാണ്. പിന്നീട് മലയാളത്തിലും തെലുങ്കിലുമായി നരിവധി ചിത്രങ്ങളില്‍ മീന അഭിനയിച്ചു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമാണ് മീന ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്.
വര്‍ണപ്പകിട്ട് മുതല്‍ ദൃശ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദൃശ്യം, ദൃശ്യം-2,ബ്രോ ഡാഡി, മിസ്റ്റര് ബ്രഹ്‌മചാരി, നാട്ടുരാജാവ്, ചന്ദ്രോത്സവം തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്. മലയാളത്തില്‍ ഒരു കൊച്ചു കഥ ആരും പറയാത്ത കൊച്ചു കഥ എന്ന ചിത്രത്തിലാണ് മീന ആദ്യമായി അഭിനയിച്ചത്. ബാലതാരമായി എത്തിയ മീന ബാലതാരമായി മാത്രം 45 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മീനയുടെ അഭിനയ ജീവിത്തിന്റെ 40 വര്‍ഷങ്ങള്‍ എന്ന പരിപാടിയില്‍ രജിനികാന്ത് മീനയെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ മകളായി അഭിനയം ആരംഭിച്ച മീന തന്റെ നായികയായ കഥയാണ് രജിനികാന്ത് പറഞ്ഞത്. കൊച്ചു കുഞ്ഞായി കണ്ട മീനയെ വലുതായി കണ്ടപ്പോള്‍ താന്‍ ഞെട്ടി പോയെന്നും രജിനികാന്ത് പരിപാടിയില്‍ പറയുന്നു.
എങ്കയോ കേട്ട കുരല്‍ എന്ന പേരില്‍ ഒരു കുടുംബ ചിത്രം അഭിനയിക്കുമ്പോഴാണ് മീനയെ കാണുന്നത്. അതില്‍ അഭിനയിക്കുമ്പോള്‍ മീനയ്ക്ക് 6-7 വയസേ ഉണ്ടാവുകയുള്ളു. എന്റെ മകളായിട്ടാണ് അഭിനയിച്ചത്. കരഞ്ഞു കൊണ്ടേ ഇരിക്കുന്ന കുട്ടിയായിരുന്നു. അത് കഴിഞ്ഞ് 1982ല്‍ അന്‍പുള്ള രജിനികാന്ത് എന്ന പേരില്‍ ഒരു സിനിമ. എംജിആറിനെ ആലോചിച്ചായിരുന്നു ആ സിനിമ എഴുതിയത്. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രിയായില്ലേ. ഇനി ഇത് തന്നോട് ചെയ്യൂ എന്ന് പറയുകയായിരുന്നു. അപ്പോഴാണ് മീനയെ വീണ്ടും കാണുന്നതെന്ന് രജിനികാന്ത് പറയുന്നു.
മീനയെ കാണാന്‍ തടിച്ച്, ഒരു പാവക്കുട്ടി പോലെ ഇരിക്കുന്നുണ്ടായിരുന്നു എന്നാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. ആ സിനിമയല്‍ തന്നോട് അടുപ്പം കാണിക്കുന്ന ഹാന്‍ഡികാപ്പ്ഡ് ആയ ഒരു കുട്ടിയുടെ കഥയായിരുന്നു അതെന്നും രജിനികാന്ത് പറയുന്നു. ആ സിനിമ വലിയ ഹിറ്റായി. അതുകഴിഞ്ഞ് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. അങ്ങനെ ഞാന്‍ അന്ന് യജമാന്‍ എന്ന ചിത്രം ചെയ്യാന്‍ തീരുമാനിക്കുന്നു, അന്ന് എവിഎം സ്റ്റുഡിയോയിലേക്ക് പോയി.
കഥ കേട്ടു. നല്ല സിനിമ. ഹീറോയിന് നല്ല സ്‌കോപ്പുള്ള കഥയാണ്. ആരാണ് നടിയെന്ന് ചോദിച്ചു. മീന എന്ന് ഉദയകുമാര്‍ പറഞ്ഞു. ഏത് മീന എന്ന് ഞാന്‍ ചോദിച്ചു. അന്നേരം അദ്ദേഹം പറഞ്ഞു, സര്‍ നിങ്ങളുടെ കൂടെ എങ്കെയോ കേട്ട കുരല്‍, അന്‍പുള്ള രജിനികാന്ത് ഒക്കെ അഭിനയിച്ച മീന എന്ന് അദ്ദേഹം പറഞ്ഞു. മീനയോ, നിങ്ങളെന്താ സര്‍ പറയുന്നത് എന്നാണ് ഞാന്‍ ചോദിച്ചത്,' രജിനികാന്ത് പറയുന്നു.

എന്നാല്‍ അദ്ദേഹം തന്നെ കൂട്ടിയിട്ട് പോയി തെലുങ്കിലെ ഒന്ന് രണ്ട് ഗാനരംഗങ്ങള്‍ കാണിച്ചു തന്നു. ഞാന്‍ കണ്ടിട്ട് ഒന്ന് ആടി പോയി. അന്ന് കണ്ട അമൂല്‍ ബേബി മീന ആണോ ഇത്. വലിയ മാറ്റമാണ്. അത്രയും അഴകുള്ള മീന, താന്‍ ഞെട്ടി പോയി, കാലം എന്തൊക്കെ അത്ഭുതങ്ങള്‍ ചെയ്യും എന്നും രിജിനാകന്ത് പറഞ്ഞു.
ഷൂട്ടിംഗിലെ ആദ്യ ദിവസം ഞാന്‍ മീനയെ പെണ്ണ് കാണാന്‍ പോകുന്ന സീന്‍ ആണ്. എന്നാല്‍ മീന എന്റെ മുന്നില്‍ വരുന്നേ ഇല്ല. ഓടി പോകും. അത്രയും നാണമാണ്. അതെല്ലാം കഴിഞ്ഞ് മീനയും റോജയും എനിക്കൊപ്പം അഭിനയിച്ച തെലുഗു പടം വീര. ആ സിനിമ വലിയ ഹിറ്റ് ആയിരുന്നു. അത് കഴിഞ്ഞ് മീനയ്‌ക്കൊപ്പം അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റാണ്. അവരുടെ പ്രൊഫഷനലിസവും കമ്മിറ്റമെന്റുമാണ് മീനയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നും രിജിനികാന്ത് പറയുന്നു. തന്റെ കൂടെ അഭിനയിച്ച നായികമാരില്‍ ശ്രീദേവിയും മീനയുമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികനടിമാരെന്നും രജിനികാന്ത് പറഞ്ഞു.


Click it and Unblock the Notifications











