മഞ്ജു ഇങ്ങനെയൊക്കെ ചെയ്യുമോ? ലേഡി സൂപ്പർ സ്റ്റാറിനെ കണ്ട് രജനികാന്ത് വരെ ഞെട്ടിപ്പോയി

മലയാള സിനിമയെ പോലെ തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് നടി മഞ്ജു വാര്യർ. കഠിന പ്രയത്നത്തിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു മഞ്ജു. കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം നടിയ്ക്ക് തുടക്കം മുതൽ ലഭിച്ചിരുന്നു.

ഏറെ ആഘോഷമാക്കിയ രണ്ടാം വരവായിരുന്നു മഞ്ജുവിന്റേത്. തുടക്കത്തിൽ ലഭിച്ചച്ച സ്വീകാര്യത രണ്ടാം വരവിലും താരത്തിന് ലഭിച്ചിരുന്നു. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം ഏറെ ചർച്ച വിഷയമായിരുന്നു, വെട്രിമാരൻ ധനുഷ് ചിത്രമായ അസുരനിലൂടെയായിരുന്നു മഞ്ജുവിന്റെ കോളിവുഡ് എൻട്രി. ഒറ്റ ചിത്രം കൊണ്ട് തന്നെ കോളിവുഡിലും ആരാധകരെ സൃഷ്ടിക്കാൻ മ‍ഞ്ജുവിന് കഴിഞ്ഞു. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് മഞ്ജുവിനെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ്. മഞ്ജു അതിഥിയായി എത്തിയ റേഡിയോ മാങ്കോയുടെ സ്പോർട്ട് ലൈറ്റ് ഷോയിലാണ്,സംവിധായകനും ഛയാഗ്രാഹകനുമായ സന്തോഷ് ശിവൻ ഇക്കാര്യം പറഞ്ഞത്.

 സന്തോഷ്  ശിവൻ ചിത്രം

മഞ്ജുവിന്റെ തിയേറ്ററിൽ എത്താനുള്ള ചിത്രത്തിൽ ഒന്നാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജിൽ. മഞ്ജു വാര്യർ വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. മഞ്ജുവിനോടൊപ്പം കാളിദാസ് ജയറാമും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പാർവതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത്.2011 ല്‍ പുറത്തിറങ്ങിയ ഉറുമിയ്ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്റ് ജില്‍. മ‍ഞ്ജുവിനും കാളിദാസിനും പുറമെ സൗബിന്‍ ഷാഹിറും അജു വർഗീസും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 തലൈവരുടെ കമന്റ്

ചിത്രത്തിൽ ആക്ഷൻ രംഗത്തിൽ മഞ്ജു എത്തുന്നുണ്ട്. ചെറിയ ആക്ഷൻ രംഗങ്ങളിൽ നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഒരു മുഴുനീള സംഘട്ടന രംഗത്തിൽ മഞ്ജു എത്തുന്നത്. സന്തോഷ് ശിവൻ തന്നെയാണ് ഷോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ചിത്രത്തിൽ മഞ്ജു ഒരു ഗാനം ആലപിച്ചതിനെ കുറിച്ചും സംവിധായകൻ പറഞ്ഞു. ഇതിനൊപ്പമാണ് രജിനികാന്ത് മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യം സന്തോഷ് ശിവൻ വെളിപ്പെടുത്തിയത്.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
  മഞ്ജു ഇങ്ങനെ ചെയ്യുമോ

രജിനിക്കൊപ്പം ഒരു ചിത്രം ചെയ്യുന്നതിനിടെ ചിത്രത്തിലെ ചില രംഗങ്ങൾ ഞാൻ അദ്ദേഹത്തിന് കാണിച്ചു കൊടുത്തു. ഇത് കണ്ടിട്ട് അദ്ദേഹം ചോദിച്ചത് മഞ്ജു ഇങ്ങനെയൊക്കെ ചെയ്യുമോ എന്നാണ്. ചിത്രത്തിൽ ഭരതനാട്യം ചെയ്തു കൊണ്ടുള്ള മഞ്ജുവിന്റെ ആക്ഷൻ സീൻ കണ്ടിട്ടാണ് സാക്ഷാൽ സ്റ്റൈൽ മന്നൻ ഈ കമന്റ് പറഞ്ഞത്.

   നിരവധി ചിത്രങ്ങൾ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവൻ കോഴി ഏറ്റവും ഒടുവിവൽ പുറത്തു വന്ന മഞ്ജു വാര്യർ ചിത്രം. സന്തോഷ് ശിവന്റെ ജാക്ക് ആന്റ് ജില്ല് കൂടാതെ മരയ്ക്കാർ അറബി കടലിന്റെ സിംഹം, കയറ്റം , ചതുർമുഖം, ദി പ്രീസ്റ്റ്, ലളിതം സുന്ദരം , പടവെട്ട് എന്നിവയാണ് പുറത്തു വരാനുള്ള മഞ്ജു വാര്യർ ചിത്രങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X