ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന
നടി മീനയും രജിനികാന്തും തമിഴിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ്. രജിനികാന്തിനൊപ്പം ബാലതാരമായാണ് നടി മീന ആദ്യം അഭിനയിച്ചത്. എങ്കെയോ കേട്ട കുരല്‍, അന്‍പുള്ള രജിനികാന്ത് തുടങ്ങിയ ചിത്രങ്ങളിലാണ് ആദ്യമായി രജിനികാന്തിനൊപ്പം ബാലതാരമായി മീന അഭിനയിച്ചത്. എന്നാല്‍ പിന്നീട് രജിനികാന്തിനൊപ്പം നായികയായി എത്തിയ കോംബോ വലിയ ഹിറ്റുകളാണ് നേടിയത്.
രജിനികാന്ത് അഭിനയിച്ച ചിത്രങ്ങളില്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രമാണ് പടയപ്പ. പടയപ്പയിലെ രമ്യാ കൃഷ്ണന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറു പ്രായത്തില്‍ തന്നെ പ്രായമുള്ള ശക്തമായ വില്ലന്‍ കഥാപാത്രത്തെയാണ് രമ്യകൃഷ്ണന്‍ അവതരിപ്പിച്ചത്. പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രവും രമ്യാ കൃഷ്ണന് ബ്രേക്ക് നല്‍കിയ കഥാപാത്രവുമാണ്.

ഇപ്പോഴിതാ പടയപ്പയിലെ വേഷവുമായി ബന്ധപ്പെട്ട് രജിനികാന്തും മീനയും തമ്മില്‍ വലിയ അടി നടന്നിരുന്നെന്ന് പറയുകയാണ് ബയില്‍വന്‍ രംഗനാഥന്‍. പടയപ്പ എന്ന സിനിമയിലെ വില്ലന്‍ വേഷം തനിക്ക് ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്ന് മീന കെ എസ് രവികുമാറിനോട് പറഞ്ഞു. എന്നാല്‍ രജിനികാന്ത് ഇത് സമ്മതിച്ചില്ല. രമ്യ കൃഷ്ണന്‍ തന്നെയാണ് ചെയ്യാന്‍ ഉചിതം എന്ന് രജിനികാന്തും വാശി പിടിക്കുകയായിരുന്നു.
തനിക്ക് മീന ആ കഥാപാത്രം ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ വില്ലന്‍ വേഷം രമ്യ കൃഷ്ണന്‍ തന്നെ ചെയ്യാന്‍ രജിനികാന്ത് നിര്‍ബന്ധം പിടിച്ചുവെന്നും കെ എസ് രവികുമാര്‍ മീനയോട് പറഞ്ഞു. എന്നാല്‍ തനിക്ക് എന്തുകൊണ്ട് ആ കഥാപാത്രം ചെയ്തുകൂട എന്നാണ് മീന ചോദിച്ചത്. എന്നാല്‍ രജിനികാന്ത് മറുപടി പറഞ്ഞത്, മീനയുടെ കുഞ്ഞുമുഖവും ചെറിയ ശബ്ദവും വെച്ച് വില്ലന്‍ വേഷം ചെയ്താല്‍ നന്നാവില്ലെന്നാണ് രജിനികാന്ത് പറഞ്ഞത്.
മാത്രമല്ല, വില്ലന്‍ വേഷം ചെയ്താല്‍ മീനയുടെ ഇപ്പോഴത്തെ സിനിമാ ജീവിതം തകരുമെന്നും രജിനികാന്ത് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മീനക്ക് തന്നോട് ഇപ്പോഴും ദേഷ്യമാണെന്ന് മുമ്പ് ഒരിക്കല്‍ ഒരു പൊതു വേദിയില്‍ വെച്ച് രിജിനികാന്ത് പറഞ്ഞിരുന്നു.
അക്കാലത്ത് ആ കഥാപാത്രം ചെയ്യാന്‍ തന്നെ തന്റെ അമ്മയും സമ്മതിച്ചിരുന്നില്ലെന്ന് മീന തന്നെ പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു അന്ന് മീന പറഞ്ഞത്. അക്കാര്യത്തില്‍ തനിക്ക് അമ്മയോട് നീരസമുണ്ടെന്നും മീന അന്ന് പറഞ്ഞിരുന്നു. മീന നായികയായി തിളങ്ങുന്ന സമയത്തായിരുന്നു മീനയ്ക്ക് ആ വില്ലന്‍ വേഷം ചെയ്യാനുള്ള ചാന്‍സ് വന്നത്.

മീനയും രജിനികാന്തും തമ്മില്‍ ജോഡികളായി അഭിനയിച്ച സിനിമകളെല്ലാം തന്നെ ഹിറ്റുകളാണ്. യെജമാന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി രജിനികാന്തിന്റെ നായികയായി മീന അഭിനയിച്ചത്. തുടര്‍ന്ന് വീര, മുത്തു തുടങ്ങി നിരവധി സിനിമകളില്‍ രജിനികാന്തിനൊപ്പം അഭിനയിച്ചു. മലയാളത്തില്‍ മോഹന്‍ ലാലിനൊപ്പമാണ് ഏറ്റവും കൂടുതല്‍ മീന ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചത്.
ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, മനസറിയാതെ, പെണ്‍ സിംഹം, സാന്ത്വനം, വര്‍ണപ്പകിട്ട്, കുസൃതിക്കുറുപ്പ്, ഫ്രണ്ട്‌സ്, ഒളിമ്പ്യന്‍ അന്തോണി ആദം, ഡ്രീംസ്, രാക്ഷസ രാജാവ്, മിസ്റ്റര്‍ ബ്രഹ്‌മചാരി, നാട്ടുരാജാവ്, കറുത്ത പക്ഷികള്‍, കഥ പറയുമ്പോള്‍, ബ്ലാക്ക് ക്യാറ്റ്, മാജിക് ലാംപ്, കഥ സംവിധാനം കുഞ്ചാക്കോ, ദൃശ്യം, ബാല്യകാല സഖി, ദൃശ്യം 2 തുടങ്ങി നിരവധി സിനിമകളില്‍ മീന വേഷമിട്ടിട്ടുണ്ട്.


Click it and Unblock the Notifications