തലൈവർക്ക് ആർപ്പ് വിളിച്ച് ആരാധകർ! രജനിയുടെ വൺ മാൻ ഷോ, ദര്‍ബാര്‍ പ്രേക്ഷക പ്രതികരണം

Recommended Video

Darbar First Day First Show Public Review | Darbar Public Response | Rajnikanth,Nayantara

രജനികാന്ത് ചിത്രം ദർബാർ തിയേറ്ററുകളിൽ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സ്റ്റൈൽ മന്നൻ ചിത്രത്തിനായി കാത്തിരുന്നത് . ആദ്യ ഷോ അവസാനിച്ചതിനു പിന്നാലെ ദർബാറിനെ കുറിച്ച് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഡീസന്റ് എന്റർടെയ്നർ എന്നാണ് ചിത്രത്തിനെ കുറിച്ചുള്ള ആദ്യ പ്രേക്ഷകാഭിപ്രായം. തലൈവരുടെ ദർബർ തിയേറ്ററുകളിൽ ആഘോഷമാക്കുകയാണ് രജനി ഫാൻസ്.

rajanikanth

സർക്കാറിന് ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദർബാർ. വർഷങ്ങൾക്ക് ശേഷം രജനി പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തിയത്. സിനിമ തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ രജനിയുടെ പോലീസ് ഗെറ്റപ്പ് പ്രേക്ഷകരിൽ ആവേശം ഉയർത്തിയിരുന്നു . ദർബാറി വൻ താരനിരയാണ് ചിത്രത്തിനു വേണ്ടിയുളള പ്രതീക്ഷ കൂട്ടിയ മറ്റൊരു ഘടകം.

 ആവേശത്തിൽ ആരാധകർ

രജനിയുടെ ദർബാറിനു വേണ്ടി പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകവും ഏറെ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. തലൈവരുടെ മാസ് പ്രകടനം കാണുവനായി കോളിവുഡ് താരങ്ങളും തിയേറ്ററുകളിലെത്തിയിരുന്നു.ചിത്രത്തിലെ ആക്ഷനും ബിജിഎമ്മും മറ്റും ഏറെ ത്രസിപ്പിക്കുന്നതാണെന്ന് ആരാധകരുടെ അഭിപ്രായം. തലൈവർ മാജിക് എന്നും ഒരു കൂട്ടർ അഭിപ്രായപ്പെടുന്നുണ്ട്.

 തെന്നിന്ത്യൻ സിനിമ ലോകം

തെന്നിന്ത്യൻ സിനിമ ലോകവും രജനിയുടെ ദർബാർ ആഘോഷമാക്കുകയായിരുന്നു ചിത്രം കാണാൻ താരങ്ങളും തിയേറ്ററുകളിൽ എത്തിയിരുന്നു. ചിത്രം വണ്‍ മാന്‍ ഷോ ആണെന്നാണ് നടന്‍ ശിവകാർത്തികേയൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. സൂപ്പർ എന്ന് ഒറ്റലവാക്കിൽ ഉത്തംര നൽകിയ നടൻ സിമ്പു. ചിത്രത്തിന്റെ ഫാൻ ഷോ കാണാൻ രജനിയുടെ മകളും എത്തിയിരുന്നു. ചിത്രം കണ്ട ആവേശത്തിലായിരുന്നു താരപുത്രി സൗന്ദരി. തിയേറ്ററിൽ നിന്നുള്ള ചിത്രവും താരപുത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്റെ ഒരു ദിവസം തുടങ്ങിയത് കണ്ടോ എന്ന് ഖുറിച്ചു കൊണ്ടായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.

 തമിഴ് റോക്കഴ്സിന് മുന്നറയിപ്പ്


രജനി ആരാധകർ തമിഴ് റോക്കേഴ്സിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ദർബാറിനെ തൊട്ട് കളി വേണ്ടെന്നാണ് ആരാധകരുടെ മുന്നറിയിപ്പ്. രജനി ചിത്രമായ 2.O , പേട്ട, തുടങ്ങിയ ചിത്രങ്ങൾ റിലീസിനെത്തിയ ദിവസം തന്നെ വൈബ്സൈറ്റുകളിൽ എത്തിയിരുന്നു. എന്നാൽ ഈ നീക്കം ദർബാറിൽ നടക്കില്ലെന്നും ആരാധകർ പറയുന്നുണ്ട്.

ദർബാറിന്  പ്രത്യേക പ്രദർശനം

രജനി ചിത്രം ദർബാറിന് പ്രത്യേക പ്രദർശനം തമിഴ്നാട് സർക്കാർ അനുവദിച്ചിട്ടുണ്ട്‌. റിലീസ് ദിനമായ ഇന്നു മുതൽ ആറ് ദിവസവരെയാണ് പ്രത്യേക പ്രദർശനം അനുവദിച്ചിരിക്കുന്നത്. ദിവസം അനുവദിച്ചിരിക്കുന് നാല് ഷോയെ കൂടാതെ പ്രത്യേക ഒരു ഷോയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ് നാട്ടിലെ എല്ലാ സ്ക്രീനുകളിലും ഈ പ്രത്യേക പ്രദർശനമുണ്ടായിരിക്കും.

വൻ താരനിര

സര്‍ക്കാറി'നു ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന് ചിത്രമാണ് ‘ദര്‍ബാര്‍'. ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. നയന്‍താരയാണ് നായിക. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X