'മക്കള്‍ ശാരീരിക വൈകല്യമുള്ളവർ അതുകൊണ്ട് മറച്ചുപിടിച്ചു'; രജിനിയുടെ കുടുംബത്തെ കുറിച്ച് പ്രചരിച്ചത്!

ഏതൊക്കെ പുത്തൻ താരോദയങ്ങൾ തമിഴിലുണ്ടായാലും രജിനികാന്ത് അന്നും ഇന്നും തെന്നിന്ത്യയ്ക്ക് ഒരു ആവേശമാണ്. ആ സ്നേഹമാണ് ഇന്നും രജിനികാന്ത് സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് പിന്നിൽ. രജിനികാന്തിന്റെ ഏറ്റവും പുതിയ റിലീസ് മകൾ ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാമാണ്. ​ഗസ്റ്റ് റോളിലാണ് രജിനികാന്ത് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആളുകൾ തിയേറ്ററിലേക്ക് എത്താനുള്ള ഒരേയൊരു കാരണവും രജിനികാന്ത് സിനിമയിലുണ്ട് എന്നതാണ്. പക്ഷെ സമ്മിശ്ര പ്രതികരണമാണ് ലാൽ സലാമിന് ലഭിക്കുന്നത്. നാൽപ്പത്തിരണ്ടുകാരിയായ ഐശ്വര്യയുടെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ലാൽ സലാം.

രജിനികാന്തിന്റെ രണ്ട് പെൺമക്കളും അച്ഛന്റെ വഴിയെ വളരെ നേരത്തെ തന്നെ സിനിമയിലേക്ക് എത്തിയിരുന്നു. പക്ഷെ അഭിനയമായിരുന്നില്ല ഐശ്വര്യയേയും രണ്ടാമത്തെ മകൾ സൗന്ദര്യയേയും ആകർഷിച്ചത്. ഇരുവരും സിനിമയുടെ പിന്നണിയിലേക്കാണ് എത്തിയത്.

Rajinikanth

ഐശ്വര്യ ഇതുവരെ മൂന്ന് സിനിമകളും സൗന്ദര്യ രണ്ട് സിനിമയുമാണ് സംവിധാനം ചെയ്തത്. സൗന്ദര്യയ്ക്ക് പക്ഷെ സംവിധാനത്തിൽ രാശിയുണ്ടായിരുന്നില്ല. കാരണം ആദ്യ സംവിധാനമായ കൊച്ചടയാൻ വലിയ പരാജയമായിരുന്നു. രണ്ടാമത് സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരി 2വും വലിയ വിജയം നേടിയിരുന്നില്ല. ഇപ്പോൾ സൗന്ദര്യ സിനിമയിൽ അത്ര സജീവമല്ല.

കുടുംബജീവിതത്തിനാണ് സൗന്ദര്യ പ്രധാന്യം നൽകിയിരിക്കുന്നത്. ഐശ്വര്യ ഇപ്പോൾ വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും തന്റെ സിനിമാ കരിയറിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ധനുഷുമായുള്ള വിവാ​ഹബന്ധം വേർപ്പെടുത്തിയശേഷമാണ് ഐശ്വര്യ വീണ്ടും കരിയറിൽ ശ്രദ്ധ കൊടുത്ത് തുടങ്ങിയത്.

രജിനികാന്തിന്റെ രണ്ട് പെൺമക്കളും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽ​ക്കുന്നവരാണ്. ഇരുവരുടെയും ആദ്യ വിവാഹം പരാജയമായപ്പോഴും സൗന്ദര്യ രണ്ടാമത് വിവാഹിതയായതും എല്ലാം എപ്പോഴും മാധ്യമങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഐശ്വര്യയുടെ ഏറ്റവും പുതിയ സിനിമ തിയേറ്ററുകളിലെത്തിയ സാഹചര്യത്തിൽ ഐശ്വര്യയുടെയും സൗന്ദര്യയുടെയും കുട്ടിക്കാലത്ത് നടന്ന ചില സംഭവങ്ങൾ വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്.

രണ്ട് പെൺമക്കൾ പിറന്നപ്പോഴും ഏറെക്കാലം മക്കളുടെ ചിത്രങ്ങളോ ഫോട്ടോയോ മറ്റ് വിവരങ്ങളോ എന്തിന് കുട്ടി ആണാണോ പെണ്ണാണോ എന്നുള്ള വിവരങ്ങൾ പോലും സ്റ്റൈൽ മന്നൽ പുറം ലോകത്തെ അറിയിച്ചിരുന്നില്ല. അക്കാലത്ത് ഇന്നുള്ളതിന്റെ ഇരട്ടി ആരാധകർ രജിനിക്ക് ഉള്ള സമയമാണ്.

Rajinikanth

മാത്രമല്ല രജിനിയുടെ ഓരോ ചെറിയ വിശേഷങ്ങളും ആരാധകർ ആ സമയത്ത് ആഘോഷമാക്കാറുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മക്കളെ താരം ജനങ്ങളിൽ നിന്നും മറച്ചുപിടിക്കുന്നത് ആളുകൾക്കിടയിൽ ചർച്ചയായി. ഒപ്പം രജിനിയുടെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും ​ഗോസിപ്പുകളും പ്രചരിച്ചു. രജിനിയുടെ മക്കള്‍ രണ്ട് പേരും ശരീരിക വൈകല്യമുള്ളവരാണ് അതുകൊണ്ടാണ് ചിത്രം പുറത്തുവിടാത്തത്.

അല്ലെങ്കില്‍ മറ്റെന്തോ അസുഖമാണ് എന്ന തരത്തില്‍ വിശ്വസിപ്പിക്കും വിധമായിരുന്നു വാര്‍ത്തകൾ ഏറെയും വന്നത്. എന്നാല്‍ അതിനോടൊന്നും രജിനികാന്ത് പ്രതികരിച്ചില്ല. പതിയെ പതിയെ ആ വിഷയം ആളുകൾ സംസാരിക്കാതെയായി. എന്നാല്‍ ഇപ്പോഴും അന്നത്തെ കാലത്ത് ഈ സംഭവങ്ങൾ നടക്കുമ്പോൾ സാക്ഷിയായിരുന്നവർ വിശ്വസിക്കുന്നത് രജിനികാന്തിന്റെ മക്കള്‍ക്ക് എന്തോ അസുഖം ഉണ്ടായിരുന്നുവെന്നാണ്.

അത് പണം കൊണ്ട് താരം മാറ്റിയെടുത്തതാണെന്നും ചിലർ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. തമിഴിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയിട്ടുള്ള വനിതാ സംവിധായികയാണ് ഐശ്വര്യ. ധനുഷ് ചിത്രങ്ങളിൽ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ത്രിയുടെ സംവിധായികയും ഐശ്വര്യയാണ്. സൗന്ദര്യയെപ്പോലെ ഐശ്വര്യയും രണ്ടാം വിവാഹത്തിന് ഒരുങ്ങുമോയെന്ന സംശയം ആരാധകർക്കുണ്ട്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X