മകളായി വന്ന് നായികയായി മാറിയ മീന: രജനികാന്ത് നടത്തിയ വെളിപ്പെടുത്തൽ വൈറൽ

ബാല താരമായി വന്ന് തെന്നിന്ത്യയിലെ താര റാണി പട്ടം നേടിയ നടിയാണ് മീന. തമിഴിൽ തുടങ്ങി മലയാളത്തിലും, തെലുങ്കിലും തിരക്കുള്ള നായികയായ മീന, കന്നഡ, ഹിന്ദി സിനിമകളിലും സാനിദ്ധ്യം അറിയിച്ചു. മുൻപ്, മീന തന്റെ സിനിമാ ജീവിതത്തിൽ 40 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷ ചടങ്ങുകൾ നടന്നിരുന്നു. അതിൽ, മുഖ്യാതിഥിയായി എത്തിയതാവട്ടെ, പ്രശസ്ത നടിയുടെ ആദ്യ ചിത്രത്തിലെ നായകനായ രജനികാന്തും. ചടങ്ങിൽ സംസാരിക്കവെ, മീനയോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചതിൻ്റെ ഓർമ്മകൾ സൂപ്പർ സ്റ്റാർ പങ്കുവെച്ചു.

മകളായി എത്തി നായികയായ മീനയെക്കുറിച്ച് രജനികാന്ത്

സിനിമയിൽ നാൽപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ മീനയെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യതിഥിയായി എത്തിയ രജനികാന്ത്, താരത്തിന്റെ അഭിനയ ജീവിതത്തെ പ്രശംസിച്ചിരുന്നു. ഒരു ബാലതാരമായിരുന്ന മീന പിന്നീട് നായികയായി വളർന്നത് അത്ഭുതത്തോടെയാണ് താൻ നോക്കിക്കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 1982ൽ നെഞ്ചങ്ങൾ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ അരങ്ങേറിയ മീന, പിന്നീട് രജനികാന്തിന്റെ മകളായി അഭിനയിച്ചാണ് ശ്രദ്ധ നേടുന്നത്.

Rajinikanth and Meena in Engeyo Ketta Kural and Mutthu
Photo Credit: IMDb

പ്രശസ്ത താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ വച്ച് 1982ൽ പുറത്തിറങ്ങിയ 'എങ്കേയോ കേട്ട കുറൽ' എന്ന സിനിമയിൽ മീനയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് രജനികാന്ത് മനസ്സ് തുറന്നു. ആ കാലത്ത് 'മുരട്ടു കാളൈ', 'പോക്കിരി രാജ' തുടങ്ങിയ ആക്ഷൻ സിനിമകൾ ചെയ്തുകൊണ്ടിരുന്ന തനിക്ക്, നിർമ്മാതാവ് പഞ്ചു അരുണാചലമാണ് ഒരു കുടുംബ സിനിമ ചെയ്യാൻ അവസരം നൽകിയത്. അങ്ങനെയാണ് 'എങ്കേയോ കേട്ട കുറൽ' എന്ന സിനിമ ഉണ്ടായത്. ആ സിനിമയുടെ വിഷയം തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അത് പോലെയുള്ള സിനിമകൾ എന്തുകൊണ്ടാണ് ഇപ്പോൾ ചെയ്യാത്തതെന്ന് ഇന്നും ആളുകൾ തന്നോട് ചോദിക്കാറുണ്ടെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.

'എങ്കേയോ കേട്ട കുറൽ' എന്ന സിനിമയിൽ തന്റെ മകളായി അഭിനയിക്കാൻ എത്തിയത് മീന എന്ന കൊച്ചു മിടുക്കിയാണ്. അന്ന് മീനക്ക് വെറും 6-7 വയസ്സ് മാത്രമായിരുന്നു പ്രായം എന്നും സൂപ്പർസ്റ്റാർ തന്റെ സംഭാഷണത്തിനിടെ വെളിപ്പെടുത്തി. പിന്നീട്, 1984ൽ പുറത്തിറങ്ങിയ 'അൻപുള്ള രജനികാന്ത്' എന്ന സിനിമയിലും വീണ്ടും ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചു. "അന്ന് മീന പാവയെ പോലെ ഇരിക്കുന്ന വളരെ ഓമനത്തം നിറഞ്ഞ ഒരു കൊച്ചി കുട്ടിയായിരുന്നു," ലെജൻഡറി നടൻ വാത്സല്യത്തോടെ ഓർത്തെടുത്തു.

Rajinikanth and Meena at the event
Photo Credit: Filmibeat Telugu

ചടങ്ങിൽ സംസാരിച്ച രജനികാന്ത് അഭിനയത്തോടും സിനിമയോടുമുള്ള മീനയുടെ പ്രൊഫഷണലിസത്തെയും അർപ്പണ ബോധത്തെയും വാനോളം പ്രശംസിച്ചു. ഓരോ കഥാപ്രത്രമാവുമ്പോഴും മീന അതിനോട് പൂർണ്ണമായും ലയിക്കുകയാണ് ചെയ്യാൻ എന്ന് അദ്ദേഹം പറഞ്ഞു. 'അന്പുള്ള രജനികാന്ത്' എന്ന സിനിമയിൽ, ഇടത് കൈക്ക് സ്വാധീന കുറവും, ഗുരുതരമായ ഹൃദ്രോഗവും ഉള്ള ഒരു കുട്ടിയുടെ കഥാപാത്രമാണ് മീന ചെയ്തത്. "ആ പ്രായത്തിൽ പോലും, അവളുടെ കഥാപാത്രത്തോടുള്ള പ്രതിബദ്ധത വളരെ വലിയതായിരുന്നു," എന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തി.

കുട്ടിയാണ് 'യജമാൻ' എന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ തിരഞ്ഞെടുത്തത് എന്ന കാര്യം അറിയുമ്പോൾ താൻ അത്ഭുതപ്പെട്ടു എന്നാണ് രജനികാന്ത് പറഞ്ഞത്. അവസാനമായി മീനയെ കണ്ടതിനു ശേഷം ഏറെക്കാലം കഴിഞ്ഞതിനാൽ, വളർന്ന മീന എങ്ങനെയാണെന്ന് സൂപ്പർസ്റ്റാറിന് അറിയില്ലായിരുന്നു. പിന്നീട്, നിർമ്മാതാക്കൾ മീനയുടെ ചില തെലുങ്ക് സിനിമകളിലെ ദൃശ്യങ്ങൾ രജനികാന്തിനെ കാണിച്ചു. "ഞാൻ ഞെട്ടിപ്പോയി. അന്നത്തെ 'അമുൽ ബേബി' മീനയാണോ ഇത്? അവൾ വളരെ സുന്ദരിയയായ സ്ത്രീയായി മാറിയിരുന്നു," രജനികാന്ത് ഓർത്തു.

Read more about: rajinikanth meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X