»   » കറുമ്പന്മാരുടെ കുറുമ്പനായി രജനികാന്ത്! ആക്ഷന്‍, ഹെവി ബിജിഎമ്മുമായി കാല! ട്രോളാന്‍ പോലും തോന്നില്ല..

കറുമ്പന്മാരുടെ കുറുമ്പനായി രജനികാന്ത്! ആക്ഷന്‍, ഹെവി ബിജിഎമ്മുമായി കാല! ട്രോളാന്‍ പോലും തോന്നില്ല..

Written By:
Subscribe to Filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം റോബോ 2.0 റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. അതിനിടെ സൂപ്പര്‍ സ്റ്റാറിന്റെ അടുത്ത കൊലമാസ് സിനിമയുടെ ടീസറും എത്തിയിരിക്കുകയാണ്. രജനികാന്ത് നായകനാവുന്ന നായകനാവുന്ന കാല എന്ന സിനിമയാണ് ഇടിവെട്ട് ടീസര്‍ ഇറക്കി തരംഗമായിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ കാല അഥവ കറുപ്പാണ് സിനിമയുടെ ഇതിവൃത്തം. രജനികാന്തിന്റെ ഡ്രസ്സും സിനിമയിലെ ഡയലോഗുകളുമെല്ലാം കറുപ്പാണ് സൂചിപ്പിക്കുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമ മറ്റൊരു വിപ്ലവമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ടീസര്‍ സൂചിപ്പിക്കുന്നതും അതാണ്. കാല ടീസര്‍ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ സജീവമായിരിക്കുകയാണ്. എല്ലാവര്‍ക്കും പറയാന്‍ ഒന്ന് മാത്രം. മന്നന്‍ തകര്‍ക്കുമെന്ന്, കബാലിയെ കടത്തിവെട്ടുമെന്ന്.. ഇതാണ് ഉറപ്പ്..!


കാല ടീസര്‍ കാണുന്ന പ്രേക്ഷകന്‍

കാല ഓഫീഷ്യല്‍ ടീസര്‍ കാണുന്ന പ്രേക്ഷകന്‍.. രജനികാന്തിന് ഇപ്പോ വയസ് 67. ഈ പ്രായത്തിലും ഇന്ത്യയിലെ നടന്മാര്‍ക്ക് സ്വപ്‌നം കാണാന്‍ പറ്റാത്ത ഫൈറ്റ്+മാസ്, അതിനൊത്ത ബിജിഎം. ഈയൊരു ഐറ്റം ഇന്ത്യന്‍ ബോക്‌സോഫീസ് കുളം തോണ്ടടിയെ പോകത്തുള്ളു..


കാരണം ഇതാണ്...

ഒരു സിംപിള്‍ സീന്‍ പോലും വേറെ ലെവല്‍ മാസ് ആയി തോന്നാനുള്ള പ്രധാന കാരണം സൂപ്പര്‍ സ്റ്റാറിന്റെ സൗണ്ടും ഡയലോഗ് ഡെലിവറി സ്‌റ്റൈലും ആണ്.


കബാലി പോലെ ആക്കരുത്..

കാലാ ടീസര്‍ കൊള്ളം. പക്ഷെ കബാലി തന്നത് പോലെ വലിയ പ്രതീക്ഷ നല്‍കി കുളമാക്കതിരുന്നാല്‍ മതി.


ബിഗ് സല്യൂട്ട്

കാല സിനിമയുടെ ടീസര്‍ കണ്ട പ്രേക്ഷകന്‍. ഈ പ്രായത്തിലും രജനികാന്ത് എടുക്കുന്ന എഫര്‍ട്ട് കണ്ട് അതിനൊരു ബിഗ് സല്യൂട്ട് കൊടുക്കുന്നു.


കബാലി കണ്ട പോലെ

കാല ടീസര്‍ കണ്ടവര്‍ക്കെല്ലാം കബാലി കണ്ടൊരു ഫീലാണ് തോന്നിയിട്ടുണ്ടാവുക. അത് പോലെ ആവുമോ?


വേറെ ലെവലാണ്..!

യെലെ മൊത്തമാ വാങ്കളെ... എന്ന് തുടങ്ങുന്ന തലൈവരുടെ ഭീഷണി വരെ വേറെ ലെവലാണ്..! അത് ടീസറില്‍ പ്രധാനമായി കാണിച്ചിട്ടുമുണ്ട്.


ടീസറിലെ സൂചന

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകര്‍ കാത്തിരുന്ന തരത്തില്‍ ഒരു രജനി ചിത്രം ആയിരിക്കും കാല എന്നാണ് ടീസര്‍ നമ്മളെ സൂചിപ്പിച്ചിരിക്കുന്നത്.


ജാക്കിചാന് പിന്നില്‍ രജനികാന്ത്..

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരില്‍ ഒന്നാം സ്ഥാനം ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജാക്കിചാനും രണ്ടാം സ്ഥാനം ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിനുമാണ്.


രോമാഞ്ചം വന്ന് പോയി

സ്‌റ്റൈയില്‍ മന്നന്‍ ആക്ഷന്റെ കൂടെ ആ ഹെവി ബിജിഎം കൂടെ വന്നപ്പോള്‍ ഉഫ്.. രോമാഞ്ചം വന്ന് പോയി.


ഓക്കെയാണല്ലോ?

പ്രിയപ്പെട്ട ബോക്‌സ് ഓഫീസ് നിങ്ങളുടെ ഹെല്‍ത്ത് ഓക്കെയാണല്ലോ അല്ലേ.. കാരണം രജനികാന്തിന്റെ കാലയാണ് വരാന്‍ പോവുന്ന്ത.


നിങ്ങള്‍ക്ക് തോന്നിയോ

കാലയിലെ രജനികാന്തിന്റെ സോള്‍ട്ട് ആന്‍ഡ് പെര്‍ ലുക്ക് കണ്ടപ്പോള്‍ എന്തോ എവിടെയോ ഒരു തകരാര്‍ ഉള്ളത് പോലെ തോന്നിയിട്ടുണ്ടോ?


അഴകും സ്റ്റൈലും

വയസായി വരികയാണെങ്കിലും ഇനിയും രജനികാന്തിന്റെ അഴകും സ്റ്റൈലും ഇനിയും വിട്ട് പോയിട്ടില്ല.


എല്ലാ റെക്കോര്‍ഡും പിന്നിലാവും..

മുന്‍പ് കബാലി, ബാഷ്, ബില്ല, കാല എല്ലാം ഡോണ്‍ കഥാപാത്രങ്ങള്‍ തന്നെ നിന്നാലും രജനികാന്ത് ചെയ്യുന്ന ഡോണ്‍ കഥാപാത്രമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും വേറെ സ്റ്റൈലും ഉള്ളതാണ്.


സ്റ്റൈയില്‍ കാ ബാപ്പ്..

വയസ് 67 ആയിട്ടും ഇങ്ങേരുടെ കിടിലന്‍ പെര്‍ഫോമന്‍സ് കാണുമ്പോഴാണ് അക്ഷരം തെറ്റാതെ സ്റ്റൈയില്‍ കാ ബാപ്പ് എന്ന് വിളിക്കാന്‍ തോന്നുന്നത്.


ഒന്നും തോന്നാത്തവര്‍

കാലയുടെ ടീസറിനെ പലരും പൊക്കി പറയുന്നുണ്ടെങ്കിലും ടീസര്‍ കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നാത്തവരുമുണ്ട്.


കണ്ണുകളും

വാക്കുകള്‍ കൊണ്ട് മാസ് കാണിച്ച് തീരുമ്പോള്‍ ആ കണ്ണുകല്‍ മാസ് കാണിക്കും. ലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിച്ച ആ കണ്ണുകള്‍ ഇന്നത്തെ തലമുറയെ പോലും ആകര്‍ഷിച്ചു കൊണ്ടേ ഇരിക്കുന്നു..


കട്ടക്കലിപ്പ്

കാല ടീസര്‍ വന്നതോടെ മാര്‍ച്ച് 2 തുടങ്ങിയത് തലൈവരെ കണി കണ്ടിട്ടാണ്. കബാലി ടീസറിന് ശേഷം കട്ട കലിപ്പില്‍ തലൈവര്‍ വീണ്ടും.


താരരാജാവാണ്..

വയസായി വരികയാണെങ്കിലും ഇനിയും രജനികാന്തിന്റെ അഴകും സ്റ്റൈലും ഇനിയും വിട്ട് പോയിട്ടില്ല. അതിനാല്‍ താരരാജാവ് എന്ന് തന്നെ അറിഞ്ഞ് വിളിക്കാം..


പ്രാന്തായതാണോ?

മാസ് കാണിച്ച് കാണിച്ച് രജനികാന്തിന് പ്രാന്തനായി പോയി എന്നും ചിലര്‍ പറയുന്നു. വരുന്ന സിനിമകളെല്ലാം കൊലമാസാണ്.


ചരിത്രമായിരുന്നു..

പണ്ട് ഇതുപോലെ ഒന്ന് നോക്കിയത് മാത്രമെ ഓര്‍മ്മയുള്ളു. പിന്നെ നടന്നതെല്ലാം ചരിത്രമായിരുന്നു.


കാല്‍ക്കീഴിലാക്കുമോ?

കാല വരുന്നതോട് കൂടി കുറച്ച് നാളത്തേക്ക് ബോക്‌സ് ഓഫീസ് രജനികാന്തിന്റെ കീഴിലാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.


പേര് മാത്രം മതി..

സോഷ്യല്‍ മീഡിയയ്ക്ക് ഈ അടുത്ത കാലത്ത് കിട്ടിയതില്‍ വെച്ച് മികച്ചൊരു കണി അത് കാല ആണ്. ആ പേര് മാത്രം കാണിച്ചാല്‍ മതി.


ഒന്നൊന്നര ഐറ്റമായി പോയി

തലൈവയുടെ കട്ട കലിപ്പ് ലുക്കും അഡാറ് ബിജിഎമ്മും പിന്നെ, നല്ല കിണ്ണം കാച്ചിയ ഫൈറ്റ് സീനുകളും കാല ടീസര്‍ ഒരൊന്നൊന്നര ഐറ്റമായി പോയി.


എനിക്ക് മാത്രമാണോ?

കാലയുടെ മരണമാസ് സീന്‍ കണ്ടപ്പോള്‍ ധനുഷിന്റെ സിനിമയിലെ കൊലമാസ് സീനുമായി സാദൃശ്യം തോന്നിയത് എനിക്ക് മാത്രമാണോ?

രാജാവിന്റെ മകന്റെ സ്വപ്‌നം സിനിമയല്ല, പ്രണവ് ഹിമാലയത്തില്‍ പോയതിന്റെ കാരണം തുറന്ന് പറഞ്ഞ് കല്യാണി!!


പ്രമുഖ മാസിക കവര്‍ഗേളാക്കി, ഗൃഹലക്ഷ്മിയ്ക്കും മേഡലിനും ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല!


ആരാധകരുടെ തള്ള് വരുത്തിയ വിന, മോഹന്‍ലാല്‍ തള്ള് നടന്‍! ഇക്ക ബോക്‌സോഫീസ് കിംഗ്, ട്രോളി കൊന്നു...!

English summary
Rajinikanth's kaala teaser troll

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam