'ഐശ്വര്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതിൽ രജനികാന്തിന് അതൃപ്തി'; നടന്റെ മാലിദ്വീപ് യാത്രയെ കുറിച്ച് രം​ഗനാഥൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ചിത്രത്തിന്റെ രണ്ടാമത്തെ സിംഗിൾ ഹുക്കും കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. അതേസമയം ഹുക്കും ഗാനം ട്രെന്‍റിങ് ആകുന്ന സമയത്ത് മാലിദ്വീപിലെ കടൽത്തീരത്ത് നടക്കുന്ന രജനികാന്തിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കുറച്ച് മാസങ്ങളായി തന്റെ ജയിലർ, ലാൽ സലാം എന്നീ സിനിമകളുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു രജനി. ഈ ഷൂട്ടുകള്‍ക്ക് ശേഷം മാലിദ്വീപില്‍‌ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോള്‍ രജനികാന്ത്. കഴിഞ്ഞ ആഴ്ചയാണ് താരത്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം സിനിമ പാക്ക് അപ് ആയത്.

ഈ ചിത്രത്തില്‍ ഒരു എക്സറ്റന്‍റഡ് ക്യാമിയോ റോളിലാണ് രജനി എത്തുന്നത്. ഇതിന് ശേഷമാണ് രജനി അവധി ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പോയത്. ഷൂട്ടിങ് തിരക്കുകളിൽ നിന്നും ഇടവേള കിട്ടിയാൽ രാഘവേന്ദ്ര സ്വാമിയുടെ ഭക്തൻ കൂടിയായ താരം പൊതുവെ ഹിമാലയത്തിലേക്കോ അത്തരം ആത്മീയത നിറഞ്ഞ സ്ഥലങ്ങളിലേക്കോവാണ് അവധിക്കാലം ചിലവഴിക്കാൻ പോകാറുള്ളത്.

Rajinikanth, Aishwarya

എന്നാൽ പതിവിൽ നിന്നും വിപരീതമായി അവധി ആഘോഷിക്കാൻ സൂപ്പർസ്റ്റാർ മാലിദ്വീപ് തെരഞ്ഞെടുത്തുവെന്നത് ആരാധകരെ അമ്പരപ്പിച്ചു. മെറൂൺ ടീ ഷർട്ടും കറുത്ത ട്രൗസറും ധരിച്ച് മാലിദ്വീപിലെ മനോഹരമായ ഭൂപ്രദേശത്തിലൂടെ നടന്ന് നീങ്ങുന്ന രജനിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഇത്തവണ ഏകനായി മാലിദ്വീപിൽ രജനി സമയം ചിലവഴിക്കുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്നും അത് മക്കളുമായി ബന്ധപ്പെട്ടതാണെന്നും ആ മാനസീക സമ്മർദ്ദങ്ങളെ മറികടക്കാനാണ് താരം ശ്രമിക്കുന്നതെന്നുമാണ് സിനിമാ നിരൂപകനും നടനുമായ ബയിൽവാൻ രംഗനാഥൻ പറയുന്നത്.

അദ്ദേഹം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് സൂപ്പർസ്റ്റാറിന്റെ കുടുംബപ്രശ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ നടൻ പറയുന്ന കാര്യങ്ങളിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല.

'ഭർത്താവ് ധനുഷുമായി വേർപിരിഞ്ഞ് താമസിക്കുന്ന ഐശ്വര്യ അടുത്തിടെ രജനിയുടെ അടുത്ത് പോയി താൻ രണ്ടാമതും വിവാഹിതയാകാൻ പോവുകയാണെന്നും അസിസ്റ്റന്റ് ഡയറക്ടറെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നതായും രജനിയോട് പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ ടെൻഷനടിച്ച രജനികാന്ത് മകളെ ശകാരിച്ച് മാലിദ്വീപിലേക്ക് പോയി.'

Rajinikanth, Aishwarya

'രജനി ഐശ്വര്യയ്ക്ക് ഒരു ഉപദേശവും നൽകിയിട്ടുണ്ട്. ധനുഷ് വിവാഹമോചനത്തിന്റെ ഘട്ടത്തിലല്ല. ആ ചിന്തയിലായിരുന്നെങ്കിൽ അയാൾക്ക് നിന്റെ മക്കളോട് ഇത്ര പ്രിയം ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തിന് മക്കളോടുള്ള വാത്സല്യം നിന്നോടും സ്നേഹമായി മാറുമെന്നും ക്ഷമയോടെയിരിക്കണമെന്നും തെറ്റായ തീരുമാനങ്ങൾ എടുക്കരുതെന്നും രജനി മകളോട് പറഞ്ഞതായിട്ടാണ്', ബയിൽവാൻ രം​ഗനാഥൻ പുതിയ വീഡിയോയിൽ പറയുന്നത്.

രജനി പൊതുവെ എവിടെപ്പോയാലും മകൾ ഐശ്വര്യ ഒപ്പമുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ ഇക്കാര്യങ്ങളെല്ലാം കൊണ്ടാണ് ഐശ്വര്യയെ താരം ഒപ്പം കൂട്ടാതിരുന്നത്.

2004ൽ ആണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ധനുഷിനോട് ഐശ്വര്യയ്ക്ക് തോന്നിയ ആരാധന വീട്ടിൽ പറയുകയും അതിന് രജനിയുടെ അപ്രൂവൽ കിട്ടുകയും ചെയ്തതോടെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. ധനുഷിനെക്കാൾ രണ്ട് വയസ് മൂത്തതാണ് ഐശ്വര്യ. ഇതേ കുറിച്ച് ചോദിച്ചപ്പോൾ തന്നെക്കാൾ പക്വതയോടെ ജീവിതത്തെ കാണുന്ന ഭാര്യയെ കിട്ടിയതുകൊണ്ട് എല്ലാ കാര്യത്തിലും ചിട്ടയുണ്ട് എന്നാണ് ധനുഷ് നേരത്തെ പറഞ്ഞിരുന്നത്.

ധനുഷിന്റേതും ഐശ്വര്യയുടേയും മാതൃകാ പരമായ ദാമ്പത്യമായിരുന്നു. ഐശ്വര്യയെ വിവാഹം ചെയ്യുന്ന സമയത്ത് ധനുഷ് വളർന്നുവരുന്ന യുവ നടനാണ്. ഐശ്വര്യയുടെ പൂർണ പിന്തുണ ധനുഷിന്റെ കരിയരിൽ മുഴുനീളെ കാണാമായിരുന്നു. ഇരുവരും വേർപിരിഞ്ഞത് ആരാധകരെയും നിരാശയിലാക്കിയ ഒന്നായിരുന്നു.

Read more about: rajinikanth aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X