നയാപൈസ വേണ്ട; കൈക്കുഞ്ഞുമായി വന്ന മകളെ തിരുത്താൻ ശ്രമിച്ച രജനി, താനായിരുന്നു ശരിയെന്ന് തെളിയിച്ച് സൗന്ദര്യ!

നാൽപ്പത്തിമൂന്ന് വർഷമായി സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുന്നയാളാണ് രജനികാന്ത്. 1980 സിനിമാ സെറ്റിൽ വെച്ച് ലതയെ ആദ്യമായി കണ്ടപ്പോൾ തലൈവർക്ക് തോന്നിയ പ്രണയത്തിന് ഇന്നും ഒരുതരിപോലും കുറവ് വന്നിട്ടില്ല. എന്നാൽ മാതാപിതാക്കൾക്ക് ലഭിച്ചതുപോലൊരു ദാമ്പത്യം മക്കളായ ഐശ്വര്യയ്ക്കോ സൗന്ദര്യയ്ക്കോ ലഭിച്ചില്ല. ഇരുവരുടേയും ​ആദ്യ വിവാഹം പരാജയമായിരുന്നു. സംവിധായിക കൂടിയായ ഐശ്വര്യയുടേത് പ്രണയ വിവാഹമായിരുന്നു.

നടൻ ധനുഷായിരുന്നു ഭർത്താവ്. ഇരുവരും രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞു. ഐശ്വര്യയ്ക്കും മുമ്പായിരുന്നു രജനിയുടെ ഇളയമകൾ സൗന്ദര്യയുടെ വിവാഹമോചനം. അന്നത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ചേച്ച‍ിയെപ്പോലെ തന്നെ സംവിധാനത്തിൽ ഭാ​ഗ്യം പരീക്ഷിച്ച് വിജയം കണ്ടയാളാണ് സൗന്ദര്യ. ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുണ്ട്.

Soundarya Rajinikanth
Photo Credit: Soundarya Rajinikanth / Instagram

18 വർഷത്തിനിടെ 13 ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പി. വാസുവിന്റെ കുസേലന് വേണ്ടി ​ഗ്രാഫിക്ക് തയ്യാറാക്കിയവരിൽ ഒരാൾ സൗന്ദര്യയായിരുന്നു. 2010ൽ പ്രശസ്ത വ്യവസായി അശ്വിൻ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. കെ‌എസ്‌വി ഡെവലപ്പേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറാണ് അശ്വിൻ. മാത്രമല്ല റിയൽ എസ്റ്റേറ്റ് മേഖലയിൽ അറിയപ്പെടുന്ന പേരാണ് അദ്ദേഹത്തിന്റേത്.

2010ൽ താരനിബിഡമായ വിവാ​ഹമായിരുന്നു സൗന്ദര്യയുടേയും അശ്വിന്റേയും. വിവാഹശേഷം ഏകദേശം അഞ്ച് വർഷങ്ങൾ കഴിഞ്ഞാണ് സൗന്ദര്യയ്ക്കും അശ്വിൻ രാംകുമാറും ആദ്യമായി കുഞ്ഞ് പിറന്നത്. വേദ് കൃഷ്ണ എന്നാണ് ഇരുവരുടേയും മകന്റെ പേര്. ശേഷം ഇരുവരുടേയും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ പൊട്ടിപുറപ്പെട്ട് തുടങ്ങി.

ദാമ്പത്യം തകരാതിരിക്കാൻ പരമാവധി ഇരുവരും ശ്രമിച്ചിട്ടും വേർപിരിയലിലാണ് എല്ലാം അവസാനിച്ചത്. ഏറെക്കാലം സൗന്ദര്യയും അശ്വിനും വേർപിരിഞ്ഞ് താമസിച്ചിരുന്നു. അതിനിടയിൽ കൈക്കുഞ്ഞുമായി തിരികെ വന്ന മകളെ തിരുത്താനും അശ്വിനുമായുള്ള ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും രജനികാന്ത് പരമാവധി ശ്രമിച്ചുവെങ്കിലും എല്ലാം വിഫലമായി. 2017 ജൂലൈയിൽ സൗന്ദര്യ തന്റെ ഭർത്താവ് അശ്വിനിൽ നിന്നും വിവാഹമോചനം വാങ്ങി.

എല്ലാം മ്യൂച്ചലായിരുന്നതുകൊണ്ട് തന്നെ നിയമപരമായ കാര്യങ്ങൾ പെട്ടന്ന് കഴിഞ്ഞു. ജീവനാംശമായി ഒന്നും തന്നെ സൗന്ദര്യ കൈപറ്റിയില്ല. മകൻ വേദിനെ തന്റെ സംരക്ഷണയിൽ വിടണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. വേ​ർപിരിഞ്ഞുവെങ്കിലും മകന് വേണ്ട കാര്യങ്ങൾ ഇപ്പോഴും അശ്വിൻ ചെയ്ത് കൊടുക്കാറുണ്ട്. വിവാഹമോചനം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ് വിശാഖൻ വണങ്കാമുടിയെ സൗന്ദര്യ വിവാഹം ചെയ്തു.

Soundarya Rajinikanth
Photo Credit: Soundarya Rajinikanth / Instagram

അ‍ഞ്ച് വർഷമായി ഇരുവരും സന്തുഷ്ടകരമായി ദാമ്പത്യ ജീവിതം നയിക്കുന്നത്. പുതിയ പങ്കാളിക്കൊപ്പം താൻ എത്രമാത്രം സന്തുഷ്ടയാണെന്നത് പിറന്നാൾ ദിവസം താരപുത്രി പങ്കിട്ട പോസ്റ്റിൽ നിന്ന് തന്നെ വ്യക്തമാണ്. എന്റെ ഏറ്റവും മികച്ച ജീവിതമാണ് ഞാനിപ്പോൾ ജീവിക്കുന്നത്. എത്രത്തോളം അനുഗ്രഹീതയാണെന്ന് വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാൻ വയ്യ. എനിക്ക് ആശംസകൾ നേരാൻ സമയം ചെലവഴിച്ച നിങ്ങൾക്ക് ഓരോരുത്തർക്കും നന്ദി. ഇന്നത്തെ ദിവസം എനിക്കത്രയധികം സ്പെഷ്യലാണ്. ദൈവത്തോട് എന്നേക്കും നന്ദി.

എന്റെ അവിശ്വസനീയമായ എംആർപി എന്റർടൈൻമന്റ് ആന്റ് സിയോൺ ടീം... എന്റെ സ്നേഹനിധിയായ അപ്പയ്ക്കും അമ്മയ്ക്കും എന്റെ പ്രിയപ്പെട്ട ഭർത്താവിനും മക്കൾക്കും... നിങ്ങളാണ് എന്റെ ലോകം എന്നാണ് ഭർത്താവ് ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോ പങ്കിട്ട് സൗന്ദര്യ കുറിച്ചത്. അച്ഛനായ രജനികാന്തിന് സന്തോഷവും സമാധാനവും പകരുന്നതാണ് സൗന്ദര്യയുടെ ദാമ്പത്യം.

വിവാഹ ജീവിതം പരാജയപ്പെട്ടാൽ എല്ലാ സന്തോഷവും മുന്നോട്ടുള്ള ജീവിതവും അവസാനിച്ചുവെന്ന് കരുതി ഭയപ്പെടുന്നവർക്ക് പുതിയൊരു ജീവിതം കണ്ടെത്താൻ പ്രചോദനമാണ് സൗന്ദര്യയുടെ ദാമ്പത്യം. വേദിനെ കൂടാതെ ഒരു മകൻ കൂടി താരപുത്രിക്ക് ഇപ്പോഴുണ്ട്.

More from Filmibeat

Read more about: soundarya rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X