twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ നടനെപ്പോലൊരു വരനെയാണ് വേണ്ടതെന്ന് രജിഷ വിജയന്‍! ആരാണ് ആ താരമെന്നറിയുമോ? കാണൂ!

    |

    നീണ്ട മുടിയും വിടര്‍ന്ന പുഞ്ചിരിയുമായിരുന്നു ഒരുകാലത്ത് രജിഷ വിജയനെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചിരുന്നത്. ജൂണെന്ന സിനിമയ്ക്കായാണ് താരം തന്റെ മുടി വെട്ടിയത്. നീളും കുറച്ച മുടിയും പല്ലില്‍ ക്ലിപ്പുമൊക്കെയായെത്തിയ ജൂണിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മികച്ച അഭിപ്രായമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് രജിഷ വിജയന്‍. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് താരം. ചെയ്യുന്നതെല്ലാം വ്യത്യസ്തമായ സിനിമകളായിരിക്കണമെന്ന കാര്യത്തില്‍ താരത്തിന് പ്രത്യേക നിര്‍ബന്ധമുണ്ട്. ജൂണിന് ശേഷമുള്ള അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

    ഫൈനല്‍സ്, സ്റ്റാന്‍ഡപ്പ് ഈ രണ്ട് സിനിമകളാണ് ഇനി താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ജനപ്രിയ ചാനല്‍ പരിപാടികളിലും താരമെത്തിയിരുന്നു. ഉപ്പും മുളകിലേക്കെത്തിയ ജൂണിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. കരിക്ക് സീരീസിലും രജിഷ എത്തിയിരുന്നു. സ്വീകാര്യതയിലായാലും പിന്തുണയിലുമൊക്കെ ഏറെ മുന്നിലാണ് ഈ താരം. സ്വതസിദ്ധമായ അഭിനയശൈലിയുമായാണ് രജിഷ മുന്നേറുന്നത്. സിനിമയിലെത്തിയ കാലം മുതല്‍ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ താരത്തിനും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഭാവിവരനെക്കുറിച്ചുള്ള സങ്കല്‍പ്പത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

     അവതാരകയായി തുടക്കം കുറിച്ചു

    അവതാരകയായി തുടക്കം കുറിച്ചു

    അഭിനേത്രിയാവുന്നതിന് മുന്‍പ് അവതാരകയായി എത്തിയിട്ടുണ്ട് രജിഷ വിജയന്‍. സൂര്യ ടിവിയിലെയും മഴവില്‍ മനോരമയിലേയും പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അവതാരകയാണ് പിന്നീട് അഭിനേത്രിയായി ഉയര്‍ന്നത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായവര്‍ നിരവധിയാണ്. ആ ലിസ്റ്റിലേക്കാണ് ഈ താരവും ഇടംപിടിച്ചത്. ഉഗ്രം ഉജ്വലം ഉള്‍പ്പടെ നിരവധി പരിപാടി അവതരിപ്പിച്ചിട്ടുണ്ട് രജിഷ. അവതാരകയായി മുന്നേറുന്നതിനിടയിലാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്.

    അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ സിനിമയിലേക്ക്

    അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ സിനിമയിലേക്ക്

    ഖാലിദ് റഹ്മാന്‍ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെയാണ് രജിഷ വിജയന്‍ സിനിമയില്‍ അരങ്ങേറിയത്. ആസിഫ് അലി നായകനായെത്തിയ ചിത്രത്തില്‍ ബിജു മേനോനും ആശ ശരത്തുമുള്‍പ്പടെ വന്‍താരനിരയായിരുന്നു അണിനിരന്നത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ആസിഫ് അലിയുടെ ജോഡിയായി പുതിയൊരാളായിരിക്കണമെന്ന അന്വേഷണമാണ് രജിഷയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

     ആദ്യസിനിമയിലൂടെ മികച്ച നടി

    ആദ്യസിനിമയിലൂടെ മികച്ച നടി

    ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അസാമാന്യ പ്രകടനത്തിലൂടെയായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. ലൈറ്റ് എന്റര്‍ടൈന്‍മെന്ററായെത്തിയ സിനിമയെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫിനൊപ്പം മികച്ച കെമിസ്ട്രി തന്നെയാണ് രജിഷ പുറത്തെടുത്തത്. അരങ്ങേറ്റ ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് എന്ന വലിയ നേട്ടം സ്വന്തമാക്കിയവര്‍ കുറവാണ്.

    പതിവ് സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി

    പതിവ് സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി

    അതുവരെയുള്ള നായികാസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലുള്ള നായികയായിരുന്നു അനുരാഗ കരിക്കിന്‍ വെള്ളത്തിലേത്. എലിസബത്ത് എന്ന എലിയായാണ് രജിഷ വിജയനെത്തിയത്. മദ്യപിച്ച് സെന്റിയടിച്ച് കരയുന്ന നായികയുടെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ക്ക് ബോറടിപ്പിക്കാത്ത തരത്തിലായിരുന്നു രജിഷയുടെ അഭിനയം. വേറിട്ട തരത്തിലുള്ള അഭിനയവുമായെത്തിയതോടെ നിരവധി അവസരങ്ങളായിരുന്നു താരത്തെ കാത്തിരുന്നത്.

    ദിലീപിനും വിനീതിനുമൊപ്പം

    ദിലീപിനും വിനീതിനുമൊപ്പം

    അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയതോടെ നിരവധി അവസരങ്ങളായിരുന്നു രജിഷ വിജയന് ലഭിച്ചത്. ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിലൂടെയായിരുന്നു താരം പിന്നീടെത്തിയത്. തൃശ്ശൂര്‍ പശ്ചാത്തലത്തിലൊരുക്കിയ സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണമായിരുന്നു ലഭിച്ചത്. വിനീത് ശ്രീനിവാസന്‍ ചിത്രമായ ഒരു സിനിമാക്കാരനിലെ നായികയും രജിഷയായിരുന്നു.

    മേക്കോവറുമായി ജൂണില്‍

    മേക്കോവറുമായി ജൂണില്‍

    നീണ്ട മുടി പകുതിയാക്കി പല്ലില്‍ ക്ലിപ്പൊക്കെയായി , ഇതുവരെ കാണാത്ത തരത്തിലുള്ള രൂപഭാവവുമായാണ് ജൂണില്‍ രജിഷ പ്രത്യക്ഷപ്പെട്ടത്. സാറ ജോയ് എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ജോജു ജോര്‍ജ്, അശ്വതി മേനോന്‍, സര്‍ജാനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

     വിവാഹ സങ്കല്‍പ്പം

    വിവാഹ സങ്കല്‍പ്പം

    കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു രജിഷ വിജയന്‍ ഭാവിവരനെക്കുറിച്ചുള്ള സങ്കല്‍പ്പത്തെക്കുറിച്ച് പറഞ്ഞത്. പാട്ട് പാടാന്‍ കഴിവുള്ളയാളായിരിക്കണം, ഗിറ്റാര്‍ വായിക്കണം, ലുക്കുള്ള താടി വേണം, തന്നേക്കാളും പൊക്കം വേണമെന്നും താരം പറയുന്നു. പല കാര്യങ്ങളും പറയുന്നതിനിടയില്‍ തനിക്കോ ഇല്ല, ആള്‍ക്കെങ്കിലും വേണം ഇതൊക്കെയെന്നും രജിഷ പറയുന്നു. നല്ലൊരു വ്യക്തിത്വമുണ്ടായിരിക്കണം, കെട്ടാന്‍ പോവുന്നവന്‍ അത്യാവശ്യം സുന്ദരനായിരിക്കണമെന്ന മോഹം ചെറുപ്പം മുതലേയുണ്ടെന്നും രജിഷ പറയുന്നു.

     ഏത് താരത്തെപ്പോലെയായിരിക്കണം?

    ഏത് താരത്തെപ്പോലെയായിരിക്കണം?

    ദുല്‍ഖറിന്റത്ര മതിയോ അതോ ഹൃത്വിക്് വേണോയെന്ന് ചോദിച്ചപ്പോള്‍ അത്രയും താങ്ങൂലെന്നായിരുന്നു താരത്തിന്‍രെ മറുപടി. പ്രോപ്പര്‍ മലയാളി ചെറുക്കന്‍, മുണ്ടും ഷര്‍ട്ടൊക്കെ ഇട്ട് വന്നാല്‍ ആരും നോക്കിപ്പോവുന്ന തരത്തിലൊരാള്‍. അവതാരക ലാലേട്ടനെന്ന് ചോദിച്ചപ്പോള്‍ ആ അതേ പോലെയെന്നായിരുന്നു രജിഷയുടെ മറുപടി.

    English summary
    Rajisha Vijayan about her marriage concepts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X