twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാവരും നല്ല സിനിമ എന്ന് പറഞ്ഞിട്ടും ആ ചിത്രത്തിന് അര്‍ഹിച്ച വിജയം നേടാനായില്ല: രജിഷ വിജയന്‍

    By Midhun Raj
    |

    അനുരാഗകരിക്കിന്‍ വെളളം എന്ന ഫീല്‍ഗുഡ് ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ച താരമാണ് രജിഷ വിജയന്‍. ആസിഫ് അലി നായകനായ ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം രജിഷയ്ക്ക് ലഭിച്ചിരുന്നു. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ നായികയായും കേന്ദ്രകഥാപാത്രമായുളള സിനിമകളിലുമെല്ലാം രജിഷ അഭിനയിച്ചു. ഒരിടവേളയ്ക്ക് ശേഷം ജൂണ്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ വീണ്ടും സജീവമായത്.

    ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ചിത്രങ്ങള്‍ കാണാം

    അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷം തന്നെയാണ് ഫൈനല്‍സ് എന്ന ചിത്രവും രജിഷ വിജയന്റെതായി പുറത്തിറങ്ങിയത്. മണിയന്‍പിളള രാജുവിന്‌റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രം പിആര്‍ അരുണാണ് സംവിധാനം ചെയ്തത്.

    ഫൈനല്‍സില്‍ സൈക്ലിംഗ് താരമായ

    ഫൈനല്‍സില്‍ സൈക്ലിംഗ് താരമായ ആലീസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
    രജിഷയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് മണിയന്‍പിളള രാജു, ടിനി ടോം, മണിയന്‍പിളള രാജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഫൈനല്‍സ്. അതേസമയം നല്ല പ്രതികരണം നേടിയിട്ടും സിനിമയ്ക്ക് അര്‍ഹിച്ച വിജയം നേടാനായില്ലെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ രജിഷ തുറന്നുപറഞ്ഞിരുന്നു.

    നല്ല സിനിമകള്‍ക്ക് ചിലപ്പോഴൊക്കെ

    നല്ല സിനിമകള്‍ക്ക് ചിലപ്പോഴൊക്കെ തിയ്യേറ്ററില്‍ പ്രേക്ഷകര്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് ഫൈനല്‍സിന് തിയ്യേറ്ററിന് അത്തരത്തിലുളള പരിഗണന കിട്ടിയിട്ടില്ലെന്ന് നടി പറയുന്നു. എല്ലാവരും നല്ല സിനിമ എന്ന് പറഞ്ഞിട്ടും തിയ്യേറ്ററില്‍ അര്‍ഹിച്ച വിജയം ചിത്രത്തിന് നേടാനായില്ല. ചിലപ്പോള്‍ ഓണക്കാലത്ത് മറ്റ് വലിയ മൂന്ന് സിനിമകളുടെ കൂടെ റിലീസ് ചെയ്തത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്.

    എന്നാലും നല്ല സിനിമകളെ

    എന്നാലും നല്ല സിനിമകളെ പ്രേക്ഷകര്‍ തിയ്യേറ്ററില്‍ തന്നെ കണ്ട് വിജയിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് പിറകെ വരുന്ന ഒരുപാടുപേര്‍ക്ക് പ്രചോദനമാകും അഭിമുഖത്തില്‍ രജിഷ വിജയന്‍ പറഞ്ഞു. അതേസമയം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഖൊ ഖൊ ആണ് രജിഷ വിജയന്‌റെതായി തിയ്യേറ്ററുകളില്‍ എത്തിയ പുതിയ ചിത്രം. വിഷുദിനത്തിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയത്.

    ഇത്തവണയും സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍

    ഇത്തവണയും സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുമായാണ് രജിഷ വിജയന്‍ എത്തുന്നത്. ഖെ ഖൊ സ്‌കൂള്‍ കോച്ചായ മരിയ ഫ്രാന്‍സിസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നടി എത്തുന്നത്. ഖൊ ഖൊയ്ക്ക് പുറമെ നടിയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ കര്‍ണ്ണനും അടുത്തിടെയാണ് തിയ്യേറ്ററുകളില്‍ എത്തിയത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത സിനിമയില്‍ ധനുഷിന്‌റെ നായികയായാണ് രജിഷ എത്തുന്നത്. മികച്ച പ്രതികരണം നേടിയാണ് സിനിമ തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. തമിഴ്‌നാടിനാപ്പം ഒരേദിവസം തന്നെയാണ് ചിത്രം കേരളത്തിലും പ്രദര്‍ശനത്തിനെത്തിയത്.

    Read more about: rajisha vijayan
    English summary
    rajisha vijayan opens about her sports drama film finals theater response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X