ഒന്നും മറന്നിട്ടില്ല, എന്തിനിത് ചെയ്തു? ഉത്തരമുണ്ട്, പക്ഷെ...; ഐറ്റം ഡാൻസ് ചെയ്തതിനെക്കുറിച്ച് രജിഷ വിജയൻ

കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു നടി രജിഷ വിജയൻ ഡാൻസ് നമ്പർ. മസ്തിഷ്കമരണം എന്ന സിനിമയ്ക്ക് വേണ്ടിയാണ് രജിഷ ഡാൻസ് നമ്പർ ചെയ്യാൻ തയ്യാറായത്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രവും രജിഷയാണ് ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പ് താനൊരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് രജിഷ വിജയൻ പറഞ്ഞിരുന്നു. ഇതാണ് രജിഷയ്ക്ക് നേരെയിപ്പോൾ ചോദ്യങ്ങളും ട്രോളുകളും വരാൻ കാരണമായത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് രജിഷ വിജയൻ. അഞ്ജലി പിള്ള | ദ ഫോർത്ത് വാൾ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ആളുകളെ ഞാൻ കുറ്റം പറയില്ല. ആദ്യം ഒരു കാര്യം പറഞ്ഞിട്ട് പിന്നീട് മറ്റൊന്ന് പ്രവൃത്തിക്കുമ്പോൾ ജനങ്ങളങ്ങനെ വിചാരിക്കും. എനിക്കത് മനസിലാക്കാനാകും. പക്ഷെ മനുഷ്യർ എപ്പോഴും പുരോ​ഗമിച്ച് കൊണ്ടിരിക്കും. സംവിധായകൻ കൃഷാന്ത് എന്നെയിത് ചെയ്യാൻ കൺവിൻസ് ചെയ്തു. എന്തിനാണിങ്ങനെ ചെയ്തതെന്നതിന്റെ ഉത്തരം മസ്തിഷ്ക മരണം കാണുമ്പോൾ മനസിലാകും. ഞാനന്ന് പറഞ്ഞത് മറന്നിട്ടൊന്നുമില്ല. പക്ഷെ ഇത് ചെയ്യുന്നതിന് തക്കതായ കാരണമുണ്ട്. പത്ത് വർഷത്തോളമായി എന്റെ കരിയറിൽ എപ്പോഴും കംഫർട്ട് സോൺ ബ്രേക്ക് ചെയ്യാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും രജിഷ വിജയൻ പറഞ്ഞു.

Rajisha Vijayan

സിനിമയുണ്ടാകുമോ എന്നതിലുപരി വർക്ക് ഉണ്ടാകുമോ എന്ന ചിന്ത എല്ലാ മനുഷ്യർക്കുമുണ്ടാകും. പക്ഷെ പാഷനും കൂടി വരുമ്പോൾ ഈ ഭയം കൂടുതലാണ്. കാരണം മറ്റൊന്നും ചെയ്യാൻ താൽപര്യമില്ല. മറ്റ് ജോലികൾ ചെയ്യാൻ എനിക്ക് പറ്റും. പക്ഷെ എന്റെ പാഷനിൽ നിന്ന് എനിക്ക് കിട്ടുന്ന സന്തോഷവും തൃപ്തിയും അറിഞ്ഞതിനാൽ സിനിമയില്ലാകുന്ന സാഹചര്യം ബുദ്ധിമുട്ടാണ്. നല്ല സിനിമകൾ ചെയ്യുമ്പോഴേ ആ ഭയം പോകൂ. ഇടയ്ക്ക് വെച്ച് സ്ത്രീ കഥാപാത്രങ്ങൾ വല്ലാതെ കുറഞ്ഞിരുന്നു. അപ്പോൾ ശരിക്കും പേടി തോന്നിയിരുന്നു.

എന്നാലിപ്പോൾ മാറി. ലോക എന്ന സിനിമ സംഭവിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ആ സിനിമയുടെ പ്രേക്ഷക എന്നല്ലാതെ മറ്റൊരു തരത്തിലും ഞാൻ ഭാ​ഗമല്ല. പക്ഷെ ആ വിജയം എനിക്ക് വളരെ പേഴ്സണലായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങൾക്ക് വഴി തുറന്നിട്ടു. അങ്ങനത്തെ സിനിമകൾ സംഭവിക്കും. ആക്ടേർസ് ഡെസ്പറേറ്റ് ആകാൻ പാടില്ല. അപ്പോൾ മോശം ചോയ്സുകളെടുക്കും.

ആ ഡെസ്പറേഷൻ വരുന്നത് അൺറിയലിസ്റ്റിക്കായ സാമ്പത്തിക ഉത്തരവാദിത്വം വരുമ്പോഴാണ്. പതിനായിരം ഇഎംഐയും എന്നെക്കൊണ്ട് താങ്ങാൻ പറ്റാത്ത അത്രയും സാധനങ്ങൾ നേടണമെന്ന് വിചാരിച്ചാൽ പ്രഷർ വരും. ഇതിനൊക്കെ പണം വേണം. എനിക്ക് അങ്ങനെ അൺറിയലിസ്റ്റിക്കായ ആ​ഗ്രഹങ്ങൾ ഇല്ല. എനിക്ക് ആ ബാധ്യതയില്ല. നല്ല സിനിമകൾ ചെയ്യണമെന്നാണ് രജിഷ വിജയൻ പറഞ്ഞു.

More from Filmibeat

Read more about: rajisha vijayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X