twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൈയും വയറും കാണിക്കുന്നതിലല്ല മറ്റു ചില കാര്യങ്ങളിലാണ് വിയോജിപ്പ്: ഐറ്റം ഡാൻസിനെപ്പറ്റി രജിഷ വിജയന്‍

    |

    ടി വി ഷോകളിൽ അവതാരികയായി എത്തി പിന്നീട് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത 'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരം മികച്ച നടിക്കുള്ള കേരളം സംസ്ഥാന അവാർഡും കരസ്ഥമാക്കി.

    Rajisha vijayan

    ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാന്‍ താരത്തിന് സാധിച്ചു. തുടർന്ന് തമിഴിലും രജിഷ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

    2021ല്‍ പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രമാണ് രജീഷ വിജയന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പല കാര്യങ്ങളിലും വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളും ഉള്ള താരം അടുത്തിടെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധനേടുന്നത്. റേഡിയോ മിര്‍ച്ചിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐറ്റം ഡാന്‍സിനെ കുറിച്ചുമൊക്കെയുള്ള തന്റെ നിലപാട് താരം വ്യക്തമാക്കിയത്.

    മമ്മൂക്കയുടെ റാഗിങ്; രസകരമായ അനുഭവവുമായി നിഖിലമമ്മൂക്കയുടെ റാഗിങ്; രസകരമായ അനുഭവവുമായി നിഖില

    ഐറ്റം ഡാന്‍സ് കളിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും, അതിന് കാരണങ്ങളുണ്ടെന്നും രജിഷ അഭിമുഖത്തിൽ പറയുന്നു. 'ഐറ്റം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കില്‍ ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ഇടില്ല എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അത് പോലുള്ള വേഷങ്ങള്‍ ഞാന്‍ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതില്‍ പ്രശ്നമില്ല.

    എന്റെ ശരീരത്തിന് അനുയോജ്യമാണെങ്കില്‍ ഞാന്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശനങ്ങളൊന്നും എനിക്കില്ല. അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കുന്നിടത്തോളം എനിക്ക് ഒരു പ്രശ്നവുമില്ല. എന്നാല്‍ അതിനെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണ് എനിക്ക് പ്രശ്നം.

    ഐറ്റം ഡാന്‍സിലുള്ള എന്റെ പ്രശ്നത്തെ കുറിച്ച് പറയുകയാണെങ്കില്‍ അതിലെ പാട്ടും, പാട്ടിലെ വരികളും, ക്യാമറ ആംഗിളും, സൂം ചെയ്യുന്ന രീതിയും, അതിലെ ഡാന്‍സ് മൂവ്മെന്റ്സുമൊക്കെയാണ്. ഇതൊക്കെ ഒരു മനുഷ്യ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുകയാണ്.
    അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെയാണ്.

    അങ്ങനെ ഒബ്ജക്ടിഫിക്കേഷന്‍ നടത്തുന്ന ഒരു കാര്യത്തിന്റെയും ഭാഗമാവാന്‍ എനിക്ക് താല്‍പര്യമില്ല. എന്നിലൂടെ ഒരു മനുഷ്യശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതാണ് കാര്യം. എന്റെ ശരീരത്തിനിണങ്ങുന്ന, എന്നെ കണ്ടാല്‍ വൃത്തി തോന്നിക്കുന്ന വസ്ത്രങ്ങള്‍ ആണെങ്കില്‍ ഞാന്‍ അത് ധരിക്കും,' രജിഷ വിജയന്‍ പറഞ്ഞു. ഐറ്റം ഡാൻസിനെപ്പറ്റിയുള്ള രജിഷയുടെ നിലപാടിന് ആരാധകരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

    Read more about: rajisha vijayan
    English summary
    Rajisha Vijayan Opens ups: Rajisha says she is not concerned about exposing her arms and navel in Item songs but is not interested in getting being objectified
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X