twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ത്രില്ലർ, കോമഡി ചിത്രം ചെയ്യുന്നവരോട് ചോദിക്കില്ല, വീണ്ടും സ്പോർട്സ് സിനിമ? രജിഷയുടെ മറുപടി...

    |

    കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടിയാണ് രജിഷ വിജയൻ . 2016 ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു പ്രേക്ഷകർക്കായി നൽകിയത്. 2016 മുതൽ സിനിമയിൽ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ നടി അഭിനയിച്ചിട്ടുള്ളൂ. ചെയ്ത സിനിമകളൊക്കെ വലിയ വിജയവും ആയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു.

    പച്ചയിൽ അതീവ ഗ്ലാമറസായി നടി രജിഷ വിജയൻ, ചിത്രം വൈറലാകുന്നു

    രജിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് ഖോ ഖോ. ദേശീയ പുരസ്കാരജേതാവ് രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ഒരു സ്പോർട്സ് ചിത്രമാണിത്. ഖോഖോ പരിശീലകയായിട്ടാണ് ചിത്രത്തിൽ നടി എത്തുന്നത്. കൊവിഡ് കാലത്ത് പുറത്തിറങ്ങുന്ന നടിയുടെ രണ്ടാമത്തെ ചിത്രമാണ് ഖോഖോ. വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാറുള്ള രജിഷയുടെ രണ്ടാമത്തെ സ്പോർട്സ് ചിത്രമാണിത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഇപ്പോഴിത വീണ്ടും സ്പോർട്സ് ചിത്രത്തിൽ അഭിനയിക്കുന്നു എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് രജിഷ വിജയൻ. മനോരമ ഓൺലൈന് ൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    മറ്റുള്ളവരോട്   ചോദിക്കില്ല

    ഞാൻ പൊതുവെ കണ്ടൊരു കാര്യമാണിത്... ഒരു ത്രില്ലർ സിനിമ ചെയ്ത ആളോട് ആരും ചോദിക്കില്ല, 'ത്രില്ലർ പിന്നെയും ചെയ്യുന്നല്ലോ' അല്ലെങ്കിൽ കോമഡി സിനിമ ചെയ്ത ഓരാളോട് 'പിന്നെയും കോമഡി ചെയ്യുവാണോ', 'ഡ്രാമ വീണ്ടും ചെയ്യുവാണോ' എന്ന് ആരും ചോദിക്കില്ല. സ്പോർട്സിനോട് മാത്രമാണ് ഈ ഒരു ചോദ്യം വരുന്നത്. അതിനു കാരണം, അത്രയും കുറച്ചു സ്പോർട്സ് സിനിമകളെ മൊത്തത്തിൽ ഉണ്ടാകുന്നുള്ളു. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമ ഉണ്ടാകുന്ന ഇൻഡസ്ട്രി നമ്മുടെ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയാണ്. അതിൽ തന്നെ നോക്കിയാൽ, ചുരുക്കം സിനിമകളാണ് സ്പോർട്സ് ജോണറിൽ വരുന്നത്. അതിൽ പകുതി മുക്കാലും ബയോപിക്സ് ആണ്.

    സ്പോർട്സ് സിനിമകൾ  കുറവ്

    ബയോപിക്സ് അല്ലാത്ത സ്പോർട്സ് സിനിമകൾ വരുന്നത് വളരെ കുറച്ചാണ്. ആകെ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രം ചെയ്യുന്ന എന്റെ കരിയറിൽ, ഒരിക്കൽ ചെയ്തതു പോലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാനും ആഗ്രഹിക്കുന്നില്ല. ഫൈനൽസ് ചെയ്ത ഞാൻ ഖോ ഖോ ചെയ്യണമെന്നുണ്ടെങ്കിൽ ഒന്നുറപ്പാണ്, ആ സിനിമയുമായി യാതൊരു സാമ്യതകളുമില്ലാത്ത വ്യത്യസ്തമായ ഒരു സിനിമയാണ് അതെന്ന്. പിന്നെ ഫൈനൽസിൽ ഞാനായിരുന്നു കായികതാരം. ഇതിൽ ഞാൻ പരിശീലകയുടെ റോളിലാണ്. ഫൈനൽസ് പോലെയും ഖോ ഖോ പോലെയും വ്യത്യസ്തമായ രണ്ടു സിനിമകൾ എന്റെ കരിയറിൽ വളരെ പെട്ടെന്ന് സംഭവിച്ചത് അത് എന്റെ ഭാഗ്യമാണെന്നും രജിഷ പറയുന്നു.

    ഖോ ഖോ എന്ന ചിത്രത്തിന്റെ  ഭാഗമായത്

    ഖോ ഖോ എന്ന ചിത്രത്തിന്റെ ഭാഗമായതിനെ കുറിച്ചും രജിഷ പറഞ്ഞു. 2018 ഗോവ ഫിലിം ബസാറിൽ സെലക്ഷൻ കിട്ടിയ ഒരു മൂവി സ്ക്രിപ്റ്റ് ആണ് ഖോ ഖോയുടേത്. ലോക്ഡൗണിന്റെ സമയത്ത് ഇങ്ങനെ ഇരിക്കുമ്പോൾ എന്നെ ആദ്യം സമീപിച്ചത് റഹ്മാൻ ആണ്. ലവ് എന്ന സിനിമയ്ക്കു വേണ്ടി. എന്നെ വിളിച്ച്, എന്താ പരിപാടി ഒരു സിനിമ .ചെയ്താലോ എന്ന് ചോദിച്ച്... അങ്ങനെയാണ് അത് തുടങ്ങിയത്. അതിന്റെയിടയിൽ രാഹുൽ വിളിച്ചിട്ട് വേറൊരു സ്ക്രിപ്റ്റിനെ പറ്റി പറയുന്നതിനിടയിൽ അറിയാതെ വായിൽ നിന്നു വീണതാണ് ഖോ ഖോ എന്ന സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾ.

    Recommended Video

    ഏറ്റുമുട്ടാൻ ഡോക്ടറും കർണ്ണനും,സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സിന് | FilmiBeat Malayalam
    സിനിമയുടെ കഥ

    ഒരു തുരുത്തിലെ സ്കൂളിലേക്ക് ആദ്യമായി അപ്പോയിന്റ്മെന്റ് കിട്ടി പോകുന്ന അധ്യാപികയും അവിടത്തെ കുട്ടികളും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്. ഒരു ഖോ ഖോ കോച്ചും അവരുടെ വിദ്യാർത്ഥികളും! എനിക്ക് ഈ ആശയം രസകരമായി തോന്നിയിരുന്നു. അങ്ങനെയാണ് സ്ക്രിപ്റ്റ് വായിക്കുന്നതും സിനിമ ചെയ്യുന്നത്.

    Read more about: rajisha vijayan
    English summary
    Rajisha Vijayan Opens Up Why She Committed A Sports Movie Again Goes Viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X